Sunflower Farming : മൂന്നാറിന്റെ തണുപ്പിൽ തളിരിട്ട് സൂര്യകാന്തി; കൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങി ഹോർട്ടികോർപ്പ്

സൂര്യകാന്തി കൃഷിക്കുള്ള സാധ്യതകള്‍ കൂടി തിരിച്ചറിഞ്ഞ് കൃഷി നടപ്പിലാക്കുവാനാണ് ഹോര്‍ട്ടികോര്‍പ്പ് തീരുമാനിച്ചിരികുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 3, 2022, 04:23 PM IST
  • പരീക്ഷണം വിജയച്ചതോടെ കൃഷി കൂടുതല്‍ വ്യാപകമാക്കുവാന്‍ ഒരുങ്ങുകയാണ് ഹോര്‍ട്ടികോര്‍പ്പ്.
  • സൂര്യകാന്തി കൃഷിക്കുള്ള സാധ്യതകള്‍ കൂടി തിരിച്ചറിഞ്ഞ് കൃഷി നടപ്പിലാക്കുവാനാണ് ഹോര്‍ട്ടികോര്‍പ്പ് തീരുമാനിച്ചിരികുന്നത്.
  • 2021 ഒക്ടോബറില്‍ ഹോർട്ടികോർപ്പ് സ്‌ട്രോബറി പാര്‍ക്ക് സ്ഥാപിക്കുന്നതിന് തൈകള്‍ നട്ടു തുടങ്ങിയപ്പോഴാണ് സൂര്യകാന്തിയും പരീക്ഷണത്തിനായി നട്ടത്.
  • എന്നാൽ ആറു മാസത്തിനകം സൂര്യകാന്തി പൂവിട്ട് നല്ല രീതിയില്‍ വളരുകയും ചെയ്തു.
Sunflower Farming : മൂന്നാറിന്റെ തണുപ്പിൽ തളിരിട്ട് സൂര്യകാന്തി; കൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങി ഹോർട്ടികോർപ്പ്

മൂന്നാർ:  ഹോര്‍ട്ടികോര്‍പ്പിന്റെ കീഴിലുള്ള മൂന്നാറിലെ സ്‌ട്രോബറി പാര്‍ക്കിന് പിന്നാലെ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സൂര്യകാന്തി കൃഷിക്കും വിജയം. പരീക്ഷണം വിജയച്ചതോടെ കൃഷി കൂടുതല്‍ വ്യാപകമാക്കുവാന്‍ ഒരുങ്ങുകയാണ് ഹോര്‍ട്ടികോര്‍പ്പ്. സൂര്യകാന്തി കൃഷിക്കുള്ള സാധ്യതകള്‍ കൂടി തിരിച്ചറിഞ്ഞ് കൃഷി നടപ്പിലാക്കുവാനാണ് ഹോര്‍ട്ടികോര്‍പ്പ് തീരുമാനിച്ചിരികുന്നത്.

2021 ഒക്ടോബറില്‍ ഹോർട്ടികോർപ്പ് സ്‌ട്രോബറി പാര്‍ക്ക് സ്ഥാപിക്കുന്നതിന് തൈകള്‍ നട്ടു തുടങ്ങിയപ്പോഴാണ് സൂര്യകാന്തിയും പരീക്ഷണത്തിനായി നട്ടത്. എന്നാൽ ആറു മാസത്തിനകം സൂര്യകാന്തി പൂവിട്ട് നല്ല രീതിയില്‍ വളരുകയും ചെയ്തു.  

ALSO READ : നിത്യ വഴുതനയ്ക്ക് അധികം പരിപാലനം ആവശ്യമില്ല,നല്ല വിളവും കിട്ടും!

വ്യാവസായികമായി വളരെയേറെ പ്രാധാന്യമുള്ള സൂര്യകാന്തിക്ക് മൂന്നാറിലെ അന്തരീക്ഷത്തില്‍ വളരുവാന്‍ സാധിക്കുമെന്ന് തെളിഞ്ഞതോടെ കാര്‍ഷിക രംഗത്ത് പുതിയ സാധ്യതകള്‍ തേടുകയാണ് പാര്‍ക്ക് അധികൃതർ. സൂര്യകാന്തിയുടെ വിത്ത് പാര്‍ക്കില്‍ തന്നെ ഉല്പാദിപ്പിക്കാനുള്ള ശ്രമങ്ങളും ഹോർട്ടികോർപ്പ് നടത്തി വരികയാണ്.

സ്‌ട്രോബറി കൃഷി കാണുവാനും പഴങ്ങളുടെ രുചി ആസ്വദിക്കാനുമെത്തുന്ന സഞ്ചാരികള്‍ക്കും സൂര്യകാന്തി മനോഹരമായ കാഴ്ചകയാണ് ഒരുക്കുന്നത്. ആദ്യമായി നടുന്നതിനാല്‍ പുറത്തു നിന്നാണ് സൂര്യകാന്തിയുടെ വിത്തുകള്‍ എത്തിച്ചിരുന്നത്. സ്‌ട്രോബറിയുടെ വിജയത്തിനു പിന്നാലെ സൂര്യകാന്തിയുടെ വിജയം കൂടിയായതോടെ മൂന്നാറിലെ ഹോര്‍ട്ടികോര്‍പ്പ് ഇരട്ടി സന്തോഷത്തിലാണ്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News