ശരീരത്തിൽ ജലാംശം ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. മികച്ച ആരോഗ്യത്തിന് മുഖ്യ പങ്ക് വഹിക്കുന്നതാണ് വെള്ളം. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിച്ചില്ലെങ്കിൽ പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വെള്ളം കുടിക്കുമ്പോൾ ഇളം ചൂടുള്ള വെള്ളം കുടിക്കാൻ വിദഗ്ധർ നിർദേശിക്കാറുണ്ട്. അതും രാവിലെ വെറും വയറ്റിൽ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് കൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു.
വെറും വയറ്റിൽ ഇളം ചൂടുള്ള വെള്ളം കുടിച്ചാൽ ശരീരത്തിലെ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ സാധിക്കും. അത് വഴി ശരീരഭാരം നിയന്ത്രിക്കാനും കഴിയും. ഇളം ചൂട് വെള്ളത്തിൽ അൽപം നാരങ്ങ കൂടി പിഴിഞ്ഞ് കുടിച്ചാൽ അത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കും. കരളിന്റെ പ്രവർത്തനവും മികച്ചതാക്കുന്നു.
Also Read: Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ ഇവ രണ്ടും കഴിക്കൂ.. പിന്നെ ജിമ്മിൽ പോകേണ്ടി വരില്ല!
കൂടാതെ ഇത്തരത്തിൽ നാരങ്ങ ചേർത്ത് ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കും. ഇത് ഇടയ്ക്കിടെ അണുബാധയുണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. ദഹനവ്യവസ്ഥ മികച്ചതാക്കാനും ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ആമാശയത്തെ വൃത്തിയാക്കുന്നു. ശരീരത്തിന് സ്വാഭാവിക ഡിറ്റോക്സായി ഇളം ചൂട് വെള്ളം പ്രവർത്തിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്.
Weight Loss Tips: ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ കറിവേപ്പില പരീക്ഷിച്ചു നോക്കു.. ഫലം ഉറപ്പ്!
കറിവേപ്പിലയിൽ ഔഷധ ഗുണങ്ങളടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും. കൂടാതെ സ്ഥിരമായി കറിവേപ്പില ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരം മെലിയുന്നതിനും ഫിറ്റായി ഇരിക്കുന്നതിനും സഹായിക്കും.
കറിവേപ്പിലയിൽ നാരുകൾ, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ, കാർബോഹൈഡ്രേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ദഹനം നന്നായി നടക്കുന്നതിനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. കറിവേപ്പില ഇത്തരത്തിലുള്ള ഒരു സൂപ്പർഫുഡാണ് ഇത് കഴിക്കുന്നതിലൂടെ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഘടകങ്ങൾ കറിവേപ്പിലയിൽ കാണപ്പെടുന്നു. ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടെങ്കിൽ അത് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകും കറിവേപ്പില പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നതിന് പുറമെ കറിവേപ്പില കഴിക്കുന്നത് കാഴ്ചയ്ക്ക് വളരെ ഗുണം ചെയ്യും. കൂടാതെ ഓർമ്മശക്തി, ഓക്കാനം എന്നിവയിൽ നിന്ന് ആശ്വാസം നൽകും. കറിവേപ്പിലയിൽ ഇരുമ്പും ഫോളിക് ആസിഡും ഉണ്ട് അതിനാൽ വിളർച്ച ഉണ്ടാകാനുള്ള സാധ്യതയും ഇത് തടയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...