മനുഷ്യരിലേക്ക് പടരുന്ന വൈറസ് അല്ലെങ്കിലും പന്നികളില്‍ മാരകമായി ബാധിക്കുന്ന വൈറസാണിത്...മനുഷ്യരുടെ ആരോഗ്യത്തിന് അപകടം സംഭവിക്കില്ലെങ്കിലും , പന്നികളുടെ ജനസംഖ്യയിലും കാര്‍ഷിക സമ്പദ് വ്യവസ്ഥയിലും ഇത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോക ആരോഗ്യ സംഘടന പറയുന്നു.
ആഫ്രിക്കന്‍ പന്നിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
ഉയര്‍ന്ന പനി, തീറ്റയെടുക്കാതിരിക്കല്‍, വിശപ്പ്,ശ്വസന പ്രശ്‌നങ്ങള്‍, വയറിളക്കം, ഛര്‍ദ്ദി, ചുവന്ന മുറിവുകള്‍, തൊലിപ്പുറത്തെ രക്തസ്രാവം എന്നിവയാണ് പന്നികളില്‍ ഈ രോഗത്തിന്റെ ലക്ഷണമായി കാണാന്‍ സാധിക്കുക. ഈ ലക്ഷണങ്ങള്‍ പന്നികളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള മൃഗഡോക്ടറെ വിവരം അറിയിക്കേണ്ടതാണ്,
എന്തൊക്കെയാണ് മുന്‍കരുതല്‍ നടപടികള്‍?
പന്നികള്‍ക്ക് ഭക്ഷണ അവശിഷ്ടങ്ങളോ അടുക്കള മാലിന്യങ്ങളോ നല്‍കുകയാണെങ്കില്‍, എപ്പോഴും അവയെ 30 മിനിറ്റ് തിളപ്പിച്ച ശേഷം നൽകുക.അംഗീകൃത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക.സന്ദര്‍ശകരെ പ്രവേശിക്കാന്‍ അനുവദിക്കരുത്കുറഞ്ഞത് 30 ദിവസമെങ്കിലും പുതിയ പന്നികളെ ഐസൊലേറ്റ് ചെയ്യുക.വൈറസ് രോഗ ബാധ ആയതിനാല്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമല്ല. പ്രതിരോധ വാക്‌സിനും നിലവില്‍ ലഭ്യമല്ലാത്ത് സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ജൈവസുരക്ഷാ സംവിധാനം ശക്തമാക്കുക മാത്രമാണ് പ്രതിരോധം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...