രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്ത് വിടാൻ സഹായിക്കുകയാണ് വൃക്കയുടെ ധർമം. എന്നാൽ വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് വൃക്ക തകരാറിന് കാരണമാകാം. കിഡ്നി സ്റ്റോൺ കൃത്യസമയത്ത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ ഇത് പിന്നീട് വൃക്ക രോഗത്തിലേക്കും വൃക്കയുടെ പ്രവർത്തനം തടസപ്പെടുന്നതിലേക്കും നയിച്ചേക്കാം.
അതികഠിനമായ വയറുവേദന, ഛർദ്ദി എന്നിവ കിഡ്നി സ്റ്റോണിന്റെ ലക്ഷണങ്ങളാണ്. മൂത്രമൊഴിക്കുന്ന സമയത്ത് വേദന, പുകച്ചിൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ എന്നിവയും കിഡ്നി സ്റ്റോണിന്റെ ലക്ഷണങ്ങളാണ്. മൂത്രമൊഴിക്കുമ്പോൾ രക്തം കലർന്ന മൂത്രം വരികയോ, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറം കാണപ്പെടുകയോ ചെയ്താൻ ഉടൻ ചികിത്സ തേടേണ്ടതാണ്.
ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നതാണ് മൂത്രത്തിൽ കല്ലുണ്ടാകുന്നതിന് പ്രധാനകാരണമായി കണക്കാക്കുന്നത്. മൂത്രം ഒഴിക്കാൻ തോന്നിയാലും പിടിച്ചു നിർത്തുന്ന സ്വഭാവമുള്ളവർക്ക് കിഡ്നി സ്റ്റോൺ വരാൻ സാധ്യത കൂടുതലാണ്. അമിത വണ്ണം ഉള്ളവർക്കും കിഡ്നി സ്റ്റോൺ വരാൻ സാധ്യത വളരെ കൂടുതലാണ്.
ഭക്ഷണത്തിൽ മഗ്നീഷ്യം കൂടുതൽ അടങ്ങിയ ഉത്പന്നങ്ങൾ ഉൾപ്പെടുത്തുന്നത് കിഡ്നി സ്റ്റോൺ നിയന്ത്രിക്കാൻ ഫലപ്രദമാണ്. മത്തങ്ങക്കുരു, ചീര, മുരിങ്ങയില, ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ജലാംശം ആവശ്യമായ അളവിൽ നിലനിർത്തുന്നതിന് കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നതും ശീലമാക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...