Menstrual Pain: ആർത്തവ വേദന ഓരോ മാസവും വ്യത്യാസപ്പെടുന്നത് എന്തുകൊണ്ട്?

Menstrual Cycle: ആർത്തവം എന്നത് ഒരു വ്യക്തിക്ക് ഇപ്പോൾ പ്രത്യുൽപാദനത്തിനുള്ള കഴിവുണ്ടെന്നതിന്റെ സൂചനയാണ്. ആർത്തവ വേദന മറ്റനേകം ശാരീരിക അവസ്ഥകളെപ്പോലെ ഒരു സ്വാഭാവിക പ്രക്രിയയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 19, 2023, 03:46 PM IST
  • ആർത്തവ വേദനയുടെ തീവ്രത ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും
  • ആർത്തവചക്രം ഒരു സ്ത്രീയുടെ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളുടെയും ശാരീരിക പ്രക്രിയകളുടെയും എല്ലാ തലത്തിലും സ്വാധീനം ചെലുത്തുന്നു
  • ഈ സൈക്കിളിലുടനീളം ഹോർമോണുകളുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളാണ് ആർത്തവ വേദനയിലെ വ്യതിയാനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്
Menstrual Pain: ആർത്തവ വേദന ഓരോ മാസവും വ്യത്യാസപ്പെടുന്നത് എന്തുകൊണ്ട്?

ആർത്തവചക്രം ഓരോ തവണയും പലർക്കും വേദനാജനകമായിരിക്കും. ഓരോ വ്യക്തിക്കും ആർത്തവസമയത്ത് വ്യത്യസ്തമായ ശാരീരിക മാനസിക അനുഭവങ്ങളാണ് ഉണ്ടാകുക. ആർത്തവം എന്നത് ഒരു വ്യക്തിക്ക് ഇപ്പോൾ പ്രത്യുൽപാദനത്തിനുള്ള കഴിവുണ്ടെന്നതിന്റെ സൂചനയാണ്. ആർത്തവ വേദന മറ്റനേകം ശാരീരിക അവസ്ഥകളെപ്പോലെ ഒരു സ്വാഭാവിക പ്രക്രിയയാണ്.

ആർത്തവ വേദനയുടെ തീവ്രത ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. സാധാരണയായി 28 ദിവസം കൂടുമ്പോൾ ഉണ്ടാകുന്ന ആർത്തവചക്രം ഒരു സ്ത്രീയുടെ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളുടെയും ശാരീരിക പ്രക്രിയകളുടെയും എല്ലാ തലത്തിലും സ്വാധീനം ചെലുത്തുന്നു. ഈ സൈക്കിളിലുടനീളം ഹോർമോണുകളുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളാണ് ആർത്തവ വേദനയിലെ വ്യതിയാനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

ആർത്തവ വേദന എന്തുകൊണ്ടാണ് എല്ലാ മാസവും വ്യത്യസ്തമാകുന്നത്?

ഗർഭാശയം സങ്കോചിക്കുന്നതിലെ വ്യത്യാസം: ഗർഭാശയ സങ്കോചത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഹോർമോൺ പോലുള്ള പദാർത്ഥങ്ങളായ പ്രോസ്റ്റാഗ്ലാൻഡിൻ ആർത്തവ ഘട്ടത്തിൽ ശരീരം പുറത്തുവിടുന്നു. ഉയർന്ന അളവിലുള്ള പ്രോസ്റ്റാഗ്ലാൻഡിൻ കൂടുതൽ ശക്തവും വേദനാജനകവുമായ സങ്കോചങ്ങളിലേക്ക് നയിച്ചേക്കാം, ഇത് ആർത്തവ വേദന വർദ്ധിപ്പിക്കും. എന്നിരുന്നാലും, ഉത്പാദിപ്പിക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻസിന്റെ അളവ് ഓരോ ചക്രത്തിലും വ്യത്യാസപ്പെടാം.

ഗർഭാശയത്തിൻറെ വലിപ്പം: ഗർഭാശയത്തിൻറെ വലിപ്പവും ആകൃതിയും ആർത്തവ വേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു. എൻഡോമെട്രിയോസിസ് അല്ലെങ്കിൽ അഡെനോമിയോസിസ് പോലുള്ള അവസ്ഥകളുടെ സാന്നിധ്യം ആർത്തവ വേദനയുടെ തീവ്രതയെ സ്വാധീനിക്കും. ഉദാഹരണത്തിന്, പിന്നിലേക്ക് ചരിഞ്ഞ ഗർഭപാത്രമുള്ള സ്ത്രീകൾക്ക് കൂടുതൽ തീവ്രമായ വേദന അനുഭവപ്പെടാം. കാരണം ഇത് ആർത്തവ രക്തത്തിന്റെ സാധാരണ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും സമ്മർദ്ദവും അസ്വസ്ഥതയും വർധിപ്പിക്കുകയും ചെയ്യുന്നു.

ജീവിതശൈലി ഘടകങ്ങൾ: മൊത്തത്തിലുള്ള ആരോഗ്യം ആർത്തവ വേദനയുടെ തീവ്രതയെ ബാധിക്കും. സമ്മർദ്ദം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, തെറ്റായ ഭക്ഷണക്രമം, അപര്യാപ്തമായ ഉറക്കം എന്നിവ ആർത്തവ വേദനയുടെ ലക്ഷണങ്ങളെ വർദ്ധിപ്പിക്കും. കൂടാതെ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) അല്ലെങ്കിൽ പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) പോലുള്ള ആരോഗ്യപരമായ അവസ്ഥകൾ കൂടുതൽ കഠിനമായ ആർത്തവ വേദനയ്ക്ക് കാരണമാകും.

മാനസിക ഘടകങ്ങൾ: വൈകാരിക ക്ലേശം, ഉത്കണ്ഠ, വിഷാദം എന്നിവ വേദന സംവേദനങ്ങൾ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മനസ്സും ശരീരവും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. മാനസിക ക്ലേശം അനുഭവിക്കുന്ന സ്ത്രീകൾക്ക് ആർത്തവ സമയത്തെ വേദന വർധിക്കാൻ സാധ്യതയുണ്ട്.

ഹോർമോൺ മാറ്റങ്ങൾ, വ്യക്തിഗത ശരീരഘടന, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ, മൊത്തത്തിലുള്ള ആരോഗ്യം, മാനസിക ക്ഷേമം എന്നിവയെല്ലാം വേദനാനുഭവങ്ങളുടെ വ്യത്യാസത്തിന് കാരണമാകുന്നു. ആർത്തവ വേദനയിലെ വ്യത്യാസം ആരോഗ്യപ്രശ്നത്തിന്റെ സൂചനയല്ലെങ്കിലും, വേദന വളരെയധികം വർധിക്കുകയോ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയോ മറ്റ് രോഗലക്ഷണങ്ങൾ പ്രകടമാക്കുകയോ ചെയ്താൽ, കൂടുതൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി വൈദ്യസഹായം തേടേണ്ടതാണ്.

ആർത്തവ വേദന ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുക.
ചമോമൈൽ ടീ, ഇഞ്ചി ചായ തുടങ്ങിയ ഹെർബൽ ചായകൾ കുടിക്കുക.
പതിവായി വ്യായാമം ചെയ്യുക.
ജീവിതശൈലി ആരോഗ്യകരമാക്കാൻ ശരിയായ ഉറക്കം ശീലമാക്കുക.
ശരീരത്തിന് ആവശ്യമായ അളവിൽ വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ആർത്തവത്തെക്കുറിച്ചും ആർത്തവ ശുചിത്വം ആർത്തവ ആരോ​ഗ്യം എന്നിവയെക്കുറിച്ചും അവബോധം പ്രോത്സാഹിപ്പിക്കുകയും അവബോധം ഉള്ളവരായിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ആത്മവിശ്വാസത്തോടെയും കൃത്യമായ ധാരണകളോടെയും ആർത്തവചക്രത്തെ സമീപിക്കേണ്ടത് പ്രധാനമാണ്. ശരിയായ പരിചരണവും പിന്തുണയും സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ശരിയായ ആർത്തവ ശുചിത്വം പാലിക്കാത്തത് പലതരത്തിലുള്ള രോ​ഗങ്ങൾക്കും കാരണമാകുമെന്ന് മനസ്സിലാക്കേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News