Optical Illusion: ഈ ചിത്രത്തില്‍ ഒരു തെറ്റ് ഉണ്ട്, 10 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താമോ?

Optical Illusion Pictures:  ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ മാനസികാരോഗ്യത്തിന് ഏറെ ഉപകാരപ്രദമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ, നിങ്ങളുടെ തലച്ചോറിനും കണ്ണുകൾക്കും നല്ല വ്യായാമമാണ് ലഭിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 22, 2023, 05:25 PM IST
  • ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ, നിങ്ങളുടെ തലച്ചോറിനും കണ്ണുകൾക്കും നല്ല വ്യായാമമാണ് ലഭിക്കുന്നത്. അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ വൈറലായിരിയ്ക്കുകയാണ്.
Optical Illusion: ഈ ചിത്രത്തില്‍ ഒരു തെറ്റ് ഉണ്ട്, 10 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താമോ?

Optical Illusion Pictures: ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരത്തിലുണ്ട്. ചിലര്‍ക്ക് ഇത് ഏറെ ഇഷ്ടപ്പെട്ട ഒരു ഹോബിയാണ്. 

ഇത്തരം  ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തുക എന്നത് പലര്‍ക്കും ഒരു ഹരമാണ്. സോഷ്യല്‍ മീഡിയയില്‍ അനുദിനം ഇത്തരത്തിലുള്ള നിരവധി ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങളാണ് എത്തുന്നത്‌. ഇത്തരം ചിത്രങ്ങളില്‍ നോക്കി ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി തല പുകയ്ക്കുന്നവരും ഏറെയാണ്... 

Also Read:  Carom Seeds Benefits: അല്പം അയമോദകം ഉണ്ടെങ്കില്‍ ഈ രോഗങ്ങള്‍ പമ്പ കടക്കും 
 
ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ മാനസികാരോഗ്യത്തിന് ഏറെ ഉപകാരപ്രദമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ കണ്‍മുൻപിൽ കാണുന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, ചിത്രവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്. ഇത്തരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിയ്ക്കുന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നത് വഴി നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും വികസിക്കുന്നു. 

Also Read:  Protein Importance: പൊണ്ണത്തടി മുതല്‍ വാർദ്ധക്യത്തിന്‍റെ ലക്ഷണങ്ങള്‍ വരെ കുറയ്ക്കും പ്രോട്ടീൻ!! എന്നാല്‍ അമിതമായാല്‍... 
 
ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ, നിങ്ങളുടെ തലച്ചോറിനും കണ്ണുകൾക്കും നല്ല വ്യായാമമാണ് ലഭിക്കുന്നത്. അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഈ ചിത്രം കാഴ്ച്ചയില്‍ വളരെ ലളിതമാണ്. അതിനാല്‍ തന്നെ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള സമയവും വളരെ കുറവാണ്. നിശ്ചിത സമയത്തിനുള്ളില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ സാധിക്കുമോ എന്ന് നോക്കൂ...

നിങ്ങള്‍ സ്വയം വെല്ലുവിളിക്കാനും ഒരേ സമയം ആസ്വദിക്കാനുമുള്ള ഒരു വഴി അന്വേഷിക്കുകയാണെങ്കിൽ ഈ ചിത്രം ശ്രദ്ധിക്കൂ...!! 

ഈ ചിത്രം കാഴ്ച്ചയില്‍ വളരെ ലളിതമാണ്. ഈ ചിത്രത്തില്‍ കുറെ ചെരിപ്പുകള്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. ചിത്രത്തില്‍ 7 ജോഡി ചെരിപ്പുകൾ നിലത്ത് കിടക്കുന്നത് നിങ്ങൾക്ക് കാണാം. ആ 7 ജോഡികളിൽ ഒരു പിശക് ഉണ്ട്. ആ ചിത്രത്തിലെ തെറ്റ് എന്താണ് എന്നാണ് നിങ്ങള്‍ക്ക് കണ്ടെത്തേണ്ടത്‌. 

ഫോട്ടോയിൽ എന്തോ കുഴപ്പമുണ്ടെന്ന് ഒറ്റനോട്ടത്തിൽ പോലും നിങ്ങൾക്ക് മനസിലാകില്ല. കാരണം അത്ര കൃത്യമായാണ് ഈ ചിത്രത്തില്‍ ചെരുപ്പുകള്‍ ജോഡിയായി കാണിച്ചിരിയ്ക്കുന്നത്.  ഈ ചിതത്തിലെ പിശക് കണ്ടെത്താനുള്ള സമയം വെറും 10 സെക്കൻഡാണ്...!!

നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഉത്തരം ലഭിച്ചില്ല എങ്കില്‍ താഴെ തന്നിരിയ്കുന്ന ചിത്രം ശ്രദ്ധിക്കൂ... 

 

മുകളില്‍ തന്നിരിയ്ക്കുന്ന ചിത്രത്തിലെ ഒരു ജോഡി മാത്രം ശരിയല്ല. ആ ചിത്രത്തിൽ ഏത് ജോഡി ഷൂസ് ആണ് ശരിയായ ജോഡിയല്ലാത്തത് എന്ന് കണ്ടെത്തുകയാണ് ഈ പസിലിന്‍റെ ലക്ഷ്യം. ഈ ചിത്രത്തില്‍ കാണുന്ന പിങ്ക് നിറത്തിലുള്ള ഷൂസ് ജോഡിയല്ല. മറിച്ച് രണ്ട് ഷൂസും ഇടതു കാലിന്‍റെതാണ്...!!   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News