ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് വലിയ വെല്ലുവിളികൾ നേരിടുന്ന സമയമാണ് വേനൽക്കാലം. ചൂടുള്ള കാലാവസ്ഥയില്‍ മുടിക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നു. അതിനാല്‍, വേനല്‍ക്കാലത്ത് മുടിയുടെ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. വേനൽക്കാലത്ത് മുടി വളരെ വരണ്ടതാകും. ഇത് മുടി പൊട്ടിപ്പോകുന്നതിന് കാരണമാകും. വേനല്‍ക്കാലത്ത് മുടി വരണ്ടാതാകാതിരിക്കാൻ ശ്രദ്ധിക്കണം. മുടി വരണ്ടതാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
മുടി അമിതമായി കഴുകുന്നത് മുടി വരണ്ടതാകുന്നതിന് കാരണമാകും: ഷാംപൂ അമിതമായി ഉപയോഗിക്കുന്നത് മുടിയും തലയോട്ടിയും വരണ്ടതാകുന്നതിന് കാരണമാകും. ഇത് മുടി കെട്ടുപിണയുന്നതിനും കാരണമാകും. അതിനാൽ മുടി അമിതമായി കഴുകാതിരിക്കാനും ഷാംപൂ മിതമായി ഉപയോഗിക്കാനും ശ്രദ്ധിക്കണം.
ALSO READ: PCOS Diet: പിസിഒഎസിനെ നേരിടാൻ നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട് മാർഗങ്ങൾ; ഇക്കാര്യങ്ങൾ അറിയാം
തല തുവർത്തുന്നതിനായി മൈക്രോ ഫൈബര്‍ ടവല്‍ ഉപയോഗിക്കുക: കുളികഴിഞ്ഞ ശേഷം തല തുവർത്തുന്നതിനായി ഒരു മൈക്രോ ഫൈബര്‍ ടവല്‍ ഉപയോഗിക്കുന്നത് മുടി വരണ്ടതാകാതിരിക്കാൻ സഹായിക്കും. സാധാരണ കോട്ടണ്‍ ടവലുകള്‍ നനഞ്ഞ മുടിയിഴകളില്‍ ഉപയോഗിക്കുന്നത് ദോഷം ചെയ്യും. ഇത് മുടി വരണ്ട് പൊട്ടുന്നതിന് ഇടയാക്കും.
കണ്ടീഷണര്‍ ഉപയോഗിക്കുക: വരണ്ട മുടിയുള്ളവര്‍ ഷാംപൂ ചെയ്ത ശേഷം ഡീപ് കണ്ടീഷണര്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. പോഷക ഗുണങ്ങള്‍ മുടിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിന് കണ്ടീഷണർ കുറച്ച് മിനിറ്റ് മുടിയിൽ വിശ്രമിക്കാൻ അനുവദിക്കുക. ഇത് മുടിയെ വരണ്ടതാകാതിരിക്കാൻ സഹായിക്കും.
ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക: നിങ്ങളുടെ മുടി കണ്ടീഷന്‍ ചെയ്ത് നിലനിര്‍ത്തുന്നതിന് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക. മുടിയിൽ ഹെയർമാസ്ക് ഉപയോഗിക്കുന്നത് മുടിയെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്നു. ഇതിനായി നിലവാരമുള്ള ഡീപ് കണ്ടീഷണര്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പ്രകൃതിദത്ത മാസ്‌കുകള്‍ ഉപയോഗിക്കുന്നത് മുടിക്ക് ദോഷം ചെയ്യില്ല.
വെളിച്ചെണ്ണയും വിറ്റാമിന്‍ ഇ ക്യാപ്സൂളും ഉപയോഗിക്കുക: മുടിയിലേക്ക് ആഴത്തില്‍ ആഗിരണം ചെയ്യപ്പെടുകയും ഉള്ളില്‍ നിന്ന് അവയെ ആരോഗ്യമുള്ളതാക്കാനും കണ്ടീഷന്‍ ചെയ്യാനും വെളിച്ചെണ്ണ വളരെയധികം സഹായിക്കുന്നു. വൈറ്റമിന്‍ ഇ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. വിറ്റാമിൻ ഇ, ഫ്രീ റാഡിക്കലുകൾക്ക് എതിരെ പ്രവർത്തിച്ച് മുടിക്ക് പോഷകങ്ങള്‍ നല്‍കുന്നു. ഒരു പാത്രത്തില്‍ കുറച്ച് വെളിച്ചെണ്ണ എടുത്ത് രണ്ടോ മൂന്നോ വിറ്റാമിന്‍ ഇ ക്യാപ്സ്യൂളുകളിലെ ലിക്വിഡ് അതിൽ ചേർത്ത് ഇളക്കി നിങ്ങളുടെ മുടിയില്‍ പുരട്ടുക. ഈ മാസ്‌ക് ഒരു മണിക്കൂര്‍ തലയിൽ വിശ്രമിക്കാൻ അുവദിച്ചതിന് ശേഷം കഴുകിക്കളയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...