ജീവിത ശൈലിയിലെ പ്രശ്‍നങ്ങളും തെറ്റായ ഭക്ഷണ ക്രമവും മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഇപ്പോൾ സർവസാധാരണമായി കഴിഞ്ഞു. അമിതവണ്ണവും, കുടവയറുമാണ് ഇപ്പോൾ ആളുകൾ നേരിടുന്ന പ്രധാന പ്രശ്‍നങ്ങളിൽ ഒന്ന്. മധ്യവയസ്ക്കരിലും, വൃദ്ധരിലും മാത്രമല്ല എല്ലാ പ്രായക്കാരിലും അമിതവണ്ണം ഇപ്പോഴൊരു പ്രശ്‌നമായി കഴിഞ്ഞു. കഠിനമായി വ്യായാമം ചെയ്താൽ പോലും പലപ്പോഴും കുടവയർ കുറയില്ലെന്ന അവസ്ഥയാണ് ഉള്ളത്. ഈ ജ്യൂസുകൾ കുടവയർ പെട്ടെന്ന് കുറയാൻ സഹായിക്കും.
മാതളം ജ്യൂസ്
മാതളം ശരീരത്തിന് വളരെ ഗുണകരമാണ്. മാതളത്തിൽ സിങ്ക്, പൊട്ടാസ്യം, ഫൈബർ, അയൺ, ഒമേഗ 6 തുടങ്ങിയ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പഠനങ്ങൾ പ്രകാരം ഇതിൽ അടങ്ങിയിട്ടുള്ള ഡയറ്ററി നൈട്രേറ്റുകൾ വ്യായാമം ചെയ്യുന്നതിന്റെ ഫലം വർധിപ്പിക്കും.
പച്ചക്കറി ജ്യൂസ്
നെല്ലിക്ക, ചീര, ബ്രോക്കോളി, പാവയ്ക്ക എന്നിവ ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി കുടിച്ചാൽ ശരീരത്തിന് വളരെ ഗുണകരമാണ്. ഇവയിൽ ധാരാളം വൈറ്റമിനുകളും, മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ആരോഗ്യ വർധിപ്പിക്കും. മാത്രമല്ല ഇതിൽ അടങ്ങിയിട്ടുള്ള ഫൈബറുകൾ കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുകയും, ഇടയ്ക്ക് ഇടയ്ക്ക് ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കുകയും ചെയ്യും.
ബീറ്റ്‌റൂട്ട് ജ്യൂസ്
ബീറ്റ്‌റൂട്ടിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിൽ എന്തെങ്കിലും പ്രശ്‍നങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റാൻ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും ഫൈബറുകളും അമിതഭാരം കുറയ്ക്കാൻ സഹയിക്കും.
അയമോദക വെള്ളം
അയമോദക വെള്ളം വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. ഇത് ദഹനത്തിന് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള തൈമോക്വിനോൺ ഓട് ആന്റിഓക്സിഡന്റാണ്, കൂടാതെ നീര്, വീക്കം എന്നിവ കുറയ്ക്കാനും സഹായിക്കും. ഇത് സ്ഥിരമായി കുടിച്ചാൽ കുടവയർ കുറയ്ക്കും.
ഇഞ്ചിയിട്ട നാരങ്ങ വെള്ളം
ഇഞ്ചിയും നാരങ്ങയും ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കാനും ഇവ സഹായിക്കും. ഇവ കഴിക്കുന്നതിലൂടെ ഭക്ഷണം നന്നായി ദഹിക്കുകയും ഫാറ്റ് രൂപപ്പെടുന്നത് കുറയുകയും ചെയ്യും. ദിവസവും ഇത് കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണകരമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.