Raisin Water Benefits: ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍ കുടിച്ച് നോക്കൂ,​ ഗുണങ്ങള്‍ ഏറെ

Raisin Water Benefits: മുന്തിരി ഏവരും ഇഷ്ടപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ്. എന്നാല്‍, മുന്തിരിയെക്കാളും ഗുണങ്ങള്‍ അടങ്ങിയതാണ് ഉണക്ക മുന്തിരി. വൈറ്റമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും ഉണക്ക മുന്തിരിയിൽ (raisins) ധാരാളമായി അടങ്ങിയിരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 07:50 PM IST
  • ദൈനംദിന ഭക്ഷണക്രമത്തില്‍ ഡ്രൈ ഫ്രൂട്ട്‌സ് ഉള്‍പ്പെടുത്തുന്നവര്‍ വളരെ ചുരുക്കമാണ് എങ്കിലും, ഉണക്ക മുന്തിരിയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ ആ രീതി മാറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Raisin Water Benefits: ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍ കുടിച്ച് നോക്കൂ,​ ഗുണങ്ങള്‍ ഏറെ

Raisin Water Benefits: ഡ്രൈ ഫ്രൂട്ട്‌സ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക  ബദാം, കശുവണ്ടി, ഉണക്കമുന്തിരി എന്നിവയാണ്... ഇവയുടെ ലഭ്യത നമ്മെ ഇവയുമായി കൂടുതല്‍  പരിചിതമാക്കുന്നു. 

ദൈനംദിന ഭക്ഷണക്രമത്തില്‍ ഡ്രൈ ഫ്രൂട്ട്‌സ് ഉള്‍പ്പെടുത്തുന്നവര്‍ വളരെ ചുരുക്കമാണ് എങ്കിലും, ഉണക്ക മുന്തിരിയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ ആ രീതി മാറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

Also Read:  Expired Food: കാലാവധി കഴിഞ്ഞ ഭക്ഷണം കഴിച്ചാൽ എന്ത് സംഭവിക്കും? ഈ ഗുരുതരമായ പ്രത്യാഘാതങ്ങൾ അറിയുക 

മുന്തിരി ഏവരും ഇഷ്ടപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ്. എന്നാല്‍, മുന്തിരിയെക്കാളും ഗുണങ്ങള്‍ അടങ്ങിയതാണ് ഉണക്ക മുന്തിരി. വൈറ്റമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും ഉണക്ക മുന്തിരിയിൽ (raisins) ധാരാളമായി അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ  കുറയ്ക്കാനും കാൻസറിനെ  പ്രതിരോധിക്കാനും ഏറെ സഹായകമാണ് ഉണക്ക മുന്തിരി. കൂടാതെ, പ്രോട്ടീൻ, നാരുകൾ, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിൻ സി തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ഉണക്കമുന്തിരി. 

 
ഉണക്കമുന്തിരി എങ്ങിനെ കഴിയ്ക്കുമ്പോഴാണ് കൂടുതല്‍ ഗുണം ലഭിക്കുക? 

 ഉണക്കമുന്തിരി  വെറുതെ കഴിയ്ക്കുന്നതും ഗുണകരമാണ്. എന്നാല്‍, ഇത് രാത്രിയില്‍വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ആ വെള്ളം രാവിലെ ചെറുതായി ചൂടാക്കി വെറും വയറ്റില്‍ കുടിയ്ക്കാം. അല്ലെങ്കില്‍ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം. രണ്ടു തരത്തിലും  ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.  

ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം  നല്‍കുന്ന ഗുണങ്ങൾ അറിയാം 

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി വെള്ളം. ഉണക്കമുന്തിരിയിൽ അയൺ, കോപ്പർ, ബി കോംപ്ലക്സ് വൈറ്റമിനുകൾ എന്നിവ ധാരാളമുണ്ട്. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ഇരുമ്പിന്‍റെ അഭാവം അകറ്റാനും വിളർച്ച തടയാനും സഹായിക്കുന്നു. 

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉണക്കമുന്തിരി ഗുണകരമാണ്. ഉണക്കമുന്തിരി വെറും വയറ്റിൽ കുടിയ്ക്കുന്നത്‌ ശരീരത്തിന്‍റെ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായകമാണ്. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിൻ സിയും പ്രോട്ടീനും നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് വളരെയേറെ സഹായകമാണ്. 

ഉണക്കമുന്തിരിയില്‍ അടങ്ങിയിരിയ്ക്കുന്ന ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അസിഡിറ്റി കുറയ്ക്കുന്നു. ചർമ്മ രോഗങ്ങൾക്കും സന്ധിവേദനയ്ക്കും മുടികൊഴിച്ചിലിനും പരിഹാരരം കാണാന്‍  ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നതും  ​ഗുണം ചെയ്യും. 

തിമിരം, പോലെയുള്ള നേത്രരോഗങ്ങൾ തടയാനും  കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്‍റെ  ആരോഗ്യത്തിനും  ഉണക്കമുന്തിരി സഹായകമാണ്.   

ഉണക്കമുന്തിരി കാൽസ്യം ധാരാളമടങ്ങിയതിനാൽ എല്ലുകൾക്ക് ശക്തിയേകുന്നു. ആര്‍ത്തവ വിരാമം അടുത്ത സ്ത്രീകള്‍ ഉണക്കമുന്തിരി കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.   

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News