Fit India Dialogue 2020: 'വിളിക്കുമ്പോഴെല്ലാം 'ഹല്‍ദി' കഴിക്കാറുണ്ടോ എന്ന് അമ്മ ചോദിക്കും' -Narendra Modi

കായിക മന്ത്രി കിരണ്‍ റിജിജു (Kiren Rijiju), ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി, നടനും മോഡലുമായ മിലിന്ദ് സോമന്‍, രുജ്ക്താ ദിവാകര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. 

Written by - Sneha Aniyan | Last Updated : Sep 24, 2020, 08:32 PM IST
  • കഴിഞ്ഞ ദേശീയ കായിക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്.
  • ആരോഗ്യമുള്ളവരായിരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തിലാണ് ആശയവിനിമയം നടത്തിയത്.
Fit India Dialogue 2020: 'വിളിക്കുമ്പോഴെല്ലാം 'ഹല്‍ദി' കഴിക്കാറുണ്ടോ എന്ന് അമ്മ ചോദിക്കും' -Narendra Modi

New Delhi: Fit India Movement-ന്‍റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഫിറ്റ്‌നസ് മേഖലയിലെ പ്രശസ്തരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് മോദി ശാരീരിക ക്ഷമതയില്‍ സ്വാധീനം ചെലുത്തുന്ന പ്രശസ്തരുമായി ആശയവിനിമയം നടത്തിയത്.

കായിക മന്ത്രി കിരണ്‍ റിജിജു (Kiren Rijiju), ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി, നടനും മോഡലുമായ മിലിന്ദ് സോമന്‍, രുജ്ക്താ ദിവാകര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി ആശയവിനിമയത്തില്‍ പങ്കെടുത്തു. 'Fit India Dialogue 2020' എന്നാ പേരില്‍ നടന്ന പരിപാടിയില്‍ 'Fit India Age Appropriate Fitness Protocol'ഉം പ്രധാനമന്ത്രി പുറത്തിറക്കി.

ALSO READ | ഇന്ത്യ ഇനി മുതല്‍ ഫിറ്റ്‌; പ്രധാനമന്ത്രിയെ പിന്തുണച്ച് താരങ്ങളും!!

കഴിഞ്ഞ ദേശീയ കായിക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആരോഗ്യമുള്ളവരായിരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തിലാണ് ആശയവിനിമയം നടത്തിയത്. കായിക ക്ഷമത നിലനിര്‍ത്താന്‍ ആവശ്യമായ നിര്‍ദേശങ്ങളും അനുഭവങ്ങളും എല്ലാവരും പങ്കുവച്ചു. 

ആഴ്ചയില്‍ രണ്ട് തവണ അമ്മയോട് സംസാരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 'വിളിക്കുമ്പോഴെല്ലാം 'ഹല്‍ദി' കഴിക്കാറുണ്ടോ എന്ന് അമ്മ ചോദിക്കും. താന്‍ തയാറാക്കുന്ന ഹല്‍ദിയുടെ പാചക കുറിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാന്‍ താല്പര്യമുണ്ട്.' -നരേന്ദ്ര മോദി (Narendra Modi) പറഞ്ഞു. 

ALSO READ | ഇനി മുതല്‍ ലിഫ്റ്റ് വേണ്ട; 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റ്' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു!!

ആരോഗ്യകരമായ ഭക്ഷണം നമ്മുടെ ജീവിതരീതിയുടെ ഭാഗമായി മാറുന്നതിൽ സന്തുഷ്ടനാണെന്നും ഫിറ്റ്നസ് നിലനിര്‍ത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഫിറ്റ്നസ് നിലനിര്‍ത്താന്‍ ഒരു ചെറിയ അച്ചടക്കം ആവശ്യമാണെന്നും ആരോഗ്യത്തോടെ തുടരാൻ നിങ്ങള്‍ പരസ്പരം പ്രചോദിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

'ഒരുമിച്ച് കളിക്കുന്ന കുടുംബങ്ങൾ ഒരുമിച്ച് നിൽക്കു൦'- അദ്ദേഹം പറഞ്ഞു. പാരാ ഒളിമ്പിക് ജാവലിൻ സ്വർണ്ണ മെഡൽ ജേതാവ് ദേവേന്ദ്ര ഹജ്ജാരിയ, ജമ്മു കശ്മീർ ഫുട്ബോൾ താരം അഫ്ഷൻ ആശിക് എന്നിവരാണ് ചടങ്ങിൽ ആദ്യ൦ സംസാരിച്ചത്. 'ഒരാൾക്ക് മാനസിക ശക്തി ഉണ്ടെങ്കിൽ നൂറു കിലോമീറ്റർ നടക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഫിറ്റ്‌നെസിന് പരിധിയില്ല.'' മിലിന്ദ് സോമൻ (Milind Soman) പറഞ്ഞു.' അദ്ദേഹം പറഞ്ഞു.

ALSO READ | പുറംവേദനകൊണ്ട് വിഷമിക്കുന്നുവോ? ശിൽപ ഷെട്ടിയുടെ ഈ വീഡിയോ കണ്ടു നോക്കൂ....

'ഫിറ്റ്നസ് നിലനിര്‍ത്താന്‍ ധാരാളം സ്ഥലമോ ജിമ്മോ ആവശ്യമില്ല. സപ്ലിമെന്റുകളും എനർജി ഡ്രിങ്കുകളും ഇല്ലാതെ നമുക്ക് ആരോഗ്യമുള്ളവരായിരിക്കാം.' അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതം എന്നാൽ ലളിതവും വീട്ടിൽ തന്നെ ഉണ്ടാക്കുന്നതുമായ ഭക്ഷണത്തോട് പറ്റിനിൽക്കുക എന്നതുമാണെന്ന് രുജ്ക്താ ദിവാകര്‍ പറഞ്ഞു. '

ആരോഗ്യമല്ല ഭാരമാണ് നമ്മള്‍ കളയേണ്ടത്. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയും പുറത്ത് നിന്ന് വാങ്ങുന്ന ഭക്ഷണം ഒഴിവാക്കുകയും വേണം. നല്ല ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്.' രുജ്ക്താ ദിവാകര്‍ പറഞ്ഞു.ശാരീരികക്ഷമതയാണ് തന്റെ  മുൻഗണനയെന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി (Virat Kohli) പറഞ്ഞു. 'ഒരു ദിവസത്തേക്ക് ക്രിക്കറ്റ് പരിശീലനം നടത്താന്‍ പറ്റിയില്ലെങ്കിലും ഒരിക്കലും ഫിറ്റ്‌നസ് സെഷൻ ഒഴിവാക്കാറില്ല.' കോഹ്‌ലി പറഞ്ഞു.

ALSO READ | രാജ്യത്തിന്‍റെ യുവ തലമുറ കായിക വിനോദങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം: പ്രധാനമന്ത്രി

ഇതിനോടകം തന്നെ ഏറെ ജനകീയമായി മാറിയ പദ്ധതിയാണ് ഫിറ്റ്‌ ഇന്ത്യ. ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റണ്‍, പ്ലോഗ് റണ്‍, സൈക്ലോത്തോണ്‍, ഫിറ്റ്‌ ഇന്ത്യ വാരം, ഫിറ്റ്‌ ഇന്ത്യ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി മറ്റ് നിരവധി പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ളത്. 3.5 കോടി ജനങ്ങളുടെ പങ്കാളിത്തമാണ് ഈ പദ്ധതിയ്ക്ക് ഉള്ളത്.

Trending News