നമ്മുടെ കഴുത്തിലുള്ള (തൊണ്ട) ടോൺസിൽസിന് ഉണ്ടാകുന്ന അണുബാധയാണ് ടോൺസിലൈറ്റിസ്. ഇത് ബാക്ടീരിയ മൂലവും വൈറസ് മൂലവും ഉണ്ടാകാം. മനുഷ്യ ശരീരത്തിലെ പ്രതിരോധ സംവിധാനം കൂടിയാണ് ടോണ്‍സിലൈറ്റിസ്. അന്നനാളം, ശ്വാസനാളം, വായു, ഭക്ഷണം ഇവയെല്ലാം ടോണ്‍സിലുകള്‍ കടന്നാണ് ശരീരത്തിലേക്ക് പോകുന്നത്. അതിനാൽ തന്നെ ശരീരത്തിൽ എത്തുന്ന അണുക്കളെ ആദ്യം നശിപ്പിക്കാൻ ശ്രമിക്കുന്നത് ടോണ്‍സിലുകളാണ്. ഈ അണുക്കളെ നശിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ടോണ്‍സിലൈറ്റിസ് ഉണ്ടാകാറുള്ളത്.
ടോണ്‍സിലുകൾക്ക് അണുബാധ ഉണ്ടാകുമ്പോൾ അവക്ക് വീക്കം ഉണ്ടാകുകയും, ചുവന്നു തടിക്കുകയും ചെയ്യും. കൂടാതെ ഈ പ്രശ്നം ഉണ്ടാകുമ്പോൾ ആളുകൾക്ക് അസഹന്യമായ വേദന ഉണ്ടാകുകയും ചെയ്യും. ടോണ്‍സിലൈറ്റിസ് മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കാറുണ്ടെങ്കിലും കുട്ടികളിലാണ് കൂടുതലായും കണ്ട് വരുന്നത്. നല്ല ചൂടുള്ള കാലാവസ്ഥയില്‍ തണുത്ത വെള്ളം, തണുത്ത ഭക്ഷണം എന്നിവ കഴിക്കുന്നത് പലപ്പോഴും ടോണ്‍സിലൈറ്റിസിന് കാരണമാകാറുണ്ട്. അണുക്കള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടുന്നതും പലപ്പോഴും ടോണ്‍സിലൈറ്റിസ് ഉണ്ടാകാൻ കാരണമാകും.
ടോണ്‍സിലൈറ്റിസ് പടർന്ന് പിടിക്കുന്ന ഒരു രോഗബാധയാണ്. ടോണ്‍സിലൈറ്റിസ് ഉള്ള ആളുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളുമായുള്ള സമ്പര്‍ക്കമാണ് പലപ്പോഴും രോഗം പടരാൻ കാരണം ആകാറുള്ളത്. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലെത്തും ഇഹ് വഴിയും തൊണ്ട വേദന, വീക്കം, പനി, ചെവി വേദന, വായനാറ്റം ഇതെല്ലാം ഇതിന്റെ ലക്ഷണങ്ങളായി കണ്ട് വരാറുണ്ട്. ടോണ്‍സിലുകളില്‍ ചുവപ്പ്, പഴുപ്പ്, വെളുത്ത പാട എന്നിവയാണ് മറ്റ് പ്രധാന ലക്ഷണങ്ങൾ. കൂടാതെ ചിലർക്ക് ചെവി വേദനയും ഉണ്ടാകാറുണ്ട്.
ടോണ്‍സിലൈറ്റിസിനുള്ള ഒറ്റമൂലികൾ
1) ടോണ്‍സിലൈറ്റിസിന് മുയല്‍ച്ചെവിയന്‍ വളരെ ഗുണകരമായ ഒരു മരുന്നാണ്. ഈ ചെടി വേരോടെ പിഴുത് അരച്ച് തൊണ്ടയിൽ പുരട്ടിയാൽ ടോണ്‍സിലൈറ്റിസ് മൂലമുള്ള തൊണ്ട വേദന വളരെ പെട്ടെന്ന് തന്നെ കുറയും.
2) മുയല്‍ച്ചെവിയന്‍ ചെടി അരച്ച് അതിന്റെ നീരെടുത്ത്, അതിൽ കുമ്പളങ്ങാനീരും ചേർത്ത് കഴിക്കുന്നത് ടോണ്‍സിലൈറ്റിസ് മാറാൻ സഹായിക്കും.
3) മുക്കുറ്റി ചെടിയും ആനച്ചുവടി എന്ന ചെടിയും വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചിയെടുത്ത് തൊണ്ടയിൽ പുരട്ടിയാൽ ടോണ്‍സിലൈറ്റിസ് വളരെ വേഗം ഭേദമാകും .
4) തുളസിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ഇടവിട്ട് കുടിച്ചിട്ട് കൊണ്ടിരുന്നാൽ ടോണ്‍സിലൈറ്റിസ് മാറാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...