ശരീരത്തിൽ നിരവധി സുപ്രധാന പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ വിറ്റാമിനാണ് ബി 12. നാഡീകോശങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ശരീരത്തിന് വിറ്റാമിൻ ബി 12 നിർമ്മിക്കാൻ കഴിയില്ല, അതിനാൽ ഇത് ഭക്ഷണത്തിൽ നിന്നോ സപ്ലിമെൻ്റുകളിൽ നിന്നോ ലഭ്യമാക്കണം. വിറ്റാമിൻ ബി 12 വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
സോയ മിൽക്ക്: സോയ മിൽക്ക് വിറ്റാമിൻ ബി 12ൻ്റെ മികച്ച സസ്യാധിഷ്ഠിത ഉറവിടമാണ്. ഇത് സസ്യാഹാരികൾക്കും ലാക്ടോസ് അലർജിയുള്ളവർക്കും മികച്ച ഓപ്ഷനാണ്. ഇത് പോഷക സമ്പുഷ്ടമാണ്.
ഓറഞ്ച് ജ്യൂസ്: ഓറഞ്ച് ജ്യൂസ് ഒരു സിട്രസ് പാനീയമാണ്. ഇത് വിറ്റാമിൻ ബി 12 വർദ്ധിപ്പിക്കാനും ശരീരത്തിന് ഊർജം ലഭിക്കാനും സഹായിക്കുന്നു. ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ഇത് ചർമ്മത്തിനും മികച്ചതാണ്.
ALSO READ: ഈ ഫലം കഴിക്കൂ... ശരീരഭാരം കുറയ്ക്കാൻ മികച്ചത്, ഗുണങ്ങൾ നിരവധി
മാതളനാരങ്ങ ജ്യൂസ്: മാതളനാരങ്ങ ജ്യൂസിൽ വിറ്റാമിൻ ബി 12, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ സി, കെ എന്നിവയും അവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ പോഷകസമ്പുഷ്ടവുമാണ്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
പ്രോട്ടീൻ ഷേക്കുകൾ: പ്രോട്ടീൻ ഷേക്കുകൾ വിറ്റാമിൻ ബി 12 സമ്പുഷ്ടമാണ്. ഇത് ഒരു മികച്ച പോസ്റ്റ്-വർക്ക്ഔട്ട് ഓപ്ഷനാണ്. ഇത് പേശികളുടെ ബലം വർധിപ്പിക്കാനും വിറ്റാമിൻ ബി 12 നൽകാനും സഹായിക്കുന്നു.
ലസ്സി: വിറ്റാമിൻ ബി 12 ൻ്റെ മികച്ച ഉറവിടമായി കണക്കാക്കുന്ന പരമ്പരാഗത ഇന്ത്യൻ പാനീയമാണ് ലസ്സി. മോരിൽ അൽപം ഉപ്പും അൽപം പഞ്ചസാരയും ചേർത്താണ് ഇത് തയ്യാറാക്കുന്നത്.
ബദാം മിൽക്ക്: ബദാം മിൽക്ക് വിറ്റാമിൻ ബി12 സമ്പന്നമാണ്. ഇത് സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യവും ഊർജ്ജ നിലയും വർധിപ്പിക്കാൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.