Tips to protect Reproductive Health: പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും വന്ധ്യതയിലേക്ക് നയിക്കുമോ? ​ഗർഭധാരണത്തിന് തയാറെടുക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഗർഭിണികളും ജീവിതശൈലി രോ​ഗങ്ങളെ ശ്രദ്ധിക്കണം. ​ഗർഭകാലത്ത് രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Mar 16, 2023, 10:24 AM IST
  • പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉണ്ടെങ്കിൽ അത് നിങ്ങളുടെ പ്രത്യുൽപ്പാദന ശേഷിയെ ബാധിക്കും. ​
  • ഗർഭധാരണത്തിന് തയാറെടുക്കുന്നവർ പ്രമേഹത്തെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
  • ഇല്ലെങ്കിൽ അത് ചിലപ്പോൾ വന്ധ്യതയ്ക്ക് കാരണമാകും.
Tips to protect Reproductive Health: പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും വന്ധ്യതയിലേക്ക് നയിക്കുമോ? ​ഗർഭധാരണത്തിന് തയാറെടുക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും നമ്മുടെ ആരോ​ഗ്യത്തെ ബാധിക്കാനിട വരുത്താറുണ്ട്. ഇന്ന് നമ്മളിൽ പലർക്കും ഉണ്ടാകുന്ന രോ​ഗങ്ങൽ എല്ലാം ഒരുപക്ഷേ ഈ ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളാണ്. ഉത്കണ്ഠ, പിരിമുറുക്കം, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ഉറക്കം സംബന്ധിച്ച പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം രോ​ഗങ്ങൾക്ക് കാരണമാകാം. ഇന്ത്യയിൽ പ്രമേഹവും‌ ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവരുടെ എണ്ണം അനുദിനം വർധിക്കുകയാണെന്നാണ് റിപ്പോർട്ട്. ചെറുപ്പക്കാരിൽ വരെ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. 

പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. കാരണം, പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉണ്ടെങ്കിൽ അത് നിങ്ങളുടെ പ്രത്യുൽപ്പാദന ശേഷിയെ ബാധിക്കും. ​ഗർഭധാരണത്തിന് തയാറെടുക്കുന്നവർ പ്രമേഹത്തെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ അത് ചിലപ്പോൾ വന്ധ്യതയ്ക്ക് കാരണമാകും. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നാൽ പുരുഷന്മാരിൽ ഉദ്ധാരണക്കുറവ് ഉണ്ടാകാം. അതിനാൽ, സ്ത്രീകളിൽ ആർത്തവം ക്രമപ്പെടുത്തുന്നതിനും പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ടെസ്റ്റോസ്റ്റിറോൺ അളവ് വർധിപ്പിക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നത് പ്രധാനമാണ്. പ്രമേഹം പോലെ തന്നെ ഉയർന്ന രക്തസമ്മർദ്ദവും ഗർഭധാരണത്തിന് തയാറെടുക്കുന്ന ദമ്പതികളെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് ലൈം​ഗിക ബന്ധത്തിന് താൽപ്പര്യക്കുറവുണ്ടാകാം. ഗർഭകാലത്തുണ്ടാകുന്ന ഹൈപ്പർടെൻഷൻ, ഗർഭിണികളായ സ്ത്രീകളിൽ മൾട്ടി ഓർഗൻ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. 

​ഗർഭധാരണത്തിന് തയാറെടുക്കുന്നവരെ പോലെ തന്നെ ​ഗർഭിണികളും ജീവിതശൈലി രോ​ഗങ്ങളെ ശ്രദ്ധിക്കണം. ​ഗർഭകാലത്ത് രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ കുഞ്ഞിന്റെ ആരോ​ഗ്യത്തെ പോലും ഇവ ബാധിക്കാൻ സാധ്യതയുണ്ട്. ​ഗർഭകാലത്ത് മിക്ക സ്ത്രീകളിലും പ്രമേഹവും രക്തസമ്മർ​ദ്ദവും പതിവാാണ്. ഇത് നിയന്ത്രിക്കുന്നതിനായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന കാര്യങ്ങളിൽ കൃത്യമായി ചെയ്യണം. പ്രമേഹവും രക്തസമ്മർദ്ദവും പതിവായി നിരീക്ഷിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിക്കുകയും ചെയ്യുക. ഡോക്ടർ നൽകുന്ന മരുന്നുകൾ ഒഴിവാക്കരുത്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആരോ​ഗ്യത്തെ മോശമയി ബാധിക്കും. 

Also Read: Lemon Benefits: വേനൽച്ചൂടിനെ പ്രതിരോധിക്കാം, ദിവസവും നാരങ്ങാ വെള്ളം കുടിച്ചോളൂ; വേറെയുമുണ്ട് ​ഗുണങ്ങൾ

 

രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും അതിന്റെ കൃത്യമായ കണക്കിൽ തന്നെ നിലനിർത്തുന്നതിന് സമീകൃതാഹാരം പാലിക്കുകയും ദിവസവും വ്യായാമം ചെയ്യുകയും ചെയ്യണം. ഡോക്ടർ നിർദ്ദേശിക്കുന്ന സപ്ലിമെന്റുകൾ മാത്രം കഴിക്കുക. ഒരു ഫിറ്റ്നസ് ട്രെയിനറുടെ മാർ​ഗനിർദേശത്തിൽ മാത്രം പുതിയ വ്യായാമങ്ങൾ ആരംഭിക്കുക.

അമിതമായ സമ്മർദ്ദം ഒരാളുടെ രക്തത്തിലെ പഞ്ചസാരയെയും രക്തസമ്മർദ്ദത്തെയും പ്രതികൂലമായി ബാധിക്കും. യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ അല്ലെങ്കിൽ പെയിന്റിംഗ്, നൃത്തം, സംഗീതം കേൾക്കൽ, അതുമല്ലെങ്കിൽ ഒരു പുതിയ ഭാഷ പഠിക്കൽ എന്നിങ്ങനെ നിങ്ങൾ ഇഷ്ടപ്പെടുന്ന പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് മാനസിനെ സ്ട്രെസ് ഫ്രീയായി വയ്ക്കാൻ ശ്രദ്ധിക്കുക.

​ഗർഭധാരണത്തിന് തയാറെടുക്കുകയാണെങ്കിൽ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിങ്ങളെ അലട്ടുന്നെങ്കിൽ ഡോക്ടറെ സമീപിക്കുക. ഗർഭകാലത്ത് സുരക്ഷിതമായ ആൻറി-ഡയബറ്റിക്, ആൻറി ഹൈപ്പർടെൻസിവ് മരുന്നുകൾ ഡോക്ടർ നിർദേശിക്കുന്നത് അനുസരിച്ച് കഴിക്കുക.

കൂടാതെ നിങ്ങൾക്ക് പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉണ്ടെങ്കിൽ, പുകവലി, മദ്യപാനം, നിരോധിത മയക്കുമരുന്ന് ഉപയോഗം എന്നിവ ഒഴിവാക്കുക. പതിവ് ആരോഗ്യ പരിശോധനകൾക്ക് (Health Check Up) പോകുക. ഡോക്ടർ നിർദ്ദേശിക്കുന്ന വാക്സിനേഷൻ എടുക്കുക.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News