Optical Illusion: ഒട്ടകപ്പക്ഷികൾക്കിടയിൽ മറഞ്ഞിരിക്കുന്ന പെൻ​ഗ്വിൻ, കണ്ടെത്താമോ 14 സെക്കൻഡിൽ?

ചോദ്യങ്ങളുമായി നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്  

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 01:42 PM IST
  • ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ നമ്മുടെ കണ്ണിനെയും മനസ്സിനെയും കബളിപ്പിക്കുന്നതിൽ മികച്ചതാണ്.
  • നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു.
  • പക്ഷേ ആ ചിത്രത്തിൽ മറ്റ് പലതും ഒളിച്ചിരിപ്പുണ്ടാകും.
Optical Illusion: ഒട്ടകപ്പക്ഷികൾക്കിടയിൽ മറഞ്ഞിരിക്കുന്ന പെൻ​ഗ്വിൻ, കണ്ടെത്താമോ 14 സെക്കൻഡിൽ?

ദൃശ്യങ്ങളിലൂടെ മനുഷ്യ മനസിൽ മിഥ്യാധാരണ ഉണ്ടാക്കാൻ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഇത്തരം ചിത്രങ്ങളാണ്. നിങ്ങളുടെ സ്വഭാവം, പ്രശ്‍നങ്ങൾ, മൂഡ് എന്നിവയെല്ലാം ഈ ചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഒരാളുടെ വ്യക്തിത്വ സവിശേഷതകളെ കുറിച്ചും ഇത്തരം ചിത്രങ്ങളിലൂടെ കണ്ടെത്താൻ കഴിയും.

ഒരു വ്യക്തിയുടെ മൂഡ്, അയാൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നമ്മൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ മസ്തിഷക്കത്തിനും മനസിലും മിഥ്യാധാരണകൾ ഉണ്ടാക്കാൻ ചില ചിത്രങ്ങൾക്ക് സാധിക്കും. ഇത്തരം ചിത്രങ്ങളിൽ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്തെന്ന് വരും. അങ്ങനെയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ തയാറാക്കുന്നത്. സ്വാഭാവികമായി നമ്മുടെ ക്യാമറയിൽ പതിയുന്ന ചില ചിത്രങ്ങളും ഇങ്ങനെ ഒപ്റ്റിക്കൽ ഇല്യൂഷൻ സ്വഭാവമുള്ളതായിരിക്കും. 

Also Read: Optical Illusion: ഇലകൾക്കിടയിൽ മറഞ്ഞിരിക്കുന്ന നായയെ 10 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ?

 

വെല്ലുവിളി നിറഞ്ഞ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ ചിത്രത്തിൽ വിവിധ നിറത്തിലുള്ള കോട്ടുകൾ ധരിച്ച ഒട്ടകപ്പക്ഷികളെ നിങ്ങൾക്ക് കാണാൻ കഴിയും. ഇവയ്ക്കിടയിൽ ഒരു പെൻ​ഗ്വിൻ മറഞ്ഞിരിപ്പുണ്ട്. 14 സെക്കൻഡിൽ ആ പെൻ​ഗ്വിനെ കണ്ടെത്തുകയെന്നതാണ് നിങ്ങൾക്ക് മുൻപിലുള്ള വെല്ലുവിളി. ഒറ്റനോട്ടത്തിൽ പെൻ​ഗ്വിനെ നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വരും. അതിനാൽ ചിത്രം വളരെ ശ്രദ്ധയോടെ നോക്കുക. 

കണ്ടെത്താൻ കഴിയാത്തവർക്ക് ഒരു സൂചന നൽകാം. ആറ് നിരയിലായാണ് ഒട്ടകപ്പക്ഷികളുള്ളത്. ഇതിൽ താഴെ നിന്ന് രണ്ടാമത്തെ നിരയിലാണ് പെൻ​ഗ്വിനുള്ളത്. ഇനിയൊന്ന് ചിത്രം നോക്കൂ. ചിലപ്പോൾ കണ്ടെത്താൻ ആയേക്കും. ഇല്ലെങ്കിൽ പെൻ​ഗ്വിനെ അടയാളപ്പെടുത്തികൊണ്ടുള്ള ചിത്രം ചുവടെ കൊടുക്കുന്നു...

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ നമ്മുടെ കണ്ണിനെയും മനസ്സിനെയും കബളിപ്പിക്കുന്നതിൽ മികച്ചതാണ്. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. പക്ഷേ ആ ചിത്രത്തിൽ മറ്റ് പലതും ഒളിച്ചിരിപ്പുണ്ടാകും. നമ്മുടെ കണ്ണുകൾക്കും തലച്ചോറിനും ഇത് നല്ലൊരു വ്യായാമമാണ്. നമ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News