Monsoon Health: മഴക്കാലം രോ​ഗങ്ങളുടെ വസന്തകാലം; ശ്രദ്ധിക്കാം... പ്രതിരോധിക്കാം ജലജന്യ രോ​ഗങ്ങളെ

Waterborne Diseases: ജലജന്യരോഗങ്ങൾ മഴക്കാലത്ത് വലിയ ഭീഷണിയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിർത്താതെ പെയ്യുന്ന മഴയും വെള്ളക്കെട്ടും കാരണം ജലജന്യ രോഗങ്ങൾ വർധിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 11:54 PM IST
  • മലിനമായ ജലസ്രോതസ്സുകളുടെ സംയോജനം, അപര്യാപ്തമായ ശുചിത്വം, മോശം ശുചിത്വ ശീലങ്ങൾ എന്നിവ ജലജന്യ രോ​ഗങ്ങൾക്ക് കാരണമാകുന്നു
  • വർഷം തോറും ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുന്നു
  • ജലജന്യ രോഗങ്ങൾ ഓരോ വർഷവും 37.7 ദശലക്ഷം ഇന്ത്യക്കാരെ ബാധിക്കുന്നു, ഇത് ആരോഗ്യസംരക്ഷണ സംവിധാനത്തിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്
Monsoon Health: മഴക്കാലം രോ​ഗങ്ങളുടെ വസന്തകാലം; ശ്രദ്ധിക്കാം... പ്രതിരോധിക്കാം ജലജന്യ രോ​ഗങ്ങളെ

ജലം, ജീവൻ നിലനിർത്തുന്നതിൽ നിർണായമായ ഘടകങ്ങളിലൊന്നാണ്. അതേ സമയം ഇതേ ജലത്തിന് വലിയ പകർച്ചവ്യാധികൾ പരത്താനും കഴിയും. ജലജന്യരോഗങ്ങൾ മഴക്കാലത്ത് വലിയ ഭീഷണിയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിർത്താതെ പെയ്യുന്ന മഴയും വെള്ളക്കെട്ടും കാരണം ജലജന്യ രോഗങ്ങൾ വർധിക്കുകയാണ്.

മലിനമായ ജലസ്രോതസ്സുകളുടെ സംയോജനം, അപര്യാപ്തമായ ശുചിത്വം, മോശം ശുചിത്വ ശീലങ്ങൾ എന്നിവ ജലജന്യ രോ​ഗങ്ങൾക്ക് കാരണമാകുന്നു. വർഷം തോറും ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുന്നു. ജലജന്യ രോഗങ്ങൾ ഓരോ വർഷവും 37.7 ദശലക്ഷം ഇന്ത്യക്കാരെ ബാധിക്കുന്നു, ഇത് ആരോഗ്യസംരക്ഷണ സംവിധാനത്തിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

ജലജന്യ രോഗങ്ങളുടെ കാരണങ്ങൾ

ജലജന്യ രോഗങ്ങളുടെ കാരണങ്ങൾ സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

മലിനമായ ജലസ്രോതസ്സുകൾ
സൂക്ഷ്മ പരാന്നഭോജികൾ
ബാക്ടീരിയ
വൈറസുകൾ

ശുദ്ധമായ കുടിവെള്ളത്തിന്റെയും ശുചിത്വ സൗകര്യങ്ങളുടെയും ലഭ്യതക്കുറവ് ജലജന്യരോ​ഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
കോളറ മുതൽ ഹെപ്പറ്റൈറ്റിസ് എ വരെയുള്ള അസുഖങ്ങൾ ജലത്തിലൂടെ പകരുന്നു. അത്തരം അണുബാധകളുടെ അനന്തരഫലങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും മരണത്തിലേക്കും വരെ നയിക്കുന്നു. കുട്ടികൾ, പ്രായമായവർ, രോ​ഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നീ ജനവിഭാഗങ്ങളിലാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതലുള്ളത്.

ജലജന്യ രോഗങ്ങൾ

ടൈഫോയ്ഡ്
ഹെപ്പറ്റൈറ്റിസ് എ
മഞ്ഞപ്പിത്തം
വയറുവേദന
ഛർദ്ദിയും വയറിളക്കവും
മൂക്കടപ്പ്, ജലദോഷം, പനി എന്നിവയുൾപ്പെടെ അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ് അണുബാധയുള്ള (യുആർഐ) പീഡിയാട്രിക് രോഗങ്ങൾ

പ്രതിരോധ സംവിധാനങ്ങൾ

മെച്ചപ്പെട്ട ജല ശുദ്ധീകരണ രീതികൾ
കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കുക
ശരിയായ ശുചിത്വം പാലിക്കുക
ഉപയോഗിക്കുന്നതിന് മുമ്പ് വെള്ളം തിളപ്പിക്കുകയോ ശുദ്ധീകരിക്കുകയോ ചെയ്യുക.
പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കണം.
കുപ്പിവെള്ളം ഉപയോഗിക്കുക
സുരക്ഷിതമായ പാചകം
ജലഗുണനിലവാരം സംബന്ധിച്ച അലേർട്ടുകളെ കുറിച്ച് അറിഞ്ഞിരിക്കുക
യാത്രാവേളയിൽ ശുചിത്വം പാലിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News