സംസ്ഥാനത്ത് മറ്റൊരു അപൂർവ്വ രോഗം കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്. മൃഗങ്ങളിൽ നിന്നും പടരുന്ന ബ്രൂസല്ലോസിസ് എന്ന രോഗമാണ് തിരുവനന്തപുരം വെമ്പയാത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. വെമ്പായ സ്വദേശികളായ പിതാവിലും മകനിലുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കന്നുകാലികളിൽ നിന്നും ഇവർക്ക് രോഗം പിടിപ്പെട്ടിരിക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കാരണം രോഗബാധിതരുടെ വീട്ടിൽ കന്നുകാലികൾ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. രോഗം മറ്റുള്ളവരിലേക്ക് പടർന്നോ ഇല്ലയോ എന്ന കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ.
എന്താണ് ബ്രൂസല്ലോസിസ് രോഗം?
ഒരു ജന്തുജന്യരോഗമാണ് (മൃഗങ്ങളിൽ നിന്നുമുണ്ടാകുന്ന) ബ്രൂസല്ലോസിസ്. ബാക്ടീരയായ ബ്രൂസെല്ല മൂലം ഉണ്ടാകുന്ന രോഗവസ്ഥയാണ് ബ്രൂസല്ലോസിസ്. പച്ച പാല് കുടിക്കുക (തിളപ്പിക്കാത്ത പാൽ), അങ്ങനെയുള്ള പാലിൽ നിന്നും ഉണ്ടാക്കുന്ന മറ്റ് പാൽ പദാർഥങ്ങൾ കഴിക്കുക, മൃഗങ്ങളുമായിട്ടുള്ള അടുത്തള്ള സമ്പർക്കം തുടങ്ങിയവയിലൂടെയാണ് ബ്രൂസല്ലോസിസ് എന്ന രോഗം ഉണ്ടാകാൻ സാധ്യത. പനി, സന്ധി വേദന, ഉഷ്ണമെടുക്കൽ തുടങ്ങിയവയാണ് പ്രധാന ലക്ഷ്ണങ്ങൾ.
ALSO READ : Brucellosis : ജന്തുജന്യരോഗമായ ബ്രൂസല്ലോസിസ് തിരുവനന്തപുരത്ത് രണ്ട് പേർക്ക് സ്ഥിരീകരിച്ചു
ബ്രൂസല്ലോസിസിന്റെ ലക്ഷ്ണങ്ങൾ
ബ്രൂസ്സെല്ല രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് പ്രവർത്തിക്കാൻ ചുരങ്ങിയത് രണ്ട് മുതൽ നാല് ആഴ്ച വരെ സമയമെടുക്കും. ഈ സമയങ്ങളിലാണ് രോഗികളിൽ രോഗലക്ഷ്ണങ്ങൾ കണ്ടുവരുന്നത്. ചില രോഗലക്ഷ്ണങ്ങൾ മാസങ്ങളോളം നീണ്ട് നിൽക്കുകയും ചെയ്യും. പനി, സന്ധി വേദന, ശരീരഭാരം കുറയൽ, തലവേദന, വയറുവേദന, വിശപ്പില്ലായ്മ, ഡിപ്രിഷൻ തുടങ്ങിയവ ഈ രോഗത്തിന്റെ ലക്ഷ്ണങ്ങളാണ്. പല തരത്തിലുള്ള ബ്രൂസ്സെല്ല ബാക്ടീരിയകളാണ് ഈ രോഗം പരത്തുന്നത്. ബി.അബോർട്ടസ്, ബി കാനിസ്, ബി.മെലിൻസിസ്, ബി.സൂയിസ് എന്നിവയാണ് രോഗം പരുത്തുന്ന ബ്രൂസ്സെല്ല ബാക്ടീരിയകൾ. ആട്, പശു, പട്ടി, പന്നി, മാൻ, ഒട്ടകം തുടങ്ങിയ മൃഗങ്ങളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്.
ബ്രൂസല്ലോസിസിനുള്ള ചികിത്സ
രണ്ട് തരം ചികിത്സരീതിയാണ് ഈ രോഗാവസ്ഥയ്ക്കുള്ളത്. ഒന്ന് ആറാഴ്ച നീണ്ട് നിൽക്കുന്ന ആന്റിബയോട്ടിക്സ് ചികിത്സ. മറ്റേത് തെറാപ്പിയാണ്, രോഗം ബാധിച്ചിരിക്കുന്ന ഭാഗങ്ങളിൽ മാത്രമായി ചികിത്സ നൽകും. ചില പ്രത്യേക ഘട്ടങ്ങളിലെ ഈ ചികിത്സ സ്വീകരിക്കുകയള്ളൂ. ബ്രൂസല്ലോസിസ് രോഗാണുവിന്റെ സ്വഭാവത്തിന് അനുസരിച്ചാണ് ചികിത്സ രീതി തിരഞ്ഞെടുക്കുന്നത്.
ബ്രൂസല്ലോസിസ് എങ്ങനെ പ്രതിരോധിക്കാം
-ശുചിയോട് ഭക്ഷണം കഴിക്കുക. മൃഗങ്ങളെ പരിപാലിക്കുന്നവർ വേണ്ടവിധമുള്ള സുരക്ഷ ക്രമീകരണങ്ങൾ കരുതേണ്ടതാണ്.
-പാസ്ച്ചുറൈസേഷൻ ചെയ്യാത്ത പാലും മറ്റ് ഭക്ഷണ പദാർഥങ്ങളും ഉപയോഗിക്കാതിരിക്കുക. അല്ലാത്തപക്ഷം നല്ലപോലെ പാകം ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക
-മൃഗങ്ങളെ പരിപാലിക്കുന്നവർ, ഇറച്ചിവെട്ടുകാർ തുടങ്ങിയവർ ഗ്ലൗസ്, ഏപ്രോൺ, ഗോഗ്ഗിൾസ് തുടങ്ങിയ സുരക്ഷ ക്രമീകരണങ്ങൾ ഉപയോഗിക്കുക.
- ഇറച്ചിയും മറ്റു ഒരു പ്രത്യേക താപനിലയിൽ പാകം ചെയ്ത മാത്രമെ കഴിക്കുക. എപ്പോഴും സോപ്പോ, ഹാൻഡ് വാഷോ മറ്റും ഉപയോഗിച്ച് കൈകളിൽ ശുദ്ധി വരുത്തുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.