Optical Illusion : ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കണ്ടതെന്ത്? അത് നിങ്ങളുടെ സ്വഭാവം പറയും

നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം കാണുന്നത് ഒരു നായയുടെ മുഖമാണെങ്കിൽ  നിങ്ങൾ ബഹുർമുഖനായ ഒരാളാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2022, 02:39 PM IST
  • നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം കാണുന്നത് ഒരു നായയുടെ മുഖമാണെങ്കിൽ നിങ്ങൾ ബഹുർമുഖനായ ഒരാളാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
  • നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം കാണുന്നത് രണ്ട് പൂച്ചകളെയാണെങ്കിൽ നിങ്ങൾ അന്തർമുഖനായ ഒരാളാണെന്നാണ് സൂചിപ്പിക്കുന്നത്.
  • ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും.
Optical Illusion : ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കണ്ടതെന്ത്? അത് നിങ്ങളുടെ സ്വഭാവം പറയും

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളോട് താത്പര്യം ഉള്ള ഒരുപാട് പേരുണ്ട്. തലച്ചോറിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കാനും, ഏകാഗ്രത കൂട്ടാനും ഒക്കെ ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. ഇത്തരം ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്താൻ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാൽ അതേസമയം തന്നെ ഇത്തരം ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. ഇത്തരം ചിത്രങ്ങൾ നിങ്ങളുടെ സ്വഭാവം മനസിലാക്കാൻ സഹായിക്കും. നിങ്ങൾ അന്തര്മുഖനാണോ, ബഹുർമുഖനാണോ എന്നൊക്കെ ഈ ചിത്രത്തിൽ നിന്ന് കണ്ടെത്താൻ സാധിക്കും. ആളുകളുടെ മനസിലുള്ളത് മനസിലാക്കാൻ പലപ്പോഴും സൈക്കോളജിസ്റ്റുകളും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇപ്പോൾ നിങ്ങളുടെ സ്വഭാവം മനസിലാക്കാൻ സഹായിക്കുന്ന ഒരു ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

യൂട്യൂബിൽ ബ്രൈറ്റ് സൈഡ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണിത്. ഒരു പെയിന്റിങ്ങാണ് ഇത്. ഈ ചിത്രത്തിൽ ഓരോത്തരും വ്യത്യസ്തമായ കാര്യങ്ങളാണ് കാണുന്നത്. നിങ്ങളുടെ സ്വഭാവം അനുസരിച്ച് നിങ്ങൾ ഈ ചിത്രത്തിൽ കാണുന്ന കാര്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം കാണുന്നത് ഒരു നായയുടെ മുഖമാണെങ്കിൽ നിങ്ങൾ എപ്പോഴും ആളുകളോട് ഇടപെടാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. നിങ്ങൾ ബഹുർമുഖനായ ഒരാളാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങൾ ആര് എന്ത് പറഞ്ഞാലും നിങ്ങളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാകാറില്ല. നിങ്ങൾ എല്ലാവരോടും സൗഹൃദപരമായി ഇടപെടുന്ന ഒരാൾ കൂടിയായിരിക്കും.

ALSO READ: Optical Illusion : ഈ ചിത്രത്തിൽ എത്ര മുഖങ്ങൾ ഉണ്ട്? 15 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്തമോ?

നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം കാണുന്നത് രണ്ട് പൂച്ചകളെയാണെങ്കിൽ നിങ്ങൾ അന്തർമുഖനായ ഒരാളാണെന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങൾ വളരെയധികം ബുദ്ധിമാനുമായിരിക്കും. എന്നാൽ നിങ്ങൾ എന്ത് കാര്യങ്ങളും മുഖത്ത് നോക്കി പറയുന്ന വ്യക്തിയും, എന്നാൽ വളരെ വികാരാധീനനായി ആളും കൂടിയായിരിക്കും. 

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News