Rubik's Cube: റോളർ സ്കേറ്റിങ്ങും റൂബിക്സ് സോ‌ൾവിങ്ങും ഒരേസമയം; അത്ഭുതങ്ങൾ തീർത്ത് ആറാം ക്ലാസുകാരൻ

റോളർ സ്കേറ്റിങ് ചെയ്യുന്നതിനിടയിൽ 27 മിനിറ്റ് കൊണ്ട് 21 റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്ത്  ആറാം ക്ലാസുകാരൻ ദേവ സാരംഗ്. ഇന്ത്യാ ബുക്സ് ഓഫ് റെക്കോഡ്സ്, ഇന്ത്യാസ് വേൾഡ് റെക്കോർഡ് തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Sep 1, 2021, 10:59 AM IST
  • റൂബിക്സ് ക്യൂബ് കൊണ്ട് അത്ഭുതങ്ങൾ തീ‌ർത്ത് ദേവ് സാരം​ഗ്.
  • റോളർ സ്കേറ്റിങ് ചെയ്യുന്നതിനിടയിൽ 27 മിനിറ്റ് കൊണ്ട് 21 റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്ത് ആറാം ക്ലാസുകാരൻ.
  • ഒരു പാട് കണ്ടുപിടുത്തങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞനായിത്തീരണമെന്ന് ആ​ഗ്രഹം.
  • ഇനി ലക്ഷ്യം ഗിന്നസ് വേൾഡ് റെക്കോഡ്സ്
Rubik's Cube: റോളർ സ്കേറ്റിങ്ങും റൂബിക്സ് സോ‌ൾവിങ്ങും ഒരേസമയം; അത്ഭുതങ്ങൾ തീർത്ത് ആറാം ക്ലാസുകാരൻ

തിരുവനന്തപുരം: സാധാരണ റൂബിക്സ് ക്യൂബുകൾ (Rubik's cube) സോൾവ് ചെയ്യാൻ എന്ത് ബുദ്ധിമുട്ടാണെന്ന് നമ്മുക്ക് അറിയാം. എളുപ്പത്തിൽ റൂബിക്സ് സോൾവിംഗ് (Rubik's solving) സാധ്യമാകണമെങ്കിൽ നിരന്തരമായ പരിശീലനവും ആവശ്യമാണ്. അപ്പോൾ റോളർ സ്കേറ്റിങ് (Roller Skating) ചെയ്യുന്നതിനിടയിൽ 27 മിനിറ്റ് കൊണ്ട് 21 റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്താലോ? അതും വ്യത്യസ്ത തരത്തിലുള്ള ക്യൂബുകൾ. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ ദേവ സാരംഗ് (Dev Sarang) എന്ന കൊച്ചു മിടുക്കനാണ് വ്യത്യസ്തമായ പ്രകടനവുമായി ശ്രദ്ധ നേടുന്നത്

ഫോർ ബൈ ഫോർ ക്യൂബ്, മിറർ ക്യൂബ്, പിരമിഡ് ക്യൂബ്, മെഗാമിൻക്സ് ക്യൂബ് തുടങ്ങി 9 ഇനം റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്യാൻ വെറും 15 മിനിറ്റ് മതി ദേവസാരംഗിന്. പോത്തൻകോട് അരിയാട്ടുകോണത്തെ ബിനീഷ് - തംബുരു ദമ്പതികളുടെ മൂത്ത മകനായ ദേവ സാരംഗ് പള്ളിപ്പുറം മോഡൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. ഒരു പാട് കണ്ടുപിടുത്തങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞനായിത്തീരണമെന്നാണ് സാരംഗിന്റെ ആഗ്രഹം. ഒപ്പം തന്റെ പ്രിയപ്പെട്ട താരം സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നേരിട്ട് കാണണമെന്നും മോഹമുണ്ട്.

Also Read: Vintage Bikes Collection ; ആരെയും കൊതിപ്പിക്കുന്ന വിന്റേജ് ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ശേഖരണവുമായി അടിമാലി സ്വദേശി

വർക്ക് ഷോപ്പ് തൊഴിലാളിയായ അച്ഛന്റെ സുഹൃത്ത് റുബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നത് കണ്ടാണ് സാരംഗും ഇതിൽ ആകൃഷ്ടനാകുന്നത്.
മകന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ എല്ലാ വിധ പിന്തുണകളും നൽകുന്ന ഈ അച്ഛന്റെയും അമ്മയുടെയും ആത്മ സമർപ്പണം കൂടിയുണ്ട്. വാടകവീട്ടിൽ കഴിയുമ്പോഴും കടം വാങ്ങിയാണെങ്കിലും മക്കളുടെ ആഗ്രഹങ്ങളെല്ലാം അവർ നിറവേറ്റുന്നുണ്ട്.

Also Read: Benefits of Cycling: ദിനവും ഇത്ര മിനിറ്റ് സൈക്കിൾ ഓടിക്കുക, വയറിലെ കൊഴുപ്പും ശരീരത്തിലെ കൊഴുപ്പും പറപറക്കും!

ദേവസാരംഗ് തയ്യാറാക്കിയ മിനി ഹൈഡ്രോ പവർ ഡാം പ്രോജക്ട് (Hydro power Dam) ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യാ ബുക്സ് ഓഫ് റെക്കോഡ്സ് (India Books of Record), ഇന്ത്യാസ് വേൾഡ് റെക്കോർഡ് (India's World Record) തുടങ്ങിയ നേട്ടങ്ങളും സ്വന്തമാക്കിയ സാരംഗ് ലക്ഷ്യമിടുന്നത് ഗിന്നസ് വേൾഡ് റെക്കോഡ്സിൽ (Guiness World Record) ഇടം നേടാനാണ്. അതിനായ് കനത്ത പരിശീലനത്തിലുമാണ് ഈ കൊച്ചു മിടുക്കൻ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News