Kodakara Hawala Money Case: കൊടകര കുഴൽപ്പണകേസ്; പുനര:ന്വേഷണത്തിന് സർക്കാർ, ചുമതല കൊച്ചി ഡിസിപി കെ. സുദർശന്

Kodakara Hawala Money Case: ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് തുടരന്വേഷണത്തിന് സർക്കാർ തയാറെടുക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 13, 2024, 05:28 PM IST
  • കൊടകര കുഴൽപ്പണ കേസിൽ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് സർക്കാർ
  • കൊച്ചി ഡിസിപി കെ. സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്
  • തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് തുടരന്വേഷണത്തിന് സർക്കാർ തയാറെടുക്കുന്നത്
Kodakara Hawala Money Case: കൊടകര കുഴൽപ്പണകേസ്; പുനര:ന്വേഷണത്തിന് സർക്കാർ, ചുമതല കൊച്ചി ഡിസിപി കെ. സുദർശന്

കൊടകര കുഴൽപ്പണ കേസിൽ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് സർക്കാർ.  കൊച്ചി ഡിസിപി കെ. സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കി.

ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് തുടരന്വേഷണത്തിന് സർക്കാർ തയാറെടുക്കുന്നത്. നേരത്തെ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് കൈമാറിയിരുന്നു. പഴയ അന്വേഷണ സംഘത്തിൽ നിന്ന് വികെ രാജു മാത്രമാണ് പുതിയ സംഘത്തിലുള്ളത്. 

Read Also: ആത്മകഥാ വിവാദം; ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ

പുനരന്വേഷണത്തിന് ഇരിങ്ങാലക്കുട കോടതിയിൽ സർക്കാർ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ കേസിൽ അന്വേഷണം ആരംഭിക്കും. ​അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് തൃശൂ‍‍ർ റേഞ്ച് ഡിഐജി തോംസൺ ജോസാണ്.

കൊടകരയിൽ പിടികൂടിയ മൂന്നരക്കോടിയുടെ കുഴൽപ്പണം ബിജെപി ഓഫീസിൽ എത്തിച്ചാണ് കടത്തിയതെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ബിജെപി നേതാക്കളുടെ സമ്മ‍‍ർദ്ദം കാരണമാണ് വ്യാജമൊഴി നൽകിയതെന്നും സതീഷ് പറഞ്ഞു. ചാക്കുകളിൽ പാർട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീഷ് മുമ്പ് മൊഴി നൽകിയിരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News