Measles: മുംബൈയിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്നു; കുട്ടികളെ രോഗബാധയിൽ നിന്ന് സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Measles rubella symptoms: ഗോവണ്ടിയിൽ മൂന്ന് കുട്ടികൾ മരിച്ചതിനെ തുടർന്ന് പ്രദേശത്ത് അഞ്ചാംപനി പൊട്ടിപ്പുറപ്പെട്ടതായി ബിഎംസി സ്ഥിരീകരിച്ചിരുന്നു, പകർച്ചവ്യാധി മൂലമുള്ള ആരോഗ്യ സങ്കീർണതകൾ കാരണം 48 മണിക്കൂറിനുള്ളിലാണ് മൂന്ന് കുട്ടികൾ മരിച്ചത്

Written by - Zee Malayalam News Desk | Last Updated : Nov 11, 2022, 09:42 AM IST
  • ചൊവ്വാഴ്ച വരെ നഗരത്തിൽ 29 മീസിൽസ് കേസുകളാണ് ബിഎംസി സ്ഥിരീകരിച്ചത്
  • ഈ കുട്ടികളിൽ ഭൂരിഭാഗവും അഞ്ചാംപനി രോഗലക്ഷണങ്ങളായ ചുണങ്ങ്, പനി, കണ്ണിൽ നിന്ന് നീരൊഴുക്ക് എന്നിവയുള്ളതായി അധികൃതർ അറിയിച്ചു
Measles: മുംബൈയിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്നു; കുട്ടികളെ രോഗബാധയിൽ നിന്ന് സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുംബൈയിൽ അഞ്ചാംപനി ബാധ (മീസിൽസ് ) വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മൂന്നംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചു. അഞ്ചാംപനി കേസുകളുടെ വർധനവ് നിയന്ത്രിക്കുന്നതിന് പൊതുജനാരോഗ്യ നടപടികളും മാനേജ്‌മെന്റ് മാർഗ്ഗനിർദ്ദേശങ്ങളും പ്രോട്ടോക്കോളുകളും സജ്ജീകരിക്കുന്നതിന് വിദഗ്ധ സംഘം സംസ്ഥാന ആരോഗ്യ വിഭാഗത്തിലെ അധികൃതരെ സഹായിക്കും. എൻസിഡിസിയിലെ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐഡിഎസ്പി) ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനുഭവ് ശ്രീവാസ്തവയാണ് മൂന്നംഗ വിദഗ്ധ സംഘത്തെ നയിക്കുന്നത്. ന്യൂ ഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലെയും (എൽഎച്ച്എംസി), പൂനെയിലെ ആരോഗ്യ-കുടുംബക്ഷേമ മേഖലാ ഓഫീസിൽ നിന്നുള്ളവരും സംഘത്തിലുണ്ട്.

ഗോവണ്ടിയിൽ മൂന്ന് കുട്ടികൾ മരിച്ചതിനെ തുടർന്ന് പ്രദേശത്ത് അഞ്ചാംപനി പൊട്ടിപ്പുറപ്പെട്ടതായി ബിഎംസി സ്ഥിരീകരിച്ചിരുന്നു, പകർച്ചവ്യാധി മൂലമുള്ള ആരോഗ്യ സങ്കീർണതകൾ കാരണം 48 മണിക്കൂറിനുള്ളിലാണ് മൂന്ന് കുട്ടികൾ മരിച്ചത്. ഒക്ടോബർ 26, 27 തീയതികളിലാണ് മൂന്നും അഞ്ചും വയസുള്ള സഹോദരങ്ങളും അവരുടെ 14 വയസുള്ള ബന്ധുവും  മരിച്ചത്. കുട്ടികൾക്ക് പനിയും ചർമ്മത്തിൽ ചൊറിച്ചിലും ഉണ്ടായതായി കുടുംബാംഗങ്ങൾ അധികൃതരെ അറിയിച്ചു. കുട്ടികളുടെ മരണത്തെ തുടർന്ന്, ബിഎംസി പ്രദേശത്ത് പ്രത്യേക നിരീക്ഷണം ആരംഭിച്ചു.

ALSO READ: Bipolar Disorder: എന്താണ് ബൈപോളാർ ഡിസോർഡർ? ലക്ഷണങ്ങളും ചികിത്സാരീതിയും അറിയാം

ചൊവ്വാഴ്ച വരെ നഗരത്തിൽ 29 മീസിൽസ് കേസുകളാണ് ബിഎംസി സ്ഥിരീകരിച്ചത്. ഈ കുട്ടികളിൽ ഭൂരിഭാഗവും അഞ്ചാംപനി രോഗലക്ഷണങ്ങളായ ചുണങ്ങ്, പനി, കണ്ണിൽ നിന്ന് നീരൊഴുക്ക് എന്നിവയുള്ളതായി അധികൃതർ അറിയിച്ചു. 50 ശതമാനം രോഗികളും അഞ്ചാംപനിക്കെതിരെ പൂർണമായി വാക്സിനേഷൻ എടുത്തവരാണ്. എന്നാൽ, മരിച്ച മൂന്ന് കുട്ടികൾക്കും വാക്സിൻ ലഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഞ്ചാംപനിയിൽ നിന്ന് നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക- വാക്സിനേഷൻ എടുക്കുന്നത് അഞ്ചാംപനി തടയാനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. അതിനാൽ, കുട്ടികൾക്ക് അഞ്ചാംപനി വാക്സിനേഷൻ നൽകണമെന്ന് ബ്രിഹൻ മുംബൈ കോർപറേഷൻ കുട്ടികളുടെ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എല്ലാ കുട്ടികൾക്കും രണ്ട് ഡോസ് മീസിൽസ് വാക്സിൻ നൽകണമെന്ന് ശുപാർശ ചെയ്യുന്നു, ഒന്നുകിൽ ഒറ്റയ്ക്കോ അല്ലെങ്കിൽ മീസിൽസ്-റൂബെല്ല (എംആർ) അല്ലെങ്കിൽ മീസിൽസ്-മമ്പ്സ്-റൂബെല്ല (എംഎംആർ) കോമ്പിനേഷൻ വാക്സിനോ നൽകാം. ആദ്യത്തെ അഞ്ചാംപനി കുത്തിവയ്പ്പ് 9-12 മാസം പ്രായമുള്ളപ്പോൾ സ്വീകരിക്കണം, രണ്ടാമത്തെ ഡോസ് 16-24 മാസം പ്രായമുള്ളപ്പോഴാണ് സ്വീകരിക്കേണ്ടത്.

ALSO READ: Viral Infections: ഇന്ത്യയിൽ വൈറൽ അണുബാധകൾ വർധിക്കുന്നു; കാരണങ്ങളും പ്രതിവിധികളും

മീസിൽസ് (അ‍ഞ്ചാംപനി) ഒരു പകർച്ചവ്യാധിയായ വൈറൽ രോഗമാണ്, ഇത് രോഗബാധിതനായ വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെ തുമ്മലും ചുമയും വഴി പകരാം. അണുബാധയുടെ 10-12 ദിവസങ്ങൾക്ക് ശേഷം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചർമ്മത്തിൽ തിണർപ്പ്, കടുത്ത പനി, കണ്ണ് ചുവക്കുന്നത്, മൂക്കൊലിപ്പ് എന്നിവ അഞ്ചാംപനിയുടെ ലക്ഷണങ്ങളാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഈ രോഗം സാധാരണമാണ്. എന്നാൽ, ചില സാഹചര്യങ്ങളിൽ ഇത് ഗുരുതരമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

ഈ വൈറൽ അണുബാധ അന്ധത, എൻസെഫലൈറ്റിസ്, കടുത്ത വയറിളക്കം, ന്യുമോണിയ തുടങ്ങിയ സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കൊച്ചുകുട്ടികൾക്കിടയിലെ മരണത്തിനും വൈകല്യത്തിനും കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് അഞ്ചാംപനി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News