മുറുക്കാൻ ചവയ്ക്കുന്നത് വിവിധ ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകും, എന്നാൽ അതിലെ വെറ്റില ആരോഗ്യത്തിനും, ചർമ്മത്തിനും, മുടിക്കും ഒക്കെ വളരെ ഗുണകരമാണ്. ആർത്തവം മൂലം ഉണ്ടാകുന്ന വയറു വേദന കുറയ്ക്കാനും വെറ്റില സഹായിക്കും. വെറ്റില മുഖത്ത് അരച്ച് പുരട്ടിയാൽ മുഖത്തിന്റെ കാന്തി വർധിക്കും. ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
1) വെറ്റില ഉണക്കി പൊടിച്ചതും, കടല മാവും, പനിനീരും, മുൾട്ടാണി മട്ടിയും ചേർത്ത് മിശ്രിതം ആക്കുക. എന്നിട്ട് ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടണം. 15 മുതൽ 20 മിനിറ്റുകൾക്ക് ശേഷം കഴുകി കളയണം. കഴുകുമ്പോൾ ചൂടില്ലാത്തവെള്ളത്തിൽ തന്നെ കഴുകാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മുഖകാന്തി വർധിപ്പിക്കാൻ സഹായിക്കും.
2) വെറ്റില ഉണക്കി പൊടിച്ചത്തിൽ മഞ്ഞളും തേനും ചേർത്ത് കുഴച്ച് എടുക്കണം. കുഴമ്പ് രൂപത്തിൽ കിട്ടുന്ന ഈ മിശ്രിതം മുഖത്ത് പുരട്ടി 5 മുതൽ 10 മിനിറ്റ് വരെ വെക്കുക. ഇത് തണുത്ത വെള്ളത്തിൽ വേണം കഴുകി കളയണം. ഇത് എല്ലാ ദിവസവും മുഖത്ത് പുരട്ടാൻ ശ്രദ്ധിക്കണം. മുഖത്തെ അഴുക്ക് കളയാൻ ഇത് സഹായിക്കും.
3) മുഖക്കുരു ഉണ്ടെങ്കിൽ അത് മാറ്റാനും വെറ്റില ഉപയോഗിക്കാം. വെറ്റില നന്നായി കഴുകി വെള്ളത്തിലിട്ട് തിളപ്പിക്കണം. ഈ വെള്ളം തണുത്തതിന് ശേഷം ഈ വെള്ളത്തിൽ മുഖം കഴുക്കണം. ഇത് ദിവസവും ചെയ്യുന്നത് മുഖക്കുരു ഒഴിവാക്കാൻ സഹായിക്കും.
വെറ്റില മുഖത്ത് പുരട്ടുന്നതിന് മുമ്പ് കൈയിലോ കാലിലോ പുരട്ടി വെറ്റിലയോട് അലർജിയില്ലെന്ന് ഉറപ്പ് വരുത്തണം. ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താനും വെറ്റില പുരട്ടുന്നത് സഹായിക്കും. ഇത് ഉപയോഗിച്ച് കഴിഞ്ഞ് ഏതെങ്കിലും തരത്തിൽ അലർജി ഉണ്ടായാൽ ആരോഗ്യ വിദഗ്ദ്ധനെ സന്ദർശിക്കുകയും വേണം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.