ഗുണങ്ങളുടെ നിറകുടമാണ് കടുക്

 മിക്ക കറികളിലും കടുക് ഉപയോ​ഗിക്കാറുണ്ട്. പക്ഷേ കടുകിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല. കടുകിന്റെ എണ്ണ കഴിക്കുന്നതിലൂടെ ശരീരത്തിലെ 25 ശതമാനത്തോളം കൊഴുപ്പ് ഇല്ലാതാക്കും. കുറയ്ക്കാനാകുമെന്ന് ​

Written by - Zee Malayalam News Desk | Last Updated : Apr 2, 2022, 05:59 PM IST
  • കടുക് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊലസ്‌ട്രോള്‍ കുറയ്‌ക്കാനും ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും കഴിയും
  • ഭക്ഷണത്തില്‍ കടുക് ഉള്‍പ്പെടുത്തുന്നത് മൂലം രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും സഹായിക്കും
  • കടുകെണ്ണ നെഞ്ചില്‍ തടവുന്നത് ആസ്ത്മയുള്ളവര്‍ക്ക് നല്ലതാണ്
ഗുണങ്ങളുടെ നിറകുടമാണ് കടുക്

പാചകം ചെയ്യുമ്പോള്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കടുക്. വളരെ ചെറുതാണെങ്കിലും കടുകിന്റെ ഗുണങ്ങളെറയാണ്.  കടുക് പോഷക ഘടകങ്ങളുടെ കലവറയാണ്. വിറ്റാമിനുകള്‍, മിനറല്‍സ്, ആന്റി ഓക്‌സിഡന്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവ ധാരാളമായി കടുകിൽ അടങ്ങിയിട്ടുണ്ട്.

കടുകിന്റെ ഉപയോഗം ചർമ്മതിൽ ജലാംശം നിർത്തിക്കൊണ്ട് മുഖക്കുരുവിൽ നിന്നും ചർമ്മത്തെ രക്ഷിക്കുകയും ചെയ്യുന്നു. പാചകത്തിന് കടുക് എണ്ണകൾ ഉപയോഗിക്കുന്നത് നല്ലതാണ്.

കടുക് നമുക്ക് നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

*കടുക് കഴിക്കുന്നതിലൂടെ ശരീരത്തിലെ  കൊലസ്‌ട്രോള്‍ കുറയ്‌ക്കാനും ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും  കഴിയും.
*ഭക്ഷണത്തില്‍ കടുക് ഉള്‍പ്പെടുത്തുന്നത് മൂലം രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും സഹായിക്കും.
*എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലമേകാൻ കടുക് സഹായിക്കും.
*ശ്വസന സംബന്ധമായ രോഗങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരമാണ് കടുക്.
*കടുകെണ്ണ നെഞ്ചില്‍ തടവുന്നത് ആസ്ത്മയുള്ളവര്‍ക്ക് നല്ലതാണ്.
*മൂക്കടപ്പും ചുമയും ഇല്ലാതാക്കാൻ കടുകിട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി കൊള്ളുന്നത് നല്ലതാണ്.
*ഉമിനീരിന്റെ ഉത്പാദനം കൂട്ടാൻ കടുക് സഹായിക്കും.
*ചര്‍മ്മ സംരക്ഷണത്തിനും മുടി വളര്‍ച്ചക്കും കടുക് ഉപയോഗിക്കുന്നത് നല്ലതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News