കണ്ടാൽ ഓലമെടഞ്ഞപോലെ വില കേട്ടാൽ ഞെട്ടും; കരീനയുടെ ലിഡോ സാൻഡൽസ് വൈറലാവുന്നു

ചെരിപ്പ് കണ്ടാലോ വളരെ സിമ്പിൾ ഓലമെടഞ്ഞത് പോലെയിരിക്കും.  ഈ ചെരുപ്പ് പ്രശസ്ത ഇറ്റാലിയൻ ലക്ഷുറി ബ്രാൻഡായ ബൊട്ടേഗാ വെനെറ്റയുടേതാണ്.    

Written by - Ajitha Kumari | Last Updated : Nov 5, 2020, 10:58 PM IST
  • ഇപ്പോഴിതാ ഹാലോവീൻ പാർട്ടിക്ക് വേണ്ടിയെത്തിയ കരീനയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
  • പാർട്ടിക്ക് കരീന വളരെ സിംമ്പിളായിട്ടാണ് എത്തിയത് അതും മനോഹരമായ ഗ്രേ നിറത്തിലുള്ള ട്യൂണിക് ഡ്രസ് ധരിച്ച് ആഭരണങ്ങളോ മേക്കപ്പോ ഒന്നും ഇല്ലായിരുന്നു. എന്നാൽ ഇതൊന്നുമല്ല കാഴ്ചക്കാരുടെ കണ്ണിലുടക്കിയത് താരത്തിന്റെ ചെരുപ്പിലാണ്.
  • കാഴ്ചയിലുള്ള സിംമ്പിൾ ഒന്നും ഇതിന്റെ വിലയിൽ ഇല്ല കേട്ടോ. ചെറുപ്പിന്റെ വില 1430 യുഎസ് ഡോളറാണ് അതായത് 1,06,027 രൂപ. ചിത്രത്തിന് നിരവധി കമന്റുകളാണ് വരുന്നത്.
കണ്ടാൽ ഓലമെടഞ്ഞപോലെ വില കേട്ടാൽ ഞെട്ടും; കരീനയുടെ ലിഡോ സാൻഡൽസ് വൈറലാവുന്നു

എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഫാഷന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത ആളാണ് ബോളിവുഡ് നടി കരീന കപൂർ (Kareena Kapoor) എന്നത്.  അത് തൈമൂറിനെ ഗർഭം ധരിച്ചിരുന്ന കാലത്ത് ആണെങ്കിലും ശരി  കരീന റാംപിൽ സജീവമായിരുന്നു.  ഇപ്പോൾ രണ്ടാമത് ഗർഭം ധരിച്ചിരിക്കുന്ന ഈ സമയത്തും ആള് മുൻപത്തേതിനെക്കാൾ സജീവമാണ്.  

Also read: viral video: പിറന്നാൾ ദിനത്തിൽ കൊച്ചുമകൾക്കൊപ്പമുള്ള മല്ലികയുടെ ഡാൻസ് വൈറലാകുന്നു 

ഹാലോവീൻ പാർട്ടിക്ക് വേണ്ടിയെത്തിയ കരീനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ (Social Media) വൈറലാകുകയാണ്. പാർട്ടിക്ക് കരീന വളരെ സിംമ്പിളായിട്ടാണ് എത്തിയത് അതും മനോഹരമായ ഗ്രേ നിറത്തിലുള്ള ട്യൂണിക് ഡ്രസ് ധരിച്ചാണ് പാർട്ടിയ്ക്ക് എത്തിയത്.  ആഭരണങ്ങളോ മേക്കപ്പോ ഒന്നും ഇല്ലായിരുന്നു.  എന്നാൽ ഇതൊന്നുമല്ല കാഴ്ചക്കാരുടെ കണ്ണിലുടക്കിയത്.  അത്  താരത്തിന്റെ ചെരുപ്പിലാണ്.  കരീനയ്ക്കൊപ്പം അവരുടെമഞ്ഞ നിറത്തിലുള ചെരിപ്പാണ് (Yellow Sandals) വൈറലാകുന്നത്.   

ചെരിപ്പ് കണ്ടാലോ വളരെ സിമ്പിൾ ഓലമെടഞ്ഞത് പോലെയിരിക്കും.  ഈ ചെരുപ്പ് പ്രശസ്ത ഇറ്റാലിയൻ ലക്ഷുറി ബ്രാൻഡായ ബൊട്ടേഗാ വെനെറ്റയുടേതാണ്.  പക്ഷേ കാഴ്ചയിലുള്ള സിംമ്പിൾ ഒന്നും ഇതിന്റെ വിലയിൽ ഇല്ല കേട്ടോ.  ചെറുപ്പിന്റെ വില 1430 യുഎസ് ഡോളറാണ് അതായത് 1,06,027 രൂപ.  ചിത്രത്തിന് നിരവധി കമന്റുകളാണ് വരുന്നത്.  

Also read: ഹോട്ട് ലുക്കിൽ പ്രിയ, ചിത്രങ്ങൾ വൈറലാകുന്നു...  

ചെരിപ്പുകളുടെ കാര്യത്തിൽ ഇച്ചിരി ആർഭാടം കൂടുതലുള്ള നടിയാണ് കരീന (Kareena Kapoor).  ഒന്നരലക്ഷം രൂപയുടെ അലക്സാണ്ടർ വാങ് ഹീൽസ് ധരിച്ചു നിൽക്കുന്ന കരീനയുടെ ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു.  അതുപോലെ ഒരു ലക്ഷത്തോളം വിലയുള്ള നിയോൺ ഗീൻ നിറത്തിലുള ലോഫേഴ്സിന്റെ ചിത്രവും ഇടയ്ക്ക് പുറത്തുവന്നിരുന്നു.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News