തിരുവനന്തപുരം: അറിവിന്റെ കുടക്കീഴിലേക്ക് കുട്ടിക്കൂട്ടങ്ങളെ ഒത്തൊരുമിപ്പിക്കാൻ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ 'വിജ്ഞാനവേനല്‍' അവധിക്കാല ക്യാമ്പ് നാളെ മുതൽ. വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് ഏഴിന് ആരംഭിച്ച് വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മദിനമായ മേയ് 11 ന് സമാപിക്കുന്ന വേനൽക്കാല കൂട്ടായ്മയിൽ പ്രഗത്ഭരും പ്രതിഭാധനന്മാരും കുട്ടികളോട് കൂട്ടുകൂടും.
പള്ളിയറ ശ്രീധരന്, പ്രമോദ് പയ്യന്നൂര്‍, ഗിരീഷ് പുലിയൂര്, ഹരികൃഷ്ണന്, സുജിത്, വീണ മരുതൂര്‍, അഡ്വ. ശ്രീകുമാര്‍, പുതുശ്ശേരി ജനാര്ദ്ദനന്, ഡോ. പി. ഹരികുമാര്‍, ജിതേഷ് ജി തുടങ്ങിയവർ വിവിധ വിഷയങ്ങളില്‍ അഞ്ചു ദിവസങ്ങളിലായി കുട്ടിക്കൾക്ക് ഒപ്പമുണ്ടാകും.
7 ന് രാവിലെ 10 ന് ബാലാവകാശ കമ്മീഷന് ചെയര്മാന് കെ.വി.മനോജ് കുമാര്‍ വിജ്ഞാനവേനല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 ന് ഡോ. എം.ജി. ശശിഭൂഷണ്‍ രബീന്ദ്രനാഥടാഗോര്‍ അനുസ്മരണം നടത്തും. മേയ് 11 ന് രാവിലെ വൈലോപ്പിള്ളി ശ്രീധരമേനോന് ജന്മദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി വൈലോപ്പിള്ളി കവിതാലാപന മത്സരം സംഘടിപ്പിക്കും. വൈകിട്ട് 5.30 ന് നടക്കുന്ന വൈലോപ്പിള്ളി ശ്രീധരമേനോന് ജന്മദിനാചരണം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറകട്ര് ഡോ പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്യും. പുരാരേഖ വകുപ്പ് ഡയറക്ടര്‍ രജികുമാര്‍ സംസാരിക്കും. കവിതാലാപന വിജയികകള്‍ക്ക് സമ്മാവിതരണവും നടത്തും.
കലാസന്ധ്യയുടെ ഭാഗമായി മേയ് 7 ന് വൈകിട്ട് 5.30 ന് അബ്രദിതാ ബാനര്‍ജിയുടെ രബീന്ദ്ര സംഗീതവും സ്വരാഞ്ജലി തിരുവന്തപുരത്തിന്റെ ഗീതാഞ്ജലി സംഗീതാവിഷ്ക്കാരവും 8 ന് വൈകിട്ട് 5.30 ന് മൈമേഴ്സ് ട്രിവാന്‍ഡ്രത്തിന്റെ മാന്‍ വിത്തൗട്ട് വുമണ്‍ എന്ന മൂകനാടകവും നടക്കും. മേയ് 9 ന് വൈകിട്ട് 5.30 ന് പുതുശ്ശേരി ജനാര്‍ദ്ദനനും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട് രംഗാവതരണവും മേയ് 10 ന് വൈകിട്ട് 5.30 ന് സൗമ്യ സുകുമാരന്റെ മോഹിനിയാട്ടവും മേയ് 11 ന് വൈകിട്ട് 6.30 ന് ശ്രീനടരാജ് ഡാന്‍സ് അക്കാദമിയുടെ നൃത്തസന്ധ്യയും അരങ്ങേറും.
വിജ്ഞാനവേനലില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഒരുക്കിയ ചിത്രങ്ങളുടെയും കരകൗശല വവസ്തുക്കളുടെയും പ്രദര്‍ശനം ദി ഗാലറി എന്ന പേരില്‍ 11 ന് രാവിലെ 10 ന് സംഘടിപ്പിക്കും. വൈകിട്ട് മൂന്നിന് വിജ്ഞാനവേനലിലെ കുട്ടികള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്ന് "ശലഭച്ചിറകുകള്‍' അരങ്ങേറും. വൈലോപ്പിള്ളി സംസ്കൃതി ഭവന് വൈസ് ചെയര്‍മാനും ഗ്രാന്‍ഡ് മാസ്റ്ററുമായ ജി.എസ്. പ്രദീപാണ് ക്യാമ്പ് ഡയറക്ടര്‍. ബ്രഹ്മനായകം മഹാദേവനാണ് ക്യാമ്പ് കോ ഓര്‍ഡനേറ്റര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...