Thiruvananthapuram : തിരുവനന്തപുരം പാറ്റൂർ ജംഗ്ഷനിലെ മിർച്ച് മസാല ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ ഒരു നിമിഷമൊന്ന് അന്ധാളിക്കും. ഹോട്ടൽ നിന്നിടത്തതാ കൂറ്റൻ വോൾവോ ബസൊരെണ്ണം (Volvo Bus) നിർത്തിയിട്ടിരിക്കുന്നു. ഇതെന്താ സംഭവമെന്നും ആലോചിച്ച് ഒന്നു കൂടി സൂക്ഷിച്ചു നോക്കുമ്പോഴേ കാര്യം പിടികിട്ടുകയുള്ളൂ. സംഭവം ഒരു ഹോട്ടൽ തന്നെയാണ്.
വോൾവോ ബസ് മോഡലിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് വ്യത്യസ്തമായ അനുഭവം പകരുന്ന ഒരു അടിപൊളി ഹോട്ടൽ. തിരുവന്തപുരം സ്വദേശി സിദീഖിന്റെ ഉടമസ്ഥതയിലുളള ഹോട്ടൽ ലോക്ക്ഡൗൺ കാലത്താണ് പുതിയ രൂപത്തിലായത്.
അടിമാലി സ്വദേശി സാജനാണ് ബസ് മോഡൽ ഹോട്ടലിന് പിന്നിൽ. അകത്തുള്ള സീറ്റുകളും ഫ്രണ്ട് മിററും ബോണറ്റും ബാക്ക് ടെയിൽ ലാമ്പുകളും ടയറും മാത്രമാണ് ഒർജിനൽ ബസിന്റെ ഭാഗങ്ങളായുള്ളത്. ബാക്കിയെല്ലാം സാജന്റെയും സഹായികളുടെയും കരവിരുതിനാൽ മെനഞ്ഞവയാണ്.
ALSO READ : Rubik's Cube: റോളർ സ്കേറ്റിങ്ങും റൂബിക്സ് സോൾവിങ്ങും ഒരേസമയം; അത്ഭുതങ്ങൾ തീർത്ത് ആറാം ക്ലാസുകാരൻ
മുഖം മിനുക്കിയുള്ള രണ്ടാം വരവ് കൊവിഡ് മൂലം അൽപ്പം വൈകിയെങ്കിലും ബസ് ഹോട്ടൽ പകരുന്ന പുതിയ അനുഭവത്തെ തിരുവനന്തപുരത്തുകാർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
നാടനും വിദേശിയുമടക്കം വിവിധ തരം ഭക്ഷണയിനങ്ങൾ മിർച്ച് മസാലയിൽ ലഭ്യമാണ്. രാത്രിയിൽ കളർ ലൈറ്റുകളുടെ സാന്നിധ്യത്തിലുള്ള ബസ് ഹോട്ടലിന്റെ പുറം കാഴ്ചയും മനോഹരമാണ്. വൈകുന്നേരങ്ങൾ സ്വാദിഷ്ടമായ ഭക്ഷണത്തോടൊപ്പം ആസ്വദിക്കാൻ ആഗ്രഹമുള്ളവർക്കെല്ലാം വ്യത്യസ്തമായ അനുഭവമായിരിക്കും മിർച്ച് മസാല പകരുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...