Optical Illusion : ഈ ചിത്രത്തിൽ ഒരു മാൻ ഒളിച്ചിരിപ്പുണ്ട്; 9 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്താമോ?

Optical Illusion Test : ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മാനിനെ കണ്ടെത്തുന്ന ആളുകൾ അതീവ ബുദ്ധിമാന്മാരും, നിരീക്ഷണ പാടവം ഉള്ളവരും ആയിരിക്കും

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 02:08 PM IST
  • മില്യൺ ഗ്ലിറ്റേഴ്‌സ് എന്ന യൂട്യൂബ് ചാനൽ പങ്കുവെച്ച ചിത്രമാണിത്.
  • ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മാനിനെ കണ്ടെത്തുന്ന ആളുകൾ അതീവ ബുദ്ധിമാന്മാരും, നിരീക്ഷണ പാടവം ഉള്ളവരും ആയിരിക്കും
  • ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് വിളിക്കുന്നത്.
Optical Illusion : ഈ ചിത്രത്തിൽ ഒരു മാൻ ഒളിച്ചിരിപ്പുണ്ട്; 9 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്താമോ?

ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണിത്. ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മാനിനെ 9 സെക്കന്റുകൾക്ക്  ഉള്ളിൽ കണ്ടെത്തേണ്ടതാണ് ചലഞ്ച്. വിദഗ്ദ്ധന്മാർ അഭിപ്രായപ്പെടുന്നതനുസരിച്ച് ലോകത്ത് മൂന്ന് ശതമാനം പേർക്ക് മാത്രമേ 9 സെക്കന്റുകളിൽ ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മാനിനെ കണ്ടെത്താൻ സാധിക്കുകയുള്ളൂ. അങ്ങനെ കണ്ടെത്തുന്ന ആളുകൾ അതീവ ബുദ്ധിമാന്മാരും, നിരീക്ഷണ പാടവം ഉള്ളവരും ആയിരിക്കും. നിങ്ങളും ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മാനിനെ കണ്ടെത്താൻ ശ്രമിച്ച് നോക്കൂ.

ഈ ചിത്രത്തിൽ നിങ്ങൾക്ക് ഒരു പാറകൂട്ടമാണ് കാണാൻ സാധിക്കുക. മില്യൺ ഗ്ലിറ്റേഴ്‌സ് എന്ന യൂട്യൂബ് ചാനൽ പങ്കുവെച്ച ചിത്രമാണിത്. ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മാനിനെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. മാനും ഏകദേശം പാറയുടെ നിറത്തിലയത് കൊണ്ടാണ് ഈ ബുദ്ധിമുട്ട്. നിങ്ങളുടെ തലച്ചോറിന്റെ ശക്തി അളക്കാൻ സഹായിക്കുന്ന ഒരു ചിത്രമാണിത്. ഒരു പാറയുടെ അടിയിലായി ആണ് മാൻ ഇരിക്കുന്നത്. മാനിന്റെ നിഴലും ചിത്രത്തിൽ കാണാൻ സാധിക്കും. നിങ്ങൾക്ക് 9 സെക്കന്റിനുള്ളിൽ ഈ മാനിനെ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ നിങ്ങൾ അതീവ ബുദ്ധിമാൻ ആണെന്നാണ് അർത്ഥം.

ALSO READ: Optical Illusion : നിങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ ഈ ചിത്രം പറയും

ചിത്രത്തിലെ മാനിനെ കാണാം 

Optical Illusion

 ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങളിൽ വ്യത്യസ്‍തരായ ആളുകൾ വ്യത്യസ്തമായ കാര്യങ്ങളായിരിക്കും കാണുന്നത്. ഇത്തരം ചിത്രങ്ങൾ പലപ്പോഴും  മാനസികാരോഗ്യ വിദഗ്ദ്ധർ തങ്ങളുടെ രോഗികളെ മനസിലാക്കാൻ സഹായിക്കാറുണ്ട്. ഇത്തരം ചിത്രങ്ങളിൽ നിങ്ങൾ കാണുന്ന കാര്യങ്ങൾ നിങ്ങളുടെ വ്യക്‌തിത്വവും, സ്വഭാവവും ഒക്കെ അനുസരിച്ചാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ഇത്തരം ചിത്രങ്ങളിലൂടെ നമ്മുടെ ഉപബോധമനസിൽ ഉറങ്ങി കിടക്കുന്ന കാര്യമാണ് പോലും മനസിലാക്കാൻ സാധിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News