ആരെങ്കിലും പെട്ടെന്ന് COVID-19 വാക്സിന്‍ കണ്ടുപിടിക്കൂ, ഇല്ലെങ്കില്‍ യുവത്വം പാഴാകും -മലൈക

സുഖമായിരിക്കുന്നു എന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്വാറന്‍റീനില്‍ കഴിയുകയാണെന്നും കഴിഞ്ഞ ദിവസം താരം അറിയിച്ചിരുന്നു. 

Last Updated : Sep 13, 2020, 05:42 PM IST
  • ബോളിവുഡ് നടനും കാമുകനുമായ അര്‍ജ്ജുന്‍ കപൂറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മലൈകയ്ക്ക് COVID 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
  • 'ആരെങ്കിലും കൊവിഡ് 19 വാക്സിന്‍ കണ്ടെത്തൂ, ഇല്ലെങ്കില്‍ യുവത്വം പാഴായി പോകും' -എന്നാണ്‌ മലൈക തന്‍റെ സ്റ്റാറ്റസില്‍ കുറിച്ചിരിക്കുന്നത്.
ആരെങ്കിലും പെട്ടെന്ന് COVID-19 വാക്സിന്‍ കണ്ടുപിടിക്കൂ, ഇല്ലെങ്കില്‍ യുവത്വം പാഴാകും -മലൈക

ആരെങ്കിലും COVID 19 വാക്സിന്‍ കണ്ടുപിടിക്കൂവെന്ന് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് ചലച്ചിത്ര താരവും മോഡലുമായ മലൈക അറോറ. ലോകത്താകമാനമുള്ള ജനങ്ങള്‍ കൊറോണ വാക്സിനായി കാത്തിരിക്കുന്നതിനിടെയാണ് മലൈകയുടെ പോസ്റ്റ്‌ എന്നതാണ് ശ്രദ്ധേയം.

മുടി തഴച്ചുവളരണോ? മലൈക അറോറയുടെ ഈ ടിപ് ഒന്ന് പരീക്ഷിക്കൂ...

'ആരെങ്കിലും കൊവിഡ് 19 വാക്സിന്‍ കണ്ടെത്തൂ, ഇല്ലെങ്കില്‍ യുവത്വം പാഴായി പോകും' -എന്നാണ്‌ മലൈക തന്‍റെ സ്റ്റാറ്റസില്‍ കുറിച്ചിരിക്കുന്നത്. ചിരിക്കുന്ന കാര്‍ട്ടൂണ്‍ ഇമോജിയും താരം ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അടുത്തിടെയാണ് താരത്തിനു കൊറോണ വൈറസ് സ്ഥിരീകരിച്ച വിവരം പുറത്തുവന്നത്.

പ്രണയ ജോഡികള്‍ക്ക് ഒരേസമയം കോവിഡ്...!!

സുഖമായിരിക്കുന്നു എന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്വാറന്‍റീനില്‍ കഴിയുകയാണെന്നും കഴിഞ്ഞ ദിവസം താരം അറിയിച്ചിരുന്നു. ബോളിവുഡ് നടനും കാമുകനുമായ അര്‍ജ്ജുന്‍ കപൂറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മലൈകയ്ക്ക് COVID 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചായിരുന്നു പുറത്തുപോയിരുന്നതെന്നും ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മലൈക പറഞ്ഞിരുന്നു.

Trending News