Healthy Food for Women | നിർബന്ധമായും സ്ത്രീകളുടെ ഭക്ഷണത്തിൽ ഇവയുണ്ടായിരിക്കണം

Healthy food for Women: ഗർഭം, മുലയൂട്ടൽ, ആർത്തവവിരാമം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ ജീവിതശൈലിയും ഭക്ഷണക്രമവും കൂടി ഇതിനൊപ്പം  മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്

Written by - Zee Malayalam News Desk | Last Updated : Mar 8, 2024, 10:22 AM IST
  • അഞ്ച് ഭക്ഷണങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും
  • തൈരിൽ കാൽസ്യം ധാരാളമായി കാണുന്നു
  • ദിവസവും പപ്പായ കഴിക്കുന്നത് നല്ലതാണ്
  • വാൽനട്ട് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്
Healthy Food for Women | നിർബന്ധമായും സ്ത്രീകളുടെ ഭക്ഷണത്തിൽ ഇവയുണ്ടായിരിക്കണം

ദിവസം മുഴുവൻ വീട് നിയന്ത്രിക്കുക ഏന്ന ആയാസകരമായ ജോലിയാണ് എല്ലാ സ്ത്രീകളുടെയും. ദിവസം തോറും കുറച്ച് ഭക്ഷണം മാത്രം കഴിച്ച് കുടുംബത്തിനായി കഷ്ടപ്പെടുന്നവരാണ് ഇതിൽ ഏറെയും. ഇത് പലപ്പോഴും വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. സ്ത്രീകളെ സംബന്ധിച്ച് ശാരീരികമായി ബുദ്ധിമുട്ട് നേരിടുന്ന പല വിധ ഘട്ടങ്ങളിലൂടെയും അവർ കടന്നു പോകാറുണ്ട്.

ഗർഭം, മുലയൂട്ടൽ, ആർത്തവവിരാമം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ ജീവിതശൈലിയും ഭക്ഷണക്രമവും കൂടി ഇതിനൊപ്പം  മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇതിനൊക്കെയും പ്രതിവിധി എന്ന നിലയിൽ അഞ്ച് ഭക്ഷണങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. അവ ഏതൊക്കെയെന്ന് നോക്കാം

തൈര്

തൈരിൽ കാൽസ്യം ധാരാളമായി നൽകുന്നു. ഇത് ഗ്ലൂക്കോസിൻ്റെ അളവ് നിലനിർത്തുകയും ചെയ്യുന്നു. കൂടാതെ, വിറ്റാമിൻ ബി 12 ൻ്റെ കുറവും നികത്തപ്പെടുന്നു. ഒപ്പം സ്ത്രീകൾ നിർബന്ധമായും പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പച്ച ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

പപ്പായ

ദിവസവും പപ്പായ കഴിക്കുന്നത് നല്ലതാണ്. ഇതുമൂലം വൈറ്റമിൻ എയും ഇയും ധാരാളമായി ശരീരത്തിലെത്തി നിങ്ങളുടെ ശരീര സൗന്ദര്യം കൂട്ടുന്നു. ആൻറി ഓക്‌സിഡൻ്റുകളായ കരോട്ടീനുകളും ഫ്ലേവനോയ്ഡുകളും സ്ത്രീകളിലെ ആർത്തവചക്രം ക്രമീകരിക്കാനും പ്രവർത്തിക്കുന്നു. ഗർഭിണികളാണെങ്കിൽ പപ്പായ കഴിക്കുന്നതിൽ ശ്രദ്ധ വേണം 

വാൽനട്ട്

എല്ലാ സ്ത്രീകളും വാൽനട്ട് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് നിങ്ങൾക്ക് നല്ല ഉറക്കം നൽകുകയും കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യും. ആർത്തവവിരാമത്തിനു ശേഷമുള്ള ഓസ്റ്റിയോപൊറോസിസിൽ നിന്ന് ആശ്വാസം നൽകാനും വാൾനട്ടിന് കഴിയും. ഇത് സന്ധി വേദന ഒഴിവാക്കും.

ഫ്ളാക്സ് സീഡ്

ഒമേഗ 3 ഫാറ്റി ആസിഡുകളും ഡയറ്ററി ഫൈബറും അടങ്ങിയ ഫ്ളാക്സ് സീഡുകളും സ്ത്രീകൾ തങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും ഈ വിത്തുകളിൽ ധാരാളമായി കാണപ്പെടുന്നു. ഹോർമോണുകളുടെ ആരോഗ്യത്തെ സന്തുലിതമാക്കുന്ന സംയുക്തങ്ങൾ ഫ്ലാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അധിക കലോറി കുറയ്ക്കാനും ഈ വിത്തുകൾ സഹായിക്കും.

ബെറികൾ

സ്ത്രീകളിലെ യുടിഐ പ്രശ്നം ഇല്ലാതാക്കാൻ ബെറികൾ സഹായിക്കും. ക്രാൻബെറികളുടെ ഉപഭോഗം കൂടുതൽ പ്രയോജനകരമാണെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഇവയുടെ ജ്യൂസ് കുടിക്കുന്നത് പല വിധത്തിലുമുള്ള ശാരീരിക ഗുണങ്ങൾ നൽകും. സ്‌ട്രോബെറിയും ബ്ലാക്ക്‌ബെറിയും സ്ത്രീകളുടെ ചർമ്മത്തിന് ഗുണകരമായിരിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ZEE MALAYALAM NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News