Weight Loss Tips: മോശം ജീവിതശൈലിയും വ്യായാമക്കുറവും കാരണം ഇന്ന് ആളുകളുടെ തടി കൂടുകയും വയറ് തൂങ്ങുന്നതുമൊക്കെ ഒരു വലിയ പ്രശ്നമായി വരുകയാണ്. ഇങ്ങനെ ഭാരം വർധിക്കുന്നത് പല രോഗങ്ങളേയും വിളിച്ചുവരുത്തുന്നതിനും ഇടയാക്കുന്നുണ്ട്. അതുകൊണ്ട് ശരീരഭാരം എത്ര പെട്ടെന്ന് കുറയ്ക്കുന്നുവോ അത്രയും നല്ലത്. ശരീരഭാരം കുറയ്ക്കാനായി പലരും ജിമ്മിൽ പോയി മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നുണ്ട് എന്നിട്ടും അവരുടെ ശരീര ഭാരം കുറയുന്നില്ല. അതിന് കാരണം മറ്റൊന്നുമല്ല അവർപോലും അറിയാതെ അവർ ചെയ്യുന്ന ചില തെറ്റുകളാണ്. എന്താണ് ആ തെറ്റുകൾ എന്ന് നമുക്ക് അറിയാം...
Also Read: വൃക്ക തകരാര്‍, ശരീരം നല്‍കുന്ന ഈ സിഗ്നലുകള്‍ ഒരിയ്ക്കലും തള്ളിക്കളയരുത്
വിശന്നിരിക്കരുത് (Don't be hungry)
ശരീരഭാരം കുറയ്ക്കാൻ പലരും പട്ടിണി കിടക്കുന്ന ഒരു രീതിയുണ്ട്. എന്നാൽ അവർക്കറിയില്ല ഇങ്ങനെ ചെയ്യുന്നതിലൂടെ തടി കുറയുകയല്ല കൂടുകയാണ് ചെയ്യുന്നതെന്ന്. ശരിക്കും പറഞ്ഞാൽ കൂടുതൽ നേരം ഒന്നും കഴിക്കാതെയിരിക്കുമ്പോൾ നമ്മുടെ വിശപ്പ് ആളിക്കത്തുകയും നമ്മൾ കൂടുതൽ കഴിക്കുകയും ചെയ്യും. ഇതിലൂടെ ശരീരഭാരം വർധിക്കുകയും ചെയ്യും. അതുകൊണ്ട് വിശന്നിരിന്ന ശേഷം പിന്നീട് ഒരുപാട് കഴിക്കുനതിനേക്കാളും ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും കഴിക്കുന്നത് ആയിരിക്കും നല്ലത്.
അധികനേരം ഇരിക്കരുത് (don't sit for long)
ഇന്ന് മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത് ആളുകൾക്ക് ഒരു ദിനചര്യയായി മാറിയിരിക്കുകയാണ്. ഇങ്ങനെ ദീർഘനേരം ഇരിക്കുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാനുള്ള കഴിവ് ക്രമേണ കുറയുമെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്. ഈ സമയം ആളുകൾ അറിയാതെ കൂടുതൽ ഭക്ഷണം കഴിക്കാൻ തുടങ്ങും. ഈ സാഹചര്യം ഒഴിവാക്കാൻ ജോലിക്കിടയിൽ ഇടയ്ക്കിടയ്ക്ക് സീറ്റിൽ നിന്നും എണീറ്റ് ഒന്ന് നടക്കുന്നത് നന്നായിരിക്കും. ഒരുപക്ഷെ നിങ്ങൾ അനങ്ങാതിരുന്ന് ദീർഘനേരം ജോലി ചെയ്‌താൽ നിങ്ങളുടെ ശരീരം ലിപേസ് എന്ന എൻസൈമുകളെ ഉൽപ്പാദിപ്പിക്കുന്നത് നിർത്തും, ഇവ ദഹനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നവയാണ്. ഇതുമൂലം ശരീരഭാരം കൂടും.
Also Read: സിംഹവും കോബ്രയും തമ്മിൽ ഉഗ്രൻ പോരാട്ടം..! വീഡിയോ കണ്ടാൽ ഞെട്ടും
ദിവസവും 7-8 മണിക്കൂർ ഉറക്കം അത്യാവശ്യം (Need 7-8 hours of sleep daily)
ആരോഗ്യം നിലനിർത്താൻ ദിവസവും 7-8 മണിക്കൂർ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരഭാരത്തോടൊപ്പം ശരീരവും നല്ല ഫിറ്റ് ആയിരിക്കും. നിങ്ങൾ ദിവസത്തിൽ 5 മണിക്കൂറിൽ താഴെയും 9 മണിക്കൂറിൽ കൂടുതലും ഉറങ്ങുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ അനാവശ്യമായ കൊഴുപ്പ് അടിഞ്ഞു കൂടും. ഇത് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ അശ്രദ്ധമായി കൂടുതൽ കഴിക്കാൻ തുടങ്ങുകായും ഇതിലൂടെ നിങ്ങളുടെ ശരീര ഭാരം വർദ്ധിക്കുകായും ചെയ്യും.
പുകവലിയും മദ്യവും ഉപേക്ഷിക്കുക (Quit Smoking and Alcohol)
നിങ്ങൾ ദിവസവും ജിമ്മിൽ വ്യായാമം ചെയ്യുകയും എന്നാൽ പുകവലി നിർത്താതിരിക്കുകയും ചെയ്താൽ നിങ്ങളുടെ ശരീരഭാരം ഒരിക്കലും കുറയില്ല. സിഗരറ്റിൽ നിക്കോട്ടിൻ എന്ന മൂലകം അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ എത്ര വ്യായാമം ചെയ്താലും നിങ്ങളുടെ ഭാരം കുറയില്ല. നിങ്ങൾ പ്രതിദിനം മൂന്നോ അതിലധികമോ പെഗ് മദ്യം കഴിച്ചാലും നിങ്ങൾക്ക് നിങ്ങളുടെ ഭാരം വർധിക്കുന്നത് തടയാൻ കഴിയില്ല.
Also Read: ബെഡ്‌റൂം കണ്ടതോടെ തുള്ളിച്ചാടി വധു, പിന്നെ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് വരൻ..! വീഡിയോ വൈറൽ
നല്ല ഭക്ഷണക്രമം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനം (it is very important to have a good diet)
നല്ല ആരോഗ്യത്തിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരഭാരം കുറയ്ക്കുന്നതിൽ ഭക്ഷണക്രമം 70 ശതമാനവും വ്യായാമം 30 ശതമാനവുമാണ് പങ്കുവഹിക്കുന്നതെന്ന് നമുക്കറിയാവുന്നതാണല്ലോ. അത്തരമൊരു സാഹചര്യത്തിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കാതെ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയില്ല. ശരീരഭാരം കുറയ്ക്കുക എന്നതിനർത്ഥം ഭക്ഷണം ഒഴിവാക്കുക എന്നല്ല മറിച്ച് നിശ്ചിത അളവിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...