Madhuri Dixit Secret Drink: ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിതിന്‍റെ സൗന്ദര്യ രഹസ്യമാണ് ഈ പാനീയം, അറിയാം ഗുണങ്ങള്‍

ബോളിവുഡ്  സുന്ദരി മാധുരി ദീക്ഷിതിനെ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. ഈ പ്രായത്തിലും അവരുടെ സൗന്ദര്യവും ചര്‍മ്മകാന്തിയും   നൃത്തവും  എന്തിനേറെ അവരുടെ ഫിഗറും  ഏവരെയും  അതിശയിപ്പിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 24, 2021, 11:23 PM IST
  • മാധുരി അടുത്തിടെ തന്‍റെ വീഡിയോയിലൂടെ ഒരു healthy Drink നെപ്പറ്റി പറയുന്നുണ്ട്.
  • ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഈ പാനീയമാണ് കരിക്കിന്‍ വെള്ളം ( Coconut Water)
Madhuri Dixit Secret Drink: ബോളിവുഡ്  സുന്ദരി മാധുരി ദീക്ഷിതിന്‍റെ സൗന്ദര്യ രഹസ്യമാണ് ഈ  പാനീയം, അറിയാം  ഗുണങ്ങള്‍

Madhuri Dixit Secret Drink: ബോളിവുഡ്  സുന്ദരി മാധുരി ദീക്ഷിതിനെ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. ഈ പ്രായത്തിലും അവരുടെ സൗന്ദര്യവും ചര്‍മ്മകാന്തിയും   നൃത്തവും  എന്തിനേറെ അവരുടെ ഫിഗറും  ഏവരെയും  അതിശയിപ്പിക്കും.

മാധുരി ദീക്ഷിത്  തന്‍റെ   Fitness Secret ഒപ്പം തിളങുന്ന ചര്‍മ്മത്തിന്‍റെ  രഹസ്യവും  ആരാധകരുമായി പങ്കുവയ്ക്കുകയാണ്. തന്‍റെ Instgram വീഡിയോയിലൂടെ  Secret Diet, Tips for Glowing healthy Skin (Madhuri Dixit Glowing Skin Secret) പങ്കുവയ്ക്കുകയാണ്.  

മാധുരി അടുത്തിടെ തന്‍റെ  വീഡിയോയിലൂടെ  ഒരു  healthy Drink നെപ്പറ്റി പറയുന്നുണ്ട്.  ഇത് ചര്‍മ്മത്തിന്  വളരെ ഗുണം ചെയ്യും..  ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഈ പാനീയമാണ് കരിക്കിന്‍ വെള്ളം ( Coconut Water). 

കരിക്കിന്‍ വെള്ളം എപ്പോഴും  തന്‍റെ  ദിനചര്യയുടെ ഭാഗമാണ് എന്നും  അത്  സമ്മർദ്ദം ഒഴിവാക്കാനും ചർമ്മത്തിന് തിളക്കം നൽകാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്നതായും മാധുരി വെളിപ്പെടുത്തി.

പൊട്ടാസ്യം, സോഡിയം, കാൽസ്യം, ആന്‍റിഓക്‌സിഡന്‍റുകൾ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ  അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ ഒരു പാനീയമാണ് കരിക്കിന്‍ വെള്ളം.  ഇതിൽ ധാതുക്കളുടെ അളവ് കൂടുതലാണ്, അതേസമയം കൊഴുപ്പ്, പഞ്ചസാര, കൊളസ്ട്രോൾ എന്നിവയുടെ അളവ്  വളരെ  കുറവാണ്.

കരിക്കിന്‍ വെള്ളത്തിന്‍റെ  ( Coconut Water) ഗുണങ്ങള്‍

ദഹനം മെച്ചപ്പെടുത്തുന്നു (Good for Digestion) - തേങ്ങാവെള്ളം  ഉന്മേഷദായകമാണ്.   മാത്രമല്ല നമ്മുടെ ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് കുറയ്ക്കാനും വിശപ്പ്‌ കൃത്യമാക്കാനും   കരിക്കിന്‍ വെള്ളം സഹായകമാണ്.

ശരീരഭാരം കുറയ്ക്കും (Weigh loss) - ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദിവസവും മുടങ്ങാതെ   കരിക്കിന്‍ വെള്ളം  കുടിയ്ക്കുക.  ഇതില്‍   കൊഴുപ്പ് വളരെ കുറവാണ്. തേങ്ങാവെള്ളം കുടിച്ചാൽ ഏറെ നേരം വിശപ്പ് തോന്നില്ല.

വൃക്കരോഗികൾക്ക്  (Kidney Health) - വൃക്കയുടെ ആരോഗ്യത്തിനും തേങ്ങാവെള്ളം കുടിയ്ക്കുന്നത്  നല്ലതാണ്.  വൃക്കയിൽ കല്ലുകൾ വളരാൻ അനുവദിക്കാതിരിക്കുന്നതിനും ഇത് സഹായകമാണ്.

ചർമ്മത്തിനും മുടിക്കും  (Good for Skin and Hair) - തേങ്ങാവെള്ളത്തിൽ നല്ല അളവിൽ Vitamin E അടങ്ങിയിട്ടുണ്ട്, അതിനാൽ ഇത് ദിവസവും കുടിക്കുന്നത് മുടിയെ ശക്തിപ്പെടുത്തുന്നു. ഇത് മുടികൊഴിച്ചിൽ തടയുകയും ചെയ്യുന്നു. ഇതോടൊപ്പം ചർമ്മത്തിന്‍റെ വരൾച്ചയും ഇല്ലാതാകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News