Optical Illusion: ഒപ്റ്റിക്കൽ ഇല്യൂഷനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഏറ്റവും പുതിയ ക്രെയ്സ്. ഇത്തരം ചിത്രങ്ങളിലെ വെല്ലുവിളികൾ ഏറ്റെടുത്ത് അത് പരിഹരിക്കുക എന്നത് വളരെ രസകരവും ആകർഷകവുമായ കാര്യമാണ്. ഒരുപാട് പേർക്ക് ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചുകൾ ഏറ്റെടുക്കാൻ വലിയ ഇഷ്ടമാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഗവേഷണ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നവയാണ്. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉപയോഗിക്കുന്നു. ഇവ നമ്മുടെ മസ്തിഷ്കത്തെയും കണ്ണിനെയും മൂർച്ച കൂട്ടുന്നതിലൂടെ നമ്മുടെ നിരീക്ഷണ കഴിവുകൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
സമീപകാലത്തായി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ജനപ്രീതി ഏറുകയാണ്. നമ്മുടെ സ്വഭാവത്തെക്കുറിച്ച് പോലും വളരെ രസകരമായ ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ഈ ചിത്രങ്ങൾക്ക് കഴിയും. നമ്മുടെ മസ്തിഷ്ക്കത്തിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴായി കാണാറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ വിഷ്വൽ ഇല്യൂഷൻ എന്നാണ് ഇത്തരം ചിത്രങ്ങളെ പറയുന്നത്.
Also Read: Dry skin: വരണ്ട ചർമ്മം അലട്ടുന്നോ? ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്...
വളരെ ചലഞ്ചിങ്ങ് ആയിട്ടുള്ള ഒരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. പക്ഷികളും അണ്ണാന്മാരും മരങ്ങളിലും അതിന്റെ കൊമ്പുകളിലും ഇരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. ഈ ചിത്രം വളരെ വേഗത്തിലാണ് വൈറലായത്. കുട്ടികൾക്കുള്ള ഒരു തന്ത്രപരമായ പസിൽ എന്ന നിലയിൽ ഗെർഗെലി ഡുഡാസ് അല്ലെങ്കിൽ ഡുഡോൾഫ് എന്നയാളാണ് ആണ് മുകളിലെ ചിത്രം സൃഷ്ടിച്ചത്. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ സ്രഷ്ടാവ് കുറെ അണ്ണാന്മാരെ വരച്ചിട്ടുണ്ട്. എന്നാൽ അവയിൽ ചിലതിന്റെ ശരീരത്തിന്റെ ഒരു ഭാഗം മാത്രമാണ് വരച്ചിരിക്കുന്നത്. ഒപ്പം കുറെ പക്ഷികളെയും. ഇതിൽ നിങ്ങൾക്കുള്ള വെല്ലുവിളി എന്ന് പറയുന്നത് ഈ ചിത്രത്തിൽ ശരിക്കും എത്ര അണ്ണാന്മാരുണ്ട് എന്ന് കണ്ട് പിടിക്കുകയാണ്.
ഈ ഒപ്റ്റിക്കൽ മഇല്യൂഷന്റെ തന്ത്രപ്രധാനമായ ഭാഗം എന്തെന്നാൽ പക്ഷികൾക്കിടയിലുള്ള എല്ലാ അണ്ണാന്മാരെയും കണ്ടെത്തുക എന്നതാണ്. എണ്ണി കൃത്യമായ കണക്ക് കണ്ട് പിടിക്കുക എന്നത് അത്ര എളുപ്പമല്ല. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം നിങ്ങളുടെ IQ പരിശോധിക്കുന്നതിനുള്ള മറ്റൊരു രസകരമായ മാർഗമാണ്.
ചിത്രം നന്നായി ശ്രദ്ധിക്കുക. ഉത്തരം നിങ്ങൾക്ക് വേണ്ടി പറഞ്ഞ് തരാം. 24 അണ്ണാന്മാരാണ് ഈ ചിത്രത്തിലുള്ളത്.
എണ്ണം അറിഞ്ഞില്ലേ? ഇനി കണ്ടത്താൻ ശ്രമിച്ചോളൂ....
ഇത്തരം പസിലുകൾ ഉപയോഗിച്ച് നിങ്ങളുടെ മസ്തിഷ്കത്തിന് എത്രത്തോളം വ്യായാമം ചെയ്യുന്നുവോ അത്രത്തോളം നിങ്ങൾ മിടുക്കനാകുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ എല്ലായ്പ്പോഴും നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ഉൾക്കാഴ്ച നമുക്ക് നൽകുന്നു. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇവ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത്. നമ്മുടെ മസ്തിഷ്ക്കത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആണ്. കാഴ്ചക്കാർക്ക് കൗതുകം ഉണ്ടാക്കുന്ന ഈ ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...