Optical Illusion: കളിപ്പാട്ടങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന കുട്ടിയുടെ ഷൂ കണ്ടെത്താമോ? 9 സെക്കൻഡ് മാത്രമാണ് സമയം

കളിപ്പാട്ടങ്ങൾക്കിടയിൽ നിന്നും കുട്ടിയുടെ ഷൂ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് വെല്ലുവിളി സ്വീകരിച്ചവരുടെ അഭിപ്രായം.

Written by - Zee Malayalam News Desk | Last Updated : Oct 20, 2022, 07:50 PM IST
  • ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കാലമാണിത്.
  • സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമ്മൾ കാണാറുണ്ട്.
  • എല്ലാ പ്രായക്കാരും ഒരു പോലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്.
Optical Illusion: കളിപ്പാട്ടങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന കുട്ടിയുടെ ഷൂ കണ്ടെത്താമോ? 9 സെക്കൻഡ് മാത്രമാണ് സമയം

നമുക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന പലതരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ വിഷ്വൽ ഇല്യൂഷൻ എന്നാണ് ഇത്തരം ചിത്രങ്ങളെ പറയുന്നത്. യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത്. നമ്മുടെ മസ്തിഷ്ക്കത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആണ്. കാഴ്ചക്കാർക്ക് കൗതുകം ഉണ്ടാക്കുന്ന ഈ ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 

ഒരു വ്യക്തിയുടെ സ്വഭാവത്തെ കുറിച്ച് പോലും മനസിലാക്കാൻ സഹായിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നമ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്കം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ മനസ്സിലാക്കുന്ന രീതിയിലൂടെ തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ കഴിയും. നമ്മുടെ നിരീക്ഷണ കഴിവുകൾ നല്ലതിനായി ഉപയോഗിക്കാനുള്ള അവസരത്തോടൊപ്പം ഇത് വിനോദവും പ്രദാനം ചെയ്യുന്നു. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്. 

അത്തരത്തിലൊരു ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഒരു ആൺകുട്ടിയെയും അവന്റെ മുറിയിലെ കളിപ്പാട്ടങ്ങളുമാണ് നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഈ കളിപ്പാട്ടങ്ങൾക്കിടയിൽ നിന്ന് കുട്ടിയുടെ ഷൂ കണ്ടെത്തുകയെന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി. ഒരു ബ്രെയിൻ ടീസർ എന്ന നിലയിലാണ് മുകളിലെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു ആൺകുട്ടി തന്റെ കട്ടിലിൽ ഇരിക്കുന്നു. അവന്റെ മുറി കളിപ്പാട്ടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങൾക്കിടയിൽ കുട്ടിയുടെ മറഞ്ഞിരിപ്പുണ്ട്. കഴുകൻ കണ്ണുള്ളവർക്ക് മാത്രമെ വളരെ പെട്ടെന്ന് ഷൂ കണ്ടെത്താൻ സാധിക്കുകയുള്ളൂ. 

Also Read: Optical Illusion: മാനുകൾക്കിടയിൽ ഒരു മയിൽ! 15 സെക്കൻഡിൽ കണ്ടെത്താമോ?

 

ഒമ്പത് സെക്കൻഡിൽ ഷൂ കണ്ടെത്തണം. വളരെ ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും ചിത്രം സസൂക്ഷ്മം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഷൂ കണ്ടെത്താൻ കഴിഞ്ഞേക്കും. ഒരു സൂചന നൽകാം... മുറിയുടെ ജനാലയ്ക്കടുത്തുള്ള കൊട്ടയിലേക്ക് നോക്കുക. ചെരുപ്പ് തടികൊണ്ടുള്ള റാക്കിനും കൊട്ടയ്ക്കും ഇടയിലാണ് ഇരിക്കുന്നത്. 

ഷൂ അടയാളപ്പെടുത്തി കൊണ്ടുള്ള ചിത്രം ചുവടെ കൊടുക്കുന്നു....

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കാലമാണിത്. സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമ്മൾ കാണാറുണ്ട്. എല്ലാ പ്രായക്കാരും ഒരു പോലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. നമ്മുടെ കണ്ണുകൾക്കും മനസുകൾക്കും മികച്ച വ്യായാമം നൽകുന്ന ഒന്ന് കൂടിയാണ് ഇത്തരം ചിത്രങ്ങൾ. നിങ്ങളുടെ ഇന്റലിജൻസ് ലെവൽ പരിശോധിക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾ. ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് ഇല്യൂഷനുകൾ എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളുണ്ട്. 

ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു. മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.

ഒരു വസ്തുവിന്റെയോ ഒരു ഡ്രോയിംഗിന്റെയോ ചിത്രം കാണിച്ച് അതിൽ നമ്മളെ കുഴപ്പിക്കുന്ന പലരീതിയിലുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഈ ഒപ്റ്റിക്കൽ മിഥ്യാധാരണകൾ നിങ്ങൾ എങ്ങനെ കാര്യങ്ങൾ മനസ്സിലാക്കുന്നു എന്നതിനെക്കുറിച്ച് ഒരു ധാരണ നൽകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News