സൂര്യകാന്തി വിത്തുകൾ പോഷകങ്ങളാൽ സമ്പന്നമാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് മുതൽ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നത് വരെ നിരവധി ഗുണങ്ങളാണ് സൂര്യകാന്തി വിത്തുകൾ ശരീരത്തിന് നൽകുന്നത്. സൂര്യകാന്തി വിത്തുകൾ ഭക്ഷണത്തിൽ ചേർക്കേണ്ടതിന്റെ പ്രധാന്യം എന്താണെന്നും അവ നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്നും അറിയാം.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: സൂര്യകാന്തി വിത്തുകളിൽ പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിൽ അവയുടെ പ്രധാന പങ്കുവഹിക്കുന്ന രണ്ട് പോഷകങ്ങളാണിവ. പ്രോട്ടീൻ പേശികളെ ബലമുള്ളതാക്കാൻ സഹായിക്കുന്നു. അതേസമയം നാരുകൾ ദഹനം മികച്ചതാക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തിൽ സൂര്യകാന്തി വിത്തുകൾ ഉൾപ്പെടുത്തുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.
ALSO READ: കാപ്പി കുടിക്കുന്നവർ അറിയാൻ... ഇത് കരളിനോട് ചെയ്യുന്നത്
ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു: സൂര്യകാന്തി വിത്തുകൾ ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ്. പ്രത്യേകിച്ച് ഒമേഗ-6 ഫാറ്റി ആസിഡുകൾ പോലുള്ള പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ സൂര്യകാന്തി വിത്തിൽ അടങ്ങിയിരിക്കുന്നു. ഒമേഗ-6 ഫാറ്റി ആസിഡുകൾ എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. സൂര്യകാന്തി വിത്തുകളിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം ആരോഗ്യകരമായി നിലനിർത്താനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്: സൂര്യകാന്തി വിത്തുകൾ വിറ്റാമിൻ ഇ, സെലിനിയം എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. വിറ്റാമിൻ ഇ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ നിയന്ത്രിക്കാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ദഹനത്തെ പിന്തുണയ്ക്കുന്നു: സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് മലബന്ധം തടയാൻ സഹായിക്കുന്നു. ആരോഗ്യകരമായ ദഹനം, ശരീരത്തെ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.