Weight Loss: ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ പോകുന്നത് ചെലവേറും; ഈ 5 ഇലകൾ കഴിച്ച് ആകാം Slim & Trim

Leaves For Obesity: ചിലർ ശരീരഭാരം കുറയ്ക്കാൻ ദിനവും ശരിക്കും പാടുപെടുന്നവരായിരിക്കാം അല്ലെങ്കിൽ വയറിലും അരക്കെട്ടിലും കൊഴുപ്പ് കൂടുന്നത് കണ്ട് അസ്വസ്ഥരാകുന്നവരായിരിക്കാം.  ഇത്തരം സാഹചര്യത്തിൽ ചില ഇലകൾ നിങ്ങൾക്ക് ഗുണമാകും.

Written by - Ajitha Kumari | Last Updated : Mar 14, 2023, 12:06 AM IST
  • ശരീരഭാരം കുറയ്ക്കാൻ പലരും നൽകുന്ന ഒരു ഉപദേശമാണ് ജിം
  • വ്യായാമങ്ങളിലൂടെ മണിക്കൂറുകളോളം വിയർക്കാൻ പലർക്കും സമയമില്ല
Weight Loss: ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ പോകുന്നത് ചെലവേറും; ഈ 5 ഇലകൾ കഴിച്ച് ആകാം Slim & Trim

Herbs For Weight Loss: ശരീരഭാരം കുറയ്ക്കാൻ പലരും നൽകുന്ന ഒരു ഉപദേശമാണ് ജിമ്മിൽ പോകുക എന്നത്.  എന്നാൽ വ്യായാമങ്ങളിലൂടെ മണിക്കൂറുകളോളം വിയർക്കാൻ പലർക്കും മതിയായ സമയമില്ലയെന്നത് വലിയൊരു സത്യമാണ്.  പൊണ്ണത്തടി പല രോഗങ്ങൾക്കും കാരണമാകാറുണ്ട്. അതിൽ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യതയുമുണ്ട്.  അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ കുറഞ്ഞ ചെലവിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സ്പെഷ്യൽ ഇലകൾ കഴിക്കാം.

Also Read: Heatstroke: സൂര്യാഘാതത്തിനുള്ള സാധ്യത വളരെ കൂടുതൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ഈ ഇലകൾ കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാം

കറിവേപ്പില (Curry Leaves):  സൗത്ത് ഇന്ത്യൻ വിഭവങ്ങളിൽ കറിവേപ്പില ഉപയോഗിക്കാറുണ്ട്.  നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാ ദിവസവും രാവിലെ ഉറക്കമുണർന്നതിന് ശേഷം ഈ ഇലകൾ കഴുകി ചവയ്ച്ചിറക്കുക. ഇത് കൊഴുപ്പ് കത്തിക്കുക മാത്രമല്ല പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.

മല്ലി ഇല (Coriander Leaves): നിങ്ങൾ പച്ചക്കറി വാങ്ങുമ്പോൾ മല്ലിയിലയും വാങ്ങുന്നുണ്ടെങ്കിൽ ഇതിനെ ശരിക്കും ഉപയോഗിക്കുക.  മല്ലിയിലയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്.  ഇതിലൂടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നത്തിനും അതിലൂടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.  

Also Read: 2 ദിവസത്തിന് ശേഷം ബുധാദിത്യാ യോഗം; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം 

 

റോസ്മേരി (Rosemary): റോസ്മേരിയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇത്ത്തിന്റെ ഉപയോഗം പല മരുന്നുകളിലും ചേർക്കും.

ഒറിഗാനോ (Oregano):  ഒറിഗാനോ സാധാരണയായി ഇറ്റാലിയൻ വിഭവങ്ങളിലാണ് ഉപയോഗിക്കുന്നത്.  ഇതിൽ പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.

പാഴ്‌സലി ലീഫ് (Parsley): ഇതിന്റെ ഉപയോഗത്തിലൂടെ ശരീരത്തിലെ കൊഴുപ്പിനെ നമുക്ക് ഉരുക്കി കളയാൻ സാധിക്കും കാരണം  മെറ്റബോളിസത്തെ ഉത്തേജിപ്പിച്ച് കൊഴുപ്പിനെ കത്തിച്ചു കളയാൻ കഴിയുന്ന ഒരു സസ്യമാണിത്. ഇത് സ്ഥിരമായി കഴിക്കുന്നവർക്ക് ദഹനവുമായി ബന്ധപ്പെട്ട ഒരു പ്രശ്നങ്ങളും ഉണ്ടാവില്ല.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News