'മുരിങ്ങക്ക പറാത്ത ഉണ്ടാക്കാറുണ്ട്, പാചകകുറിപ്പ് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു' -Narendra Modi

പ്രധാനമന്ത്രിയുടെ പ്രോഹത്സാഹനത്തില്‍ പരിപ്പും ചോറും നെയ്യുമൊക്കെ അന്താരാഷ്ട്ര ശ്രദ്ധ നേടി.

Written by - Sneha Aniyan | Last Updated : Sep 25, 2020, 09:09 AM IST
  • മുരിങ്ങക്ക കൊണ്ട് താന്‍ പറാത്ത (ഉത്തരേന്ത്യന്‍ പൊറോട്ട) ഉണ്ടാക്കാറുണ്ട്.
  • ഘീ എന്ന് എങ്ങനെയാണ് ഉച്ചരിക്കുന്നതെന്നു ഗൂഗിള്‍ സെര്‍ച്ച് ചെയ്യുകയാണ് അമേരിക്കകാരെന്നും അവര്‍ പറഞ്ഞു.
'മുരിങ്ങക്ക പറാത്ത ഉണ്ടാക്കാറുണ്ട്, പാചകകുറിപ്പ് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു' -Narendra Modi

New Delhi: Fit India Movement-ന്‍റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ ഓണ്‍ലൈന്‍ സംവാദത്തില്‍ പോഷകാംശമുള്ള ഭക്ഷണത്തിന്റെ പട്ടികയില്‍ മുരിങ്ങക്കയെ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുരിങ്ങക്ക കൊണ്ട് താന്‍ പറാത്ത (ഉത്തരേന്ത്യന്‍ പൊറോട്ട) ഉണ്ടാക്കാറുണ്ടെന്നും അതിന്റെ പാചകകുറിപ്പ് ജനങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ALSO READ | ഇന്ത്യ ഇനി മുതല്‍ ഫിറ്റ്‌; പ്രധാനമന്ത്രിയെ പിന്തുണച്ച് താരങ്ങളും!!

പ്രധാനമന്ത്രിയുടെ പ്രോഹത്സാഹനത്തില്‍ പരിപ്പും ചോറും നെയ്യുമൊക്കെ അന്താരാഷ്ട്ര ശ്രദ്ധ നേടിയതായി ഡയറ്റീഷ്യന്‍ രുജ്ക്താ ദിവാകര്‍ പറഞ്ഞു. ഘീ എന്ന് എങ്ങനെയാണ് ഉച്ചരിക്കുന്നതെന്നു ഗൂഗിള്‍ (Google) സെര്‍ച്ച് ചെയ്യുകയാണ് അമേരിക്കകാരെന്നും അവര്‍ പറഞ്ഞു. 

ALSO READ | ഇനി മുതല്‍ ലിഫ്റ്റ് വേണ്ട; 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റ്' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു!!

ആഴ്ചയില്‍ രണ്ട് തവണ അമ്മയോട് സംസാരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 'വിളിക്കുമ്പോഴെല്ലാം 'ഹല്‍ദി' കഴിക്കാറുണ്ടോ എന്ന് അമ്മ ചോദിക്കും. താന്‍ തയാറാക്കുന്ന ഹല്‍ദിയുടെ പാചക കുറിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാന്‍ താല്പര്യമുണ്ട്.' -നരേന്ദ്ര മോദി (Narendra Modi) പറഞ്ഞു. 'Fit India Dialogue 2020' എന്നാ പേരില്‍ നടന്ന പരിപാടിയില്‍ 'Fit India Age Appropriate Fitness Protocol'ഉം പ്രധാനമന്ത്രി പുറത്തിറക്കി.

ALSO READ | പുറംവേദനകൊണ്ട് വിഷമിക്കുന്നുവോ? ശിൽപ ഷെട്ടിയുടെ ഈ വീഡിയോ കണ്ടു നോക്കൂ....

കഴിഞ്ഞ ദേശീയ കായിക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആരോഗ്യമുള്ളവരായിരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തിലാണ് ആശയവിനിമയം നടത്തിയത്. കായിക ക്ഷമത നിലനിര്‍ത്താന്‍ ആവശ്യമായ നിര്‍ദേശങ്ങളും അനുഭവങ്ങളും എല്ലാവരും പങ്കുവച്ചു. 

ALSO READ | രാജ്യത്തിന്‍റെ യുവ തലമുറ കായിക വിനോദങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം: പ്രധാനമന്ത്രി

ഇതിനോടകം തന്നെ ഏറെ ജനകീയമായി മാറിയ പദ്ധതിയാണ് ഫിറ്റ്‌ ഇന്ത്യ. ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റണ്‍, പ്ലോഗ് റണ്‍, സൈക്ലോത്തോണ്‍, ഫിറ്റ്‌ ഇന്ത്യ വാരം, ഫിറ്റ്‌ ഇന്ത്യ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി മറ്റ് നിരവധി പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ളത്. 3.5 കോടി ജനങ്ങളുടെ പങ്കാളിത്തമാണ് ഈ പദ്ധതിയ്ക്ക് ഉള്ളത്.

More Stories

Trending News