Mediterranean Diet: അമിതഭാരം കുറയ്ക്കാം, മെഡിറ്ററേനിയൻ ഡയറ്റിലൂടെ

Mediterranean Diet Benefits: പഴങ്ങൾ, ധാന്യങ്ങൾ, പയറുവർ​ഗങ്ങൾ, പരിപ്പ്, വിത്തുകൾ, പച്ചക്കറികൾ, ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് മെഡിറ്ററേനിയൻ ഡയറ്റ്.

Written by - Zee Malayalam News Desk | Last Updated : Apr 3, 2023, 06:08 PM IST
  • മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിൽ പ്രോട്ടീനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്
  • ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
Mediterranean Diet: അമിതഭാരം കുറയ്ക്കാം, മെഡിറ്ററേനിയൻ ഡയറ്റിലൂടെ

ലോകത്ത് പല തരത്തിലുള്ള ഭക്ഷണരീതികൾ ഉണ്ട്. അവയിൽ ചിലത് ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. അത്തരത്തിൽ ആരോ​ഗ്യത്തിന് ​ഗുണകരമായ ഒരു ഭക്ഷണക്രമമാണ് മെഡിറ്ററേനിയൻ ഭക്ഷണക്രമം. മെഡിറ്ററേനിയൻ ഡയറ്റിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് വിവിധ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഗ്രീസ്, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ മെഡിറ്ററേനിയൻ കടലിന്റെ അതിർത്തിയിലുള്ള രാജ്യങ്ങളിലെ ഏറ്റവും ജനപ്രിയമായ ഡയറ്റാണിത്. സാലഡ്, ഇലകൾ, പഴങ്ങൾ എന്നിവയാണ് മെഡിറ്ററേനിയൻ ഡയറ്റിൽ കൂടുതലായി ഉൾപ്പെടുത്തിയിരിക്കുന്നത്. മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിൽ വിഭവങ്ങളുടെ കാര്യത്തിൽ നിയമങ്ങളൊന്നുമില്ല.

ALSO READ: Weight Loss In Summer: വേനൽക്കാലത്ത് ഭക്ഷണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം; അമിതഭാരം തടയാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എന്നാൽ, മെഡിറ്ററേനിയൻ ഡയറ്റ് പ്രധാനമായും പഴങ്ങൾ, ധാന്യങ്ങൾ, പയറുവർ​ഗങ്ങൾ, പരിപ്പ്, വിത്തുകൾ, പച്ചക്കറികൾ, ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് ഈ ഭക്ഷണക്രമം പലപ്പോഴും നിർദേശിക്കപ്പെടുന്നു.

ഒലിവ് ഓയിൽ, നട്‌സ്, സീഫുഡ്, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയാൽ സമ്പന്നമായ മെഡിറ്ററേനിയൻ ഭക്ഷണക്രമം നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ളതാണ്. ഹൃദയാഘാതം പോലുള്ള ഹൃദയസംബന്ധിയായ ആരോ​ഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും ആളുകളെ ആരോ​ഗ്യത്തോടെ കൂടുതൽ കാലം ജീവിക്കാൻ സഹായിക്കാനും മെഡിറ്ററേനിയൻ ഡയറ്റ് മികച്ചതാണ്.

മെഡിറ്ററേനിയൻ ഭക്ഷണത്തിന്റെ ആരോഗ്യ ഗുണങ്ങൾ

ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചത്: ഭക്ഷണത്തിലെ കുറഞ്ഞ കൊഴുപ്പിന്റെ അളവും പോഷകങ്ങളുടെ സമ്പന്നതയും ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ നല്ലത്: പച്ചക്കറികൾ, പഴങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. പ്രോട്ടീനുകളും നാരുകളും ഈ ഭക്ഷണക്രമത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു: പഴങ്ങൾ, അണ്ടിപ്പരിപ്പ്, വിത്തുകൾ എന്നിവ കൂടുതലും പോഷക സാന്ദ്രമാണ്. ശരിയായ മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കുന്നു: മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നത് തലച്ചോറിനെയും വൈജ്ഞാനിക പ്രവർത്തനങ്ങളെയും മികച്ചതാക്കാൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു.

ALSO READ: Bone Health: എല്ലുകളുടെ ആരോ​ഗ്യത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇവയാണ്

മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിന്റെ ഭാ​ഗമായി കഴിക്കേണ്ട ഭക്ഷണങ്ങൾ

പച്ചക്കറികൾ: ചീര, ബ്രോക്കോളി, കാരറ്റ്, ബ്രസ്സൽ സ്പ്രോട്ട്, വെള്ളരി, ടേണിപ്സ്, തക്കാളി.
പഴങ്ങൾ: ബെറീസ്, ആപ്പിൾ, വാഴപ്പഴം, ഓറഞ്ച്, തണ്ണിമത്തൻ, മുന്തിരി, ഈന്തപ്പഴം പീച്ച്.
പരിപ്പും വിത്തുകളും: ബദാം, വാൽനട്ട്, മക്കാഡാമിയ, കശുവണ്ടി, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ, നിലക്കടല, ആൽമണ്ട് ബട്ടർ.
പയറുവർ​ഗങ്ങൾ: പയർ, കടല, ചെറുപയർ, ബീൻസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News