Bedsheet: ബെഡ്ഷീറ്റ് മാറ്റിവിരിക്കാൻ മടിയാണോ? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ...

Health News: കിടക്കയും തലയിണ കവറുകളും കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും? കാത്തിരിക്കുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളാണ്.

Written by - Zee Malayalam News Desk | Last Updated : Jul 11, 2024, 02:15 AM IST
  • ആഴ്ചയിൽ ഒരിക്കലെങ്കിലും കിടക്കവിരികൾ വൃത്തിയാക്കേണ്ടത് പ്രധാനമാണ്
  • കിടക്ക വിരി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകും
Bedsheet: ബെഡ്ഷീറ്റ് മാറ്റിവിരിക്കാൻ മടിയാണോ? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ...

രാത്രിയോ പകലോ നമ്മൾ വിശ്രമിക്കാൻ ഏറിയ സമയവും ചിലവഴിക്കുന്ന ഇടമാണ് കിടക്ക. ദിവസവും ആറ് മുതൽ 10 മണിക്കൂർ വരെയാണ് കിടക്കയിൽ ചിലവഴിക്കുന്നത്. എന്നാൽ, ഈ കിടക്കയും വിരികളും എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മൾ ഉറങ്ങുമ്പോൾ ചർമ്മത്തിലെ പൊടികളും ശരീരത്തിലെ സ്രവങ്ങളും കിടക്കയിൽ പറ്റിപ്പിടിക്കാൻ സാധ്യത വളരെ ഏറെയാണ്. ഇക്കാരണങ്ങളാൽ കിടക്കവിരി വൃത്തിയാണെന്ന് പ്രത്യക്ഷത്തിൽ നമുക്ക് തോന്നുമെങ്കിലും ഇത് വൃത്തിയായി അലക്കി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

കിടക്കവിരി വൃത്തിയാക്കാതെ ഉപയോ​ഗിച്ചാൽ ചർമ്മരോ​ഗങ്ങളും ശ്വസന സംബന്ധമായ രോ​ഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കിടക്കവിരിയിൽ കറകൾ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അവ അലക്കുന്നതിന് മുൻപ് കറ കളയുന്നതിനുള്ള ഏതെങ്കിലും ഉത്പന്നം ആദ്യം ഉപയോ​ഗിക്കണം. ഇതിന് ശേഷം മാത്രം കിടക്കവിരി കഴുകുന്നതാണ് നല്ലത്.

രക്തം, കാപ്പി, വൈൻ തുടങ്ങിയ കടുത്ത കറകളാണ് ഇവയിൽ പറ്റിയതെങ്കിൽ രാത്രി മുഴുവൻ സ്റ്റെയ്ൻ റിമൂവറിൽ ഇട്ടുവച്ചശേഷം മാത്രം പിറ്റേദിവസം വാഷിങ് മെഷീനിൽ കഴുകുക. തുണികൾ ഡ്രയറിലേക്ക് മാറ്റുന്നതിന് മുൻപ് കറകൾ പൂർണമായും പോയോ എന്ന് ഉറപ്പാക്കണം. കടുത്ത കറകൾ നീക്കം ചെയ്യാൻ ചെറുചൂടുവെള്ളത്തിൽ കഴുകുന്നത് ​ഗുണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News