Weight Loss In Summers: വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കണോ.. ഈ 4 പാനീയങ്ങൾ ഉത്തമം, ഫലം ഉറപ്പ്!

Special Drinks To Loose Weight In Summers: വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാൻ കുറച്ച് എളുപ്പമാണ് കേട്ടോ. ഇതിനായി നിങ്ങൾ ചില പ്രത്യേക പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ഇതിലൂടെ പൊണ്ണത്തടി പെട്ടെന്ന് കുറയ്ക്കാം. 

Written by - Ajitha Kumari | Last Updated : Mar 14, 2023, 12:51 PM IST
  • നിങ്ങളും അമിതവണ്ണത്താൽ വിഷമിക്കുകയും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടോ?
  • ശരീരഭാരം കുറയ്ക്കാൻ കഴിയുന്ന ചില പാനീയങ്ങളെക്കുറിച്ച് നമുക്കറിയാം
Weight Loss In Summers: വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കണോ.. ഈ 4 പാനീയങ്ങൾ ഉത്തമം, ഫലം ഉറപ്പ്!

Special Drinks To Loose Weight In Summers: മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും കാരണം പൊണ്ണത്തടിയെന്ന പ്രശ്‌നം പലരും അഭിമുഖീകരിക്കുന്നുണ്ട്.  ഇതുകാരണം പലരും പല ഗുരുതരമായ രോഗങ്ങൾക്കും അടിമയാകുകയും ചെയ്യുന്നുണ്ട്.  ഇനി നിങ്ങളും അമിതവണ്ണത്താൽ വിഷമിക്കുകയും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ സമയമാണ് വേനൽക്കാലം.  വെറുതെ പറയുന്നത് അല്ല ശരിക്കും ഈ സീസണിൽ നിങ്ങൾക്ക് ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ അനായാസം തുടച്ചു നീക്കാൻ കഴിയും.  ശരീരഭാരം കുറയ്ക്കാൻ കഴിയുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില പാനീയങ്ങളെക്കുറിച്ച് ഇന്ന് നമുക്കറിയാം.  വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ഇവ നിങ്ങളെ സഹായിക്കും.

Also Read: Weight Loss: ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ പോകുന്നത് ചെലവേറും; ഈ 5 ഇലകൾ കഴിച്ച് ആകാം Slim & Trim 

 

ഉലുവ വെള്ളം (Fenugreek water):  വേനൽക്കാലത്ത് തടി കുറക്കാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ ദിവസവും രാവിലെ ഉലുവ വെള്ളം കുടിക്കുക. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതിനായി ഉലുവ രാത്രി തന്നെ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക ശേഷം രാവിലെ ആ വെള്ളം അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കുക.   ശരീരഭാരം കുറയ്ക്കുന്നതിന് ഉലുവ വെള്ളം വളരെ മികച്ചതാണ്.  

മോര് (Buttermilk):  വേനൽക്കാലത്ത് ആളുകൾ ഭക്ഷണത്തിന് ശേഷം മോര് കുടിക്കാറുണ്ട്. ഇത് ആരോഗ്യകരമായ ഒരു പാനീയമാണ്. ദഹനശക്തിക്ക് വളരെ ഗുണം ചെയ്യുന്ന ഈ പാനീയത്തിൽ  ആരോഗ്യകരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്, അവ കുടലിന് ഗുണം ചെയ്യും. വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു ബെസ്റ്റ് ഓപ്‌ഷനാണ് മോര് കുടിക്കുക എന്നത്.

Also Read:  ശശ് മഹാപുരുഷ രാജയോഗം: ഈ രാശിക്കാർക്ക് നൽകും കിടിലം നേട്ടങ്ങൾ 

 

ഓറഞ്ച് ജ്യൂസ് (Orange Juice):  വേനൽക്കാലത്ത് ഓറഞ്ച് ജ്യൂസ് ഒരു അടിപൊളി ഡിറ്റോക്സ് ഡ്രിങ്ക് ആണ്.  ഇതിൽ വൈറ്റമിൻ സി ധാരാളമുണ്ട്, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കും.  അതുകൊണ്ട് ഈ സമയത്ത് ഓറഞ്ച് ജ്യൂസ് കുടിക്കുകയോ അല്ലെങ്കിൽ ഒരു വാട്ടർ ബോട്ടിലിൽ വെള്ളത്തിൽ ഓറഞ്ച് കഷ്ണങ്ങൾ മുറിച്ചിടുക  ശേഷം ഈ പാനീയം കുടിക്കുക.

നാരങ്ങ, പുതിന ഡിറ്റോക്സ് വെള്ളം (Lemon and Mint Detox Water):  നാരങ്ങയും പുതിനയും ചേർത്തുള്ള വെള്ളം കുടിക്കുന്നത് ഒരു നല്ലൊരു പ്രഭാതത്തിന്റെ വരവേൽപ്പിന് പറ്റിയ മികച്ച ഡിറ്റോക്സ് ഡ്രിങ്കാണ്.   നാരങ്ങയും പുതിനയും ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ പാനീയം നിങ്ങൾക്ക്  കുടിക്കാം. ഇതിലൂടെ വേനൽക്കാലത്ത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ഉത്തമമാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവിജ്ഞാനവും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News