Tinea Versicolor | ചുണങ്ങ് നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നോ? പരിഹരിക്കേണ്ടതെങ്ങനെ? വിശദമായി അറിയാം...

എണ്ണമയമുള്ള ചർമ്മം, ചൂടുള്ള കാലാവസ്ഥ, വിയർപ്പ്, ഹോർമോൺ വ്യതിയാനങ്ങൾ, ദുർബലമായ പ്രതിരോധശേഷി എന്നീ ഘടകങ്ങൾ ചുണങ്ങിന്റെ അമിത വളർച്ചയ്ക്ക് കാരണമാകും. ഏത് ചർമ്മ നിറമുള്ള വ്യക്തികളെയും ഈ അവസ്ഥ ബാധിക്കാം. 

Written by - Zee Malayalam News Desk | Last Updated : Feb 10, 2022, 02:17 PM IST
  • ചുണങ്ങ് വ്യാപിക്കുകയും ​ഗുരുതരമാകുകയും ചെയ്യുന്ന സന്ദർഭത്തിൽ, ഡെർമറ്റോളജിസ്റ്റിന്റെ നിർദേശപ്രകാരം ആന്റിഫംഗൽ ഗുളികകൾ കഴിക്കുക
  • ചുണങ്ങ് ചർമ്മത്തിലെ പിഗ്മെന്റിനെ ബാധിക്കുകയും പാടുകൾ ഉണ്ടാക്കുകയും ചെയ്യും
  • ചർമ്മത്തിൽ നേരിട്ട് പുരട്ടാൻ കഴിയുന്ന തൈലങ്ങൾ, ക്രീമുകൾ, സോപ്പ് അല്ലെങ്കിൽ ലോഷനുകൾ തുടങ്ങിയവ ഉപയോഗിക്കാം
  • ഇത് ഫംഗസ് വളർച്ചയെ നിയന്ത്രണത്തിലാക്കാൻ സഹായിക്കുകയും പാച്ചുകൾ കുറയ്ക്കുകയും ചെയ്യും
Tinea Versicolor | ചുണങ്ങ് നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നോ? പരിഹരിക്കേണ്ടതെങ്ങനെ? വിശദമായി അറിയാം...

ചുണങ്ങ് ചർമ്മത്തെ ബാധിക്കുന്ന ഒരു ഫംഗസ് അണുബാധയാണ്. ചർമ്മത്തിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന മലസീസിയ എന്ന ഫംഗസ് ചർമ്മത്തിന്റെ പിഗ്മെന്റേഷനെ തടസ്സപ്പെടുത്തുന്നു, ഇത് ചെറിയ, നിറവ്യത്യാസമുള്ള പാടുകൾ പ്രത്യക്ഷപ്പെടാൻ കാരണമാകുന്നു. യീസ്റ്റ് വളർച്ച നിയന്ത്രണാതീതമാകുമ്പോൾ ചർമ്മത്തിന്റെ നിറത്തിനും അതിന്റെ പിഗ്മെന്റേഷനും വ്യത്യാസങ്ങൾ സംഭവിക്കാം. സ്വാഭാവിക ചർമ്മത്തിന്റെ നിറത്തേക്കാൾ കുറഞ്ഞതോ ഇരുണ്ടതോ ആയ പാച്ചുകളുടെ വികാസത്തിന് ഇത് കാരണമാകുന്നു. ഇത് കൂടുതലും കൗമാരക്കാരിലും യുവാക്കളിലുമാണ് കാണപ്പെടുന്നത്.

ചുണങ്ങ് പകർച്ചവ്യാധിയോ വേദനാജനകമോ അല്ല, എന്നാൽ ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സൂര്യപ്രകാശത്തിൽ ചുണങ്ങ് കൂടുതൽ ദൃശ്യമാകും. എണ്ണമയമുള്ള ചർമ്മം, ചൂടുള്ള കാലാവസ്ഥ, വിയർപ്പ്, ഹോർമോൺ വ്യതിയാനങ്ങൾ, ദുർബലമായ പ്രതിരോധശേഷി എന്നീ ഘടകങ്ങൾ ചുണങ്ങിന്റെ അമിത വളർച്ചയ്ക്ക് കാരണമാകും. ഏത് ചർമ്മ നിറമുള്ള വ്യക്തികളെയും ഈ അവസ്ഥ ബാധിക്കാം. 

ചികിത്സ- സെലിനിയം സൾഫൈഡും ആൻറി ഫംഗൽ ക്രീമുകളും അടങ്ങിയ ഷാംപൂ, മൈക്കോനാസോൾ, ക്ലോട്രിമസോൾ അല്ലെങ്കിൽ ടെർബിനാഫൈൻ എന്നിവ അടങ്ങിയ തൈലങ്ങൾ എന്നിവ ചുണങ്ങിനെ പ്രതിരോധിക്കും. ചുണങ്ങ് വളരെ കൂടുതൽ വ്യാപിക്കുകയും ​ഗുരുതരമാകുകയും ചെയ്യുന്ന സന്ദർഭത്തിൽ, ഡെർമറ്റോളജിസ്റ്റിന്റെ നിർദേശപ്രകാരം യീസ്റ്റ് നശിപ്പിക്കാനുള്ള ആന്റിഫംഗൽ ഗുളികകൾ കഴിക്കുക. ചുണങ്ങ് ചർമ്മത്തിലെ പിഗ്മെന്റിനെ ബാധിക്കുകയും പാടുകൾ ഉണ്ടാക്കുകയും ചെയ്യും. ഈ അണുബാധയെ ചികിത്സിക്കാൻ, ചർമ്മത്തിൽ നേരിട്ട് പുരട്ടാൻ കഴിയുന്ന തൈലങ്ങൾ, ക്രീമുകൾ, സോപ്പ് അല്ലെങ്കിൽ ലോഷനുകൾ തുടങ്ങിയവ ഉപയോഗിക്കാം. ഇത് ഫംഗസ് വളർച്ചയെ നിയന്ത്രണത്തിലാക്കാൻ സഹായിക്കുകയും പാച്ചുകൾ കുറയ്ക്കുകയും ചെയ്യും.

രോഗി സ്വീകരിക്കേണ്ട മുൻകരുതലുകൾ - ചുണങ്ങ് തടയാൻ നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ചർമ്മത്തിന് ശ്വസിക്കാൻ കഴിയുന്ന തരത്തിൽ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ഇറുകിയ വസ്ത്രങ്ങൾ ചുണങ്ങിനെ കൂടുതൽ രൂക്ഷമാക്കും. ചർമ്മത്തെ എണ്ണമയമുള്ളതാക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം ശരീരത്തിൽ ഈർപ്പം നിലനിൽക്കുന്നത് ഫംഗസ് അണുബാധയ്ക്ക് കാരണമാകും. വിയർക്കുന്നത് പരമാവധി ഒഴിവാക്കുക. ചൂടുള്ള സ്ഥലങ്ങളിൽ നിന്ന് വന്നതിന് ശേഷം ഉടൻ കുളിക്കുക. കഠിനമായ സൂര്യപ്രകാശത്തിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. എപ്പോഴും ആന്റി ഫംഗൽ ഷാംപൂവോ ക്രീമോ കൈയിൽ കരുതുക. മാസത്തിൽ ഒന്നോ രണ്ടോ തവണ, പ്രത്യേകിച്ച് ചൂടുള്ള മാസങ്ങളിൽ ആന്റി ഫംഗൽ ഷാംപൂ അല്ലെങ്കിൽ ക്രീം ഉപയോഗിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News