Moringa Leaves: ചില്ലറക്കാരനല്ല ഈ ഇല, ​ഗുണങ്ങൾ പലതാണ്

പ്രതിരോധശേഷി, ഓർമശക്തി തുടങ്ങിയവ വർധിപ്പിക്കാൻ സഹായിക്കുന്നതാണ് മുരിങ്ങയില. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവക്കു പുറമെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ മറവിരോ​ഗം വരാതിരിക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 4, 2022, 01:37 PM IST
  • മുരിങ്ങയില കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കും.
  • ഇത് പ്രമേഹ സാധ്യത കുറയ്ക്കും.
  • ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും മുരിങ്ങയില ബെസ്റ്റാണ്.
  • മോശം കൊളസ്ട്രോൾ കുറച്ച് മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും അതിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
Moringa Leaves: ചില്ലറക്കാരനല്ല ഈ ഇല, ​ഗുണങ്ങൾ പലതാണ്

ഇലവർ​ഗങ്ങൾ പൊതുവെ കഴിക്കാൻ മടിയുള്ളവർ നമുക്കിടയിലുണ്ട്. ഇവയുടെ ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ ചിലപ്പോൾ അത് കഴിക്കാൻ നിങ്ങൾക്ക് തോന്നിയേക്കാം. ചെറുതാണെങ്കിലും അത്ര നിസാരക്കാരനല്ല മുരിങ്ങയിലയും. പലർക്കും മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയില്ല. മിക്ക രോ​ഗങ്ങളും ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 

പ്രോട്ടീൻ, കാൽസ്യം, അവശ്യ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ആന്റിഫംഗൽ, ആന്റി വൈറൽ, ആന്റീഡിപ്രസന്റ്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകളും ഇതിനുണ്ട്. മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

പ്രതിരോധശേഷി, ഓർമശക്തി തുടങ്ങിയവ വർധിപ്പിക്കാൻ സഹായിക്കുന്നതാണ് മുരിങ്ങയില. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവക്കു പുറമെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ മറവിരോ​ഗം വരാതിരിക്കാൻ സഹായിക്കും. ആന്റിബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ തൊണ്ടയിലും ചർമത്തിലും ഉണ്ടാക്കുന്ന അണുബാധ തടയാൻ സഹായിക്കുന്നു. മുരിങ്ങയിലയിൽ ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ തളർച്ച, ക്ഷീണം എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. 

മുരിങ്ങയില കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കും. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും മുരിങ്ങയില ബെസ്റ്റാണ്. മോശം കൊളസ്ട്രോൾ കുറച്ച് മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും അതിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

മുരിങ്ങ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റും. കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങയില. അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായവ ആണ് ഇതൊക്കെ. തലവേദന സന്ധിവേദന എന്നിവയ്ക്കും മുരിങ്ങയിലയുടെ പേസ്റ്റ് തേച്ചാൽ ആശ്വാസം കിട്ടും. ആർത്തവ സമയത്തുണ്ടാകുന്ന വേദനയകറ്റാനും മുരിങ്ങയില ഉപയോ​ഗിക്കുന്നതിലൂടെ സാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News