ചർമ്മ സംരക്ഷണത്തിന് കാരറ്റ്...

മുഖത്തെ ചുളിവുകളും പാടുകളും അകറ്റി മുഖം തിളക്കമുള്ളതാക്കാൻ കാരറ്റ് സഹായിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Apr 3, 2022, 01:49 PM IST
  • ആന്റി ​ഓക്സിഡന്റ് ​ഗുണങ്ങളാൽ സമ്പന്നമാണ് കാരറ്റ്
  • കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ചർമ്മം തിളക്കമുള്ളതാക്കുന്നതിനും കാരറ്റ് നല്ലതാണ്
  • മുഖത്തെ ചുളിവുകളും പാടുകളും അകറ്റി മുഖം തിളക്കമുള്ളതാക്കാൻ കാരറ്റ് സഹായിക്കുന്നു
ചർമ്മ സംരക്ഷണത്തിന് കാരറ്റ്...

ചർമ്മ സംരക്ഷണത്തിന് വളരെ മികച്ചതാണ് കാരറ്റ്. വൈറ്റമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ആന്റി ​ഓക്സിഡന്റ് ​ഗുണങ്ങളാൽ സമ്പന്നമാണ് കാരറ്റ്. കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ചർമ്മം തിളക്കമുള്ളതാക്കുന്നതിനും കാരറ്റ് നല്ലതാണ്. മുഖത്തെ ചുളിവുകളും പാടുകളും അകറ്റി മുഖം തിളക്കമുള്ളതാക്കാൻ കാരറ്റ് സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിന് കാരറ്റ് എങ്ങനെയെല്ലാം ഉപയോ​ഗിക്കാമെന്ന് നോക്കാം.

കാരറ്റ് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ഒരു സ്പൂൺ തേൻ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടാം. ഉണങ്ങിത്തുടങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകുക.

കാരറ്റും പപ്പായയും അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതിൽ ഒരു ടീസ്പൂൺ തൈരും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ചിന് മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

കാരറ്റ് നീരിൽ ചെറുപഴമോ ഏത്തപ്പഴമോ ഉടച്ചതും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

കാരറ്റ് പേസ്റ്റിലേക്ക് ഒരു സ്പൂൺ കടലമാവ്, തൈര്, അൽപ്പം മഞ്ഞൾ പൊടി എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

കാരറ്റ് നീര്, വെള്ളരി നീര്, തൈര് എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം.

കാരറ്റ്  പേസ്റ്റ് രൂപത്തിലാക്കിയതിൽ തൈരും നാരങ്ങ നീരും ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 10-15 മിനിറ്റിന് ശേഷം തണുത്തവെള്ളത്തിൽ കഴുകാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News