Skin care: വരണ്ടതും പരുപരുത്തതുമായ കൈകൾ മൃദുവാക്കാം; വീട്ടിൽ തന്നെയുണ്ട് പരിഹാരമാർ​ഗങ്ങൾ

കൈകൾ വരണ്ടതാകുന്നതും വിണ്ടുകീറുന്നതും തടയാൻ നിരവധി സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, ഇവയ്ക്ക് പകരം ചിലവ് കുറഞ്ഞതും പ്രകൃതിദത്തമായതുമായ പരിഹാരം വീടുകളിൽ തന്നെ തയ്യാറാക്കാം.

Written by - Zee Malayalam News Desk | Last Updated : Aug 9, 2022, 05:37 PM IST
  • പരുഷമായ സോപ്പ്, അല്ലെങ്കിൽ ചർമ്മത്തിന് അനുയോജ്യമല്ലാത്ത ചില രാസവസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നതാകാം ചർമ്മം വരണ്ടതാകാൻ കാരണം
  • ചർമ്മം മൃദുവും മിനുസമാർന്നതുമായി നിലനിർത്താൻ പ്രകൃതിദത്തമായ മാർ​ഗങ്ങൾ സ്വീകരിക്കാം
  • കൈകൾ വരണ്ടതാകുന്നതും വിണ്ടുകീറുന്നതും തടയാൻ നിരവധി സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്
  • എന്നാൽ, ഇവയ്ക്ക് പകരം ചിലവ് കുറഞ്ഞതും പ്രകൃതിദത്തമായതുമായ പരിഹാരം വീടുകളിൽ തന്നെ തയ്യാറാക്കാം
Skin care: വരണ്ടതും പരുപരുത്തതുമായ കൈകൾ മൃദുവാക്കാം; വീട്ടിൽ തന്നെയുണ്ട് പരിഹാരമാർ​ഗങ്ങൾ

കൈകൾ വരണ്ടതായിരിക്കുന്നതിന് വീട്ടിൽ തന്നെ പരിഹാരം കാണാം. കൈകൾ മൃദുവാക്കാൻ പ്രകൃതിദത്തമായ പ്രതിവിധി ഉപയോഗിക്കുന്നതിന് മുമ്പ് വരൾച്ചയുടെ ഉറവിടം മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. പരുഷമായ സോപ്പ്, അല്ലെങ്കിൽ ചർമ്മത്തിന് അനുയോജ്യമല്ലാത്ത ചില രാസവസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നതാകാം ചർമ്മം വരണ്ടതാകാൻ കാരണം. ചർമ്മം മൃദുവും മിനുസമാർന്നതുമായി നിലനിർത്താൻ പ്രകൃതിദത്തമായ മാർ​ഗങ്ങൾ സ്വീകരിക്കാം. കൈകൾ വരണ്ടതാകുന്നതും വിണ്ടുകീറുന്നതും തടയാൻ നിരവധി സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, ഇവയ്ക്ക് പകരം ചിലവ് കുറഞ്ഞതും പ്രകൃതിദത്തമായതുമായ പരിഹാരം വീടുകളിൽ തന്നെ തയ്യാറാക്കാം.

തേൻ: തേൻ ഒരു സ്വാഭാവിക മോയ്സ്ചറൈസറാണ്. ഇതിന് ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വരണ്ട കൈകൾക്കുള്ള ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് തേൻ. നിങ്ങളുടെ കൈകളിൽ ചെറിയ അളവിൽ തേൻ പുരട്ടി 10 മിനിറ്റ് വയ്ക്കുക. അതിനുശേഷം, ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കൈ കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇത്തരത്തിൽ ചെയ്യുന്നത് മികച്ച ഫലം ചെയ്യും.

ഏത്തപ്പഴം: വരണ്ട കൈകൾക്കുള്ള ഉത്തമ പ്രതിവിധിയാണ് ഏത്തപ്പഴം. ചർമത്തിലെ ചുളിവുകൾ അകറ്റാനും ഇത് സഹായിക്കും. പഴുത്ത വാഴപ്പഴം ഉടച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കൈകളിൽ പുരട്ടിയ ശേഷം ഏകദേശം 30 മിനിറ്റ് വയ്ക്കുക. തുടർന്ന്, ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത്തരത്തിൽ ചെയ്യുക.

ALSO READ: Monkeypox A.2 Strain in India: മങ്കിപോക്സിന്റെ പുതിയ വകഭേദം എ2; ബി1, എ2 വകഭേദങ്ങൾ തമ്മിലുള്ള വ്യത്യാസം അറിയാം

കറ്റാർ വാഴ: വരണ്ട കൈകൾക്കും ചർമ്മത്തിനും മികച്ച പ്രതിവിധിയാണ് കറ്റാർ വാഴ. കറ്റാർവാഴ ജെല്ലിലെ എൻസൈം വിറ്റാമിനുകളും പ്രോട്ടീനുകളും ഉപയോഗിച്ച് ചർമ്മത്തെ പോഷിപ്പിക്കുന്നു. കറ്റാർവാഴ ജെൽ ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മാത്രമല്ല, ചർമ്മത്തിലെ വിള്ളലുകളും പരുക്കൻ പാടുകളും ഇല്ലാതാക്കുന്നതിനും കറ്റാർവാഴ ജെൽ സഹായിക്കുന്നു. കറ്റാർവാഴ ജെൽ കൈകളിൽ പുരട്ടി അരമണിക്കൂറോളം വെച്ച ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ മൂന്ന് തവണ ഇത്തരത്തിൽ ചെയ്യുന്നത് മികച്ച ഫലം നൽകും.

വെളിച്ചെണ്ണ: വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. വരണ്ട കൈകളുടെ ചികിത്സയിൽ ഈ ആസിഡുകൾ വളരെ പ്രയോജനകരമാണ്. കേടായതും വരണ്ടതുമായ ചർമ്മത്തിന് മികച്ച പരിഹാരമാണ് വെളിച്ചെണ്ണ. കിടക്കുന്നതിന് മുമ്പ് വെളിച്ചെണ്ണ ഉപയോഗിച്ച് കൈകൾ മസാജ് ചെയ്യുന്നത് നല്ലതാണ്.

നാരങ്ങ നീര്: നാരങ്ങ നീര് ചർമ്മത്തിന് അത്യുത്തമമാണ്. ഇത് വളരെ വരണ്ട കൈകളെ മൃദുവാക്കുന്നതിന് സഹായിക്കും. നാരങ്ങ നീര്, ബേക്കിംഗ് സോഡ, തേൻ എന്നിവ തുല്യ അളവിലെടുത്ത് മിശ്രിതമാക്കി നിങ്ങളുടെ കൈകളിൽ പുരട്ടുക. അഞ്ച് മിനിറ്റ് സാവധാനം മസാജ് ചെയ്യുക, തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത്തരത്തിൽ ചെയ്യുന്നത് മികച്ച ഫലം നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News