കടുത്ത പല്ലുവേദനയും മാറാൻ ഇത് മാത്രം മതി

കാവിറ്റി, ഇനാമൽ പൊളിഞ്ഞിളകൽ, അണുബാധ എന്നിവ ഉൾപ്പെടെ പല കാരണങ്ങൾ പല്ല് വേദനയ്ക്ക് ഉണ്ടാകാം

Written by - Zee Malayalam News Desk | Last Updated : May 1, 2022, 02:23 PM IST
  • പല്ലു വേദനയ്ക്ക് മാത്രമല്ല വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകൾ മാറാനും ഉപ്പുവെള്ളം നല്ലതാണ്
  • വെളുത്തുള്ളി അരച്ചെടുത്ത ഉപ്പ് ചേർത്ത് പുരട്ടുന്നതും പല്ലിന് നല്ലതാണ്
  • പല്ലു വേദന മാറാൻ പേരയിലയിട്ട തിളപ്പിച്ച വെള്ളം കൊണ്ട് വായ കഴുകുന്നത് നല്ലതാണ്
കടുത്ത പല്ലുവേദനയും മാറാൻ ഇത് മാത്രം മതി

ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ഒന്നാണ് പല്ലു വേദന. പല്ലിനും താടിയെല്ലിനും ചുറ്റുമുള്ള വേദനയാണ് പല്ലുവേദന എന്ന് അറിയപ്പെടുന്നത്.  കാവിറ്റി, ഇനാമൽ പൊളിഞ്ഞിളകൽ, അണുബാധ എന്നിവ ഉൾപ്പെടെ പല കാരണങ്ങൾ പല്ല് വേദനയ്ക്ക് ഉണ്ടാകാം. പല്ലുവേദന നിങ്ങളുടെ ഭക്ഷണം കഴിക്കുന്നതിനും  ഉറക്കത്തെ വരെ ബാധിക്കുകയും ചെയ്യും. എന്നാൽ ഇതിന് ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് പല്ല് വേദനക്ക് പരിഹാരം കാണാം.

*പല്ലു വേദന ഉള്ളപ്പോൾ ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നതും  പല്ലു വേദന മാറാനും പല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. 
*പല്ലു വേദനയ്ക്ക് മാത്രമല്ല വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകൾ മാറാനും  ഉപ്പുവെള്ളം നല്ലതാണ്.
*പല്ലു വേദന നിയന്ത്രിക്കുക മാത്രമല്ല മോണ വീക്കം കുറക്കാനും സഹായിക്കുന്നു ഒന്നാണ് ഗ്രാമ്പു. 
*ഗ്രാമ്പു ഉപയോഗിക്കുന്നതിലൂടെ ബാക്ടീരിയകളെ നശിപ്പിക്കാനും മോണയിലെ നീര് കുറയ്ക്കാനുമുള്ള കഴിവുണ്ട്. 
*വെളുത്തുളളിയിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ളതിനാൽ ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും.
*വെളുത്തുള്ളി അരച്ചെടുത്ത  ഉപ്പ് ചേർത്ത് പുരട്ടുന്നതും പല്ലിന് നല്ലതാണ്.
*പല്ലു വേദന മാറാൻ പേരയിലയിട്ട തിളപ്പിച്ച വെള്ളം കൊണ്ട് വായ കഴുകുന്നത് നല്ലതാണ്.
*വായ്‌നാറ്റം അകറ്റാനും അണുബാധ ഉണ്ടാകാതിരിക്കാനും ഏറെ നല്ലതാണ് പേരയില.
*കറ്റാർ വാഴയ്ക്ക് സ്വാഭാവിക ആൻറി ബാക്ടീരിയൽ ഗുണങ്ങളളത് കൊണ്ട് പല്ലിന് കേടുവരുത്തുന്ന രോഗാണുക്കളെ നശിപ്പിക്കാൻ ഇതിന് സാധിക്കും.
*ഒരു പഞ്ഞി എടുത്ത് വാനില നീരില്‍ മുക്കി അത് പല്ലില്‍ വേദനയുള്ള ഭാഗത്ത്  പുരട്ടുന്നത്  വേദനയ്ക്ക് ശമനമുണ്ടാകും.
*കഴുകി വൃത്തിയാക്കിയ ഗ്രീന്‍ ടീ ഇലകള്‍ കുറച്ച് സമയം ചവയ്ക്കുക ഇത് പല്ലിനും ശരീരത്തനും നല്ലതാണ്.
*കുന്തിരിക്കപ്പൊടി വെള്ളത്തില്‍ 30 മിനിറ്റു നേരം കലക്കി വച്ചതിനുശേഷം ആ വെള്ളം ഉപയോഗിച്ച്‌ വായ കഴുകുക ഇത് വായിലെ കീടാണുക്കളെ നശിപ്പിക്കും.
*വെള്ളരിക്ക കഷണങ്ങളായി അരിഞ്ഞിട്ട് ഉപ്പ് ചേർത്ത് അവ ചവച്ച്‌ കഴിക്കുക ഇത് പല്ലുവേദന ശമിപ്പിക്കാൻ ഉത്തമമാണ്.
*പഞ്ഞിയില്‍ കുറച്ച്‌ വെള്ളം നനച്ച്‌ അതില്‍ സോഡാപ്പൊടി മുക്കി പല്ലിന്റെ വേദനയുള്ള ഭാഗത്ത് വയ്ക്കുന്നത് നല്ലതാണ്.
*ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ച്‌ ഉപ്പും ചേര്‍ത്ത് ചവച്ച്‌ കഴിക്കുന്നത് പല്ലുവേദനയ്ക്ക് ശമനമുണ്ടാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News