UV Rays Protection: അൾട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിന് ദോഷം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

UV Rays Protection: കേരളത്തില്‍ ആരോഗ്യഭീഷണി ഉണ്ടാക്കും വിധം ഉയര്‍ന്ന അളവില്‍  അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കാണപ്പെടുന്നതായി അടുത്തിടെ പുറത്തുവന്ന ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Feb 22, 2024, 01:23 AM IST
  • വിറ്റാമിന്‍ D ഉത്പാദിപ്പിക്കപ്പെടാനായി സൂര്യപ്രകാശമേല്‍ക്കണം എന്ന് ആരോഗ്യ വിദഗ്ധര്‍ പറയാറുണ്ട്. എന്നാല്‍, ഇന്നത്തെ കാലാവസ്ഥയില്‍ ഇത് എത്രത്തോളം സുരക്ഷിതമാണ് എന്ന് ചിന്തിക്കേണ്ടിയിരിയ്ക്കുന്നു.
UV Rays Protection: അൾട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിന് ദോഷം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

UV Rays Protection: മനുഷ്യ ശരീരത്തിന് വിറ്റാമിന്‍ D ഏറെ ആവശ്യമായ ഒന്നാണ്. എല്ലുകള്‍ക്ക് ആവശ്യമായ കാത്സ്യം ഉത്പാദിപ്പിക്കാന്‍ നമ്മുടെ ശരീരത്തില്‍ വിറ്റാമിന്‍ D അനിവാര്യമാണ്. സൂര്യപ്രകാശം വിറ്റാമിന്‍ Dയുടെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസായി കണക്കാപ്പെടുന്നു. 

Alo Read: Breakfast Tips for Weight Loss: തടി കുറയണോ, പ്രഭാതഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തൂ  
 
വിറ്റാമിന്‍ D ഉത്പാദിപ്പിക്കപ്പെടാനായി സൂര്യപ്രകാശമേല്‍ക്കണം എന്ന് ആരോഗ്യ വിദഗ്ധര്‍ പറയാറുണ്ട്. എന്നാല്‍, ഇന്നത്തെ കാലാവസ്ഥയില്‍ ഇത് എത്രത്തോളം സുരക്ഷിതമാണ് എന്ന് ചിന്തിക്കേണ്ടിയിരിയ്ക്കുന്നു.

Also Read: Planetary Transits March 2024: ഈ 6 രാശിക്കാർക്ക് മാർച്ച് മാസം അവിസ്മരണീയം!! ഈ 5 ഗ്രഹങ്ങളുടെ സംക്രമണം നൽകും വന്‍ നേട്ടങ്ങള്‍!! 

കാരണം, അൾട്രാവയലറ്റ് കിരണങ്ങള്‍ സംബന്ധിച്ച അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട്  തന്നെ...

കേരളത്തില്‍ ആരോഗ്യഭീഷണി ഉണ്ടാക്കും വിധം ഉയര്‍ന്ന അളവില്‍  അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കാണപ്പെടുന്നതായി അടുത്തിടെ പുറത്തുവന്ന ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഏല്‍ക്കുന്നത്   നമുക്ക് ദോഷമാണ്.  അള്‍ട്രാവയലറ്റ് കിരണങ്ങള്‍ മനുഷ്യന് ഭീഷണിയാകുന്ന തോതിലെത്തുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. ഈ തോതിനെ നിര്‍ണയിക്കാനുള്ള അളവുകോലാണ് യുവിഐ

ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗമായി  സൂര്യപ്രകാശമേല്‍ക്കുന്ന അവസരത്തില്‍ ചര്‍മ്മത്തെ സൂര്യന്‍റെ അൾട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതും അനിവാര്യമാണ്. കാരണം കൂടുതല്‍ അൾട്രാവയലറ്റ് കിരണങ്ങള്‍ എല്‍ക്കുന്നത് ചര്‍മ്മ ക്യാന്‍സറിനും അന്ധതയ്ക്കും വഴിതെളിയ്ക്കുന്നു. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങള്‍ നേരിട്ട് നമ്മുടെ ചര്‍മ്മത്തില്‍ പതിയ്ക്കുന്നത്  ചർമ്മത്തെയും കണ്ണിനെയും ശരീരത്തിന്‍റെ  പ്രതിരോധ സംവിധാനത്തെയും  സാരമായി ബാധിക്കും. 

യഥാര്‍ത്ഥത്തില്‍ സൂര്യനില്‍നിന്നും പുറത്തുവരുന്ന അൾട്രാവയലറ്റ് കിരണങ്ങളില്‍ 93 മുതല്‍ 99% വരെ ഓസോണ്‍ പാളികള്‍ ആഗിരണം ചെയ്യുന്നു. പ്രകൃതി കനിഞ്ഞു നല്‍കിയിരിക്കുന്ന ഒരു സംരക്ഷണ കവചമാണ് ഓസോണ്‍ പാളികള്‍. ഭൂമിയില്‍ നിന്നും 15 മുതല്‍ 35 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഓസോണ്‍ പാളികള്‍ സ്ഥിതിചെയ്യുന്നത്. 

സൂര്യനില്‍ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങള്‍ ഭൂമിയില്‍ എത്തിയാല്‍ അത്  സൂര്യാഘാതം, കാഴ്ച നഷ്ടപ്പെടുക, ജനിതക പ്രശ്നങ്ങള്‍, ത്വക്ക് ക്യാന്‍സര്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍ തന്നെ സൂര്യന്‍റെ  ദോഷകരമായ കിരണങ്ങളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.  

 സൺസ്ക്രീൻ പ്രയോഗിക്കുക, ചര്‍മ്മ സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുക, പകൽ സമയത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് വികിരണം ഉള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത്  ഒഴിവാക്കുക തുടങ്ങിയ നടപടികൾ കൈക്കൊള്ളുന്നതിലൂടെ, അൾട്രാവയലറ്റ് രശ്മികള്‍മൂലം ഉണ്ടാകാവുന്ന പ്രശ്നങ്ങളില്‍നിന്ന്  സ്വയം പരിരക്ഷിക്കാം.

നിങ്ങള്‍ക്ക് സൂര്യാഘാതമേറ്റാല്‍  അത് എങ്ങിനെ തിരിച്ചറിയാം   

സൂര്യാഘാതമേല്‍ ക്കുമ്പോള്‍ ചര്‍മ്മം ഏറെ ചുവപ്പായി മാറുന്നു, ഒപ്പം,  കുറച്ച് വേദനയും അസ്വസ്ഥതയും ഉണ്ടാകാം. കഠിനമായി  സൂര്യാഘാതമേല്‍ക്കുന്നത് കുമിളകൾക്കും ചർമ്മം പൊട്ടുന്നതിനും കാരണമാകും.

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ എങ്ങിനെ സംരക്ഷിക്കാം?  

1. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ സരക്ഷിക്കുന്നതിനായി കുറഞ്ഞത്‌ SPF 30 ഉള്ള  സൺസ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുക.

2. സൂര്യ കിരണങ്ങളുമായി നിങ്ങളുടെ ചര്‍മ്മത്തിന് സമ്പര്‍ക്കം ഉണ്ടാകാത്ത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ഫുള്‍ സ്ലീവ്  ഡ്രസ്, സ്ലാക്സ്, വലിയ തൊപ്പികള്‍, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ഇത്  അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ സരക്ഷിക്കും 

3. നിങ്ങളുടെ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ വിറ്റാമിന്‍ D അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. കൂടാതെ, അവരുടെ ചര്‍മ്മത്തില്‍  സൺസ്ക്രീൻ  പുരട്ടുക. 

4. സൂര്യ പ്രകാശം കൂടുതല്‍ ഉള്ള സമയത്ത്  മണൽ, മഞ്ഞ്, ജലാശയങ്ങൾ എന്നിവയ്ക്ക് സമീപം നില്‍ക്കരുത്. കാരണം ഈ വസ്തുക്കള്‍,  സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നു. തൽഫലമായി, നിങ്ങൾക്ക് പൊള്ളലേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

5.  വൈറ്റമിൻ സപ്ലിമെന്റുകള്‍, പ്രത്യേകിച്ചും വിറ്റാമിന്‍ D ധാരാളം അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടറുക.

6. നിങ്ങളുടെ ചുണ്ടുകൾ സംരക്ഷിക്കാൻ, അവയിൽ കുറഞ്ഞത് SPF 15 ഉള്ള ലിപ് ബാം പുരട്ടുക.

7. പകല്‍ സമയത്ത് വെളിയില്‍ ഇറങ്ങുമ്പോള്‍ സൺഗ്ലാസ്  ധരിക്കേണ്ടത് അത്യാവശ്യമാണ്. മേഘാവൃതമായ ദിവസങ്ങളിലും സൺസ്‌ക്രീൻ പുരട്ടണം. 

ശക്തമായ സൂര്യപ്രകാശത്തില്‍നിന്നും സ്വയം സംരക്ഷിക്കുന്നതിന്  നിങ്ങൾ  ഇത്തരത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിയ്ക്കുകയാണ് എങ്കില്‍  നിങ്ങളുടെ ചര്‍മ്മം വളരെക്കാലം ആരോഗ്യമുള്ളതായിയിരിക്കും.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News