Sathyan Mokeri LDF Candidate: വയനാട്ടിൽ എൽ‍ഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി; പ്രഖ്യാപിച്ച് സിപിഐ

CPI Announces LDF Candidate: എൽഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് വയനാട്ടിൽ നടക്കാൻ പോകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 17, 2024, 05:23 PM IST
  • സത്യൻ മൊകേരിയേയും ഇഎസ് ബിജിമോളെയുമാണ് സ്ഥാനാർഥിത്വത്തിന് പരി​ഗണിച്ചിരുന്നത്
  • മൂന്ന് തവണ എംഎൽഎ ആയിരുന്ന സത്യൻ മൊകേരി നിലവിൽ സിപിഐ ദേശീയ കൗൺസിൽ അം​ഗമാണ്
Sathyan Mokeri LDF Candidate: വയനാട്ടിൽ എൽ‍ഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി; പ്രഖ്യാപിച്ച് സിപിഐ

തിരുവനന്തപുരം: വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. പ്രിയങ്ക ​ഗാന്ധിക്കെതിരെ സത്യൻ മൊകേരി മത്സരിക്കും. സ്ഥാനാർഥിയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. എൽഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് വയനാട്ടിൽ നടക്കാൻ പോകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. സത്യൻ മൊകേരിയേയും ഇഎസ് ബിജിമോളെയുമാണ് സ്ഥാനാർഥിത്വത്തിന് പരി​ഗണിച്ചിരുന്നത്. മൂന്ന് തവണ എംഎൽഎ ആയിരുന്ന സത്യൻ മൊകേരി നിലവിൽ സിപിഐ ദേശീയ കൗൺസിൽ അം​ഗമാണ്. ശുഭാപ്തി വിശ്വാസമുണ്ടെന്ന് സത്യൻ മൊകേരി പ്രതികരിച്ചു. വയനാട്ടിലെ ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിൽക്കും എന്നാണ് വിശ്വാസം.  നിയമസഭയിൽ മത്സരിച്ച  അനുഭവം  ശക്തമാണ്.  ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജയിക്കുക എന്ന ലക്ഷ്യത്തോടെ.  പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പിൽ പരാജയപ്പെടും.  ഇന്ദിരാഗാന്ധി പരാജയപ്പെട്ട ചരിത്രം ഉണ്ടെന്നും സത്യൻ മൊകേരി ഓർമിപ്പിച്ചു.

Updating.......

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News