ഹൃദയാഘാതവും ഹൃദ്രോഗവും മൂലമുള്ള മരണനിരക്ക് വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കുന്ന പ്രധാന കാരണമാണ്. ഹൃദയാഘാതത്തിന് വിവിധ കാരണങ്ങളുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദ്ദവും. രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടത് പ്രധാനമാണ്.
കൊളസ്ട്രോൾ നിയന്ത്രിച്ച് നിർത്താൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നമ്മൾ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണകളെ സംബന്ധിച്ചാണ്. നാം പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ഉയർത്തും. കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം എന്നിവയിലേക്ക് നയിക്കുന്നു. ശുദ്ധീകരിച്ച എണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ ശുദ്ധീകരിച്ച എണ്ണകൾ ഭൂരിഭാഗം ആളുകളും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാറുണ്ട്.
നിങ്ങൾ ഉപയോഗിക്കാൻ പാടില്ലാത്ത പാചക എണ്ണകൾ ഇവയാണ്:
- റൈസ് ബ്രാൻ ഓയിൽ
- നിലക്കടല എണ്ണ
- സൂര്യകാന്തി എണ്ണ
- കനോല ഓയിൽ
- സോയാബീൻ ഓയിൽ
- കോൺ ഓയിൽ
ശുദ്ധീകരിച്ച എണ്ണയ്ക്ക് പകരം ഉപയോഗിക്കാവുന്ന എണ്ണകൾ ഇവയാണ്:
- നെയ്യ്
- വെളിച്ചെണ്ണ
- കടുകെണ്ണ
- എള്ളെണ്ണ
എണ്ണയുടെ ഉപയോഗം ഒഴിവാക്കേണ്ടതുണ്ടോ?
മികച്ച ആരോഗ്യം നിലനിർത്താനും പൊണ്ണത്തടി ഒഴിവാക്കാനും എണ്ണയുടെ ഉപയോഗം കുറയ്ക്കണം. അതിനാൽ, എണ്ണ ഉപയോഗിക്കാതെ പാചകം ചെയ്യണം, എണ്ണ രഹിത ഭക്ഷണം കഴിക്കണമെന്ന് ഇതിനർത്ഥമില്ല. ശരീരത്തിന് ഒമേഗ 3 കൊഴുപ്പ് ആവശ്യത്തിന് ഉണ്ടെങ്കിൽ മാത്രമേ തലച്ചോറിന്റെ വളർച്ച, ഹോർമോൺ സ്രവണം, പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുകയുള്ളൂ. അതിനാൽ എണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, പരിമിതമായ അളവിൽ മാത്രമേ എണ്ണ ഉപയോഗിക്കാവൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...