Aging Facts: പെട്ടെന്ന് "പ്രായമാകുന്നുവോ" എന്ന തോന്നൽ എല്ലാവരുടെയും ഉള്ളിൽ ചെറിയ ഒരു ഭീതി ഉളവാക്കാറുണ്ട്. വാർദ്ധക്യത്തെ നാമെല്ലാവരും ഭയപ്പെടുന്നു. നമുക്കെല്ലാവർക്കും നേരിടേണ്ട അല്ലെങ്കില്‍ കടന്നുപോകേണ്ട ജീവിതത്തിന്‍റെ മാറ്റങ്ങളിൽ ഒന്നാണ് ഇത്. നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും വാർദ്ധക്യം കടന്നെത്തും.
Also Read: Cycling Health Benefits: സൈക്കിള്‍ ചവിട്ടാം, പൊണ്ണത്തടി കുറയ്ക്കാം, ഉന്മേഷവും നേടാം
എന്നാൽ, ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് അല്പം ശ്രദ്ധിച്ചാൽ വാർദ്ധക്യകാലത്തും ഒരു കൊച്ചു സുന്ദരിയെപ്പോലെ ജീവിക്കാം. അതായത്, പ്രായമാകുക എന്നത് നമ്മുടെ ചില ദൈനംദിന ശീലങ്ങളെയും ജീവിതശൈലിയേയും ഒരു പരിധിവരെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍, വേഗത്തില്‍ പ്രായമാകുന്നത് ഒഴിവാക്കാൻ ആരോഗ്യകരമായ ദിനചര്യ പിന്തുടരേണ്ടത് പ്രധാനമാണ്. അതുകൊണ്ട് നമ്മള്‍ നമ്മുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട് എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് മനസിലാക്കി സമയത്ത് അത് തിരുത്തേണ്ടത് അനിവാര്യമാണ്.
സമയത്തേക്കാൾ വേഗത്തിൽ വാര്‍ദ്ധക്യം വരുത്തുന്ന ചില ഘടകങ്ങള്‍ ഉണ്ട്. അതായത്,അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന നമ്മുടെ ചില ശീലങ്ങള്‍ നമ്മെ പെട്ടെന്ന് വാർദ്ധക്യത്തിന്‍റെ പടി വാതില്‍ക്കല്‍ എത്തിയ്ക്കുന്നു... അത്തരം ചില അനാരോഗ്യകരമായ ദൈനംദിന ശീലങ്ങളെ ക്കുറിച്ച് അറിയാം.. ഈ ശീലങ്ങള്‍ തിരുത്തുന്നത് നിങ്ങളെ എന്നും നിത്യ യവ്വനത്തിന് ഉടമകളാക്കി നിലനിര്‍ത്തും...
കൂടുതല്‍ സൂര്യപ്രകാശം ഏൽക്കുന്നതും സൺസ്‌ക്രീൻ ഉപയോഗിക്കാതിരിക്കുന്നതും
അധികം സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ചർമ്മത്തിന് ഒട്ടും ആരോഗ്യകരമല്ല. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകൾക്കും നിറം മങ്ങുന്നതിനും കാരണമാകും. ഇതോടെ പെട്ടെന്ന് ചര്‍മ്മത്തില്‍ വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ പ്രകടമാകും. സൂര്യന്‍റെ അൾട്രാവയലറ്റ് രശ്മികൾ ചുളിവുകൾ, ചര്‍മ്മത്തില്‍ അയവ്, പിഗ്മെന്‍റേഷൻ, വരൾച്ച എന്നിവയ്ക്ക് കാരണമാകും. ആ അവസരത്തിലാണ് സൺസ്ക്രീൻ രക്ഷയ്ക്കായി എത്തുന്നത്. സൺസ്‌ക്രീനിന്‍റെ സ്ഥിരമായ ഉപയോഗം ഏകദേശം 20% സൂര്യരശ്മികളെ തടയും. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും രക്ഷയ്ക്കും ഏറെ സഹായകരമാണ്. അതിനാല്‍, വേഗത്തിൽ പ്രായമാകുന്നത് തടയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സൺസ്ക്രീൻ ഉപയോഗിക്കാതെ വെളിയില്‍ ഇറങ്ങുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക.
ഉറങ്ങുന്ന വശങ്ങൾ
എങ്ങിനെയാണ് രാത്രിയില്‍ കിടന്നുറങ്ങുന്നത് എന്ന് ഭൂരിഭാഗം ആളുകളും ചിന്തിക്കാറില്ല. നമുക്ക് ഏറ്റവും സുഖകരമായ രീതിയില്‍ ഉറങ്ങുകയാണ് പതിവ്. ഇത് നമ്മുടെ ആരോഗ്യത്തെയും ചര്‍മ്മത്തേയും ബാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. വശം ചെരിഞ്ഞു കിടന്നുരങ്ങുന്നവര്‍ക്ക് മുഖത്ത് ചുളിവുകള്‍ ഉണ്ടാകാം. ഇത് ക്രമേണ അധികം പ്രായം തോന്നിപ്പിക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിയ്ക്കും.
പുകവലിയും മദ്യപാനവും
പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. ഓരോ സിഗരറ്റ് പായ്ക്കിലും നമുക്ക് മുന്നറിയിപ്പ് ഇത് കാണുവാന്‍ സാധിക്കും. എന്നിരുന്നാലും, പുകവലിയ്ക്കുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും ഇല്ല. ഇത് വിവിധ അവയവങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഒപ്പം ഇത് ചർമ്മത്തിനും ഏറെ ദോഷം വരുത്തുന്നു. അതായത്, വാർദ്ധക്യം വേഗത്തിലാക്കുന്നു. പതിവായി മദ്യം കഴിക്കുന്നത് വാർദ്ധക്യത്തെ വേഗത്തിലാക്കും, കാരണം ഇത് വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ വളരെയധികം ബാധിക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണക്രമവും അധികമായ പഞ്ചസാരയുടെ അമിത ഉപഭോഗവും
പഞ്ചസാരയുടെ അമിത ഉപഭോഗം നിങ്ങളെ വേഗത്തിൽ പ്രായമാക്കും. അതിനാല്‍, ഭക്ഷണത്തില്‍ പഞ്ചസാരയുടെ അമിത ഉപഭോഗം കുറയ്ക്കുക.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം
ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ജോലികളിൽ ഭൂരിഭാഗവും ഓൺലൈനിലോ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചോ ആണ് ചെയ്യുന്നത്. ഇന്ന് ആളുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പ്രതിദിനം ആറ് മുതല്‍ ഒന്‍പത് മണിക്കൂറിലധികം ജോലി ചെയ്യുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിലെ നീല വെളിച്ചം നിങ്ങളുടെ ചർമ്മകോശങ്ങളെ ബാധിക്കുകയും കോശങ്ങൾ ചുരുങ്ങാൻ ഇടയാക്കുകയും ചെയ്യും. ഇതും വാര്‍ദ്ധക്യത്തെ എളുപ്പം ക്ഷണിച്ചു വരുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...