ഇൻസുലിൻ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഗുളികകൾ മാത്രമുള്ള ചികിത്സ അസാധ്യമാവുമ്പോഴാണ് ഇൻസുലിൻ ചികിത്സയിലേക്ക് കടക്കുന്നത്. 

Written by - നീത നാരായണൻ | Last Updated : Mar 26, 2022, 12:55 PM IST
  • പ്രമേഹരോഗ ചികിത്സാരംഗത്ത് ഇൻസുലിൻ ചികിത്സയിലൂടെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്
  • ഇൻസുലിൻ കണ്ടുപിടിച്ചിട്ട് 100 വർഷം പിന്നിട്ടു
  • ഇൻസുലിൻ ചികിത്സ അവസാനത്തെ ആശ്രയമായാണ്‌ പലരും കരുതുന്നത്
  • ഇൻസുലിൻ പല വിധ രോഗസങ്കീർണതകൾക്ക് വഴിവെയ്ക്കുമെന്ന തെറ്റിധാരണയും ഇപ്പോഴും നിലവിൽ ഉണ്ട്
ഇൻസുലിൻ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

പ്രമേഹമുള്ളവരിൽ തുടക്കത്തിൽ ആഹാരക്രമീകരണവും വ്യായാമവും ​ഗുളികകളും അടങ്ങുന്ന ചികിത്സാരീതിയാണ് നിർദേശിക്കുന്നത്. ശരീരത്തിൽ ഇൻസുലിന്റെ ഉത്പാദനം കുറഞ്ഞുവരുമ്പോൾ ഗുളികകളുടെ ഡോസ് കൂട്ടേണ്ടി വരും. ഒരു ഘട്ടമെത്തുമ്പോൾ ഗുളികകൾ മാത്രമുള്ള ചികിത്സ അസാധ്യമാവുമ്പോഴാണ് ഇൻസുലിൻ ചികിത്സയിലേക്ക് കടക്കുന്നത്. സാധാരണഗതിയിൽ ടൈപ്പ് 2 പ്രമേഹരോഗികളിൽ ഭൂരിഭാ​ഗം ആളുകൾക്കും ഏഴ് മുതൽ പത്ത് വർഷങ്ങൾക്കുള്ളിൽ ഇൻസുലിൻ ചികിത്സ വേണ്ടിവരും.

പ്രമേഹരോഗ ചികിത്സാരംഗത്ത് ഇൻസുലിൻ ചികിത്സയിലൂടെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇൻസുലിൻ കണ്ടുപിടിച്ചിട്ട് 100 വർഷം പിന്നിട്ടു. ഇൻസുലിൻ ചികിത്സ അവസാനത്തെ ആശ്രയമായാണ്‌ പലരും കരുതുന്നത്. ഇൻസുലിൻ പല വിധ രോഗസങ്കീർണതകൾക്ക് വഴിവെയ്ക്കുമെന്ന തെറ്റിധാരണയും ഇപ്പോഴും നിലവിൽ ഉണ്ട്. 

എന്താണ് ഇൻസുലിൻ

ശരീരത്തിലെ ഒരു സാധാരണ ഹോർമോണാണ് ഇൻസുലിൻ. പ്രമേഹമില്ലാത്തവരുടെ ശരീരത്തിൽ ഇത് ആവശ്യാനുസരണം ഉത്പ്പാദിപ്പിക്കപ്പെടുന്നു. എന്നാൽ പ്രമേഹരോഗികളിൽ ഇൻസുലിൻ ഹോർമോണിന്റെ ഉത്പാദനം കുറവായിരിക്കും. ഇവരിൽ തുടക്കത്തിൽ മരുന്ന് കൊണ്ട് ഇൻസുലിൻ ഉത്പാദനം കൂട്ടാൻ കഴിയും. മരുന്നുകൾ കൊണ്ടുള്ള ചികിത്സ സാധ്യമാകാത്ത ഘട്ടത്തിലെത്തുമ്പോഴാണ് ഇൻസുലിൻ വേണ്ടിവരുന്നത്. പണ്ടുകാലത്ത് എടുത്തിട്ടുള്ള ഇൻസുലിനോ സിറിഞ്ചുകളോ അല്ല ഇപ്പോഴുള്ളത്. മെച്ചപ്പെട്ട ഇൻസുലിനുകളും വേദനയില്ലാത്ത ഇൻസുലിൻ പേനകളും ലഭ്യമാണ്.

ഇൻസുലിൻ ഉപയോഗിച്ച് തുടങ്ങുമ്പോൾ

ഇൻസുലിൻ ചികിത്സ ആവശ്യമായ ഘട്ടത്തിൽ മറ്റെല്ലാ മരുന്നുകളും നിർത്തി ഇൻസുലിൻ മാത്രം ആശ്രയിക്കുകയല്ല ചെയ്യുന്നത്. കഴിക്കുന്ന മരുന്നുകൾക്കൊപ്പം ദീർഘനേരം ശരീരത്തിൽ പ്രവർത്തിക്കുന്ന ബേസൽ ഇൻസുലിനുകൾ രാത്രികാലത്ത് നൽകുകയാണ് ചെയ്യുന്നത്. ഇത് പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. ക്രമേണ ആഹാരശേഷമുള്ള ഷുഗർനില കൂടുകയാണെങ്കിൽ ശരീരത്തിൽ കുറച്ച് മണിക്കൂറുകൾ മാത്രം പ്രവർത്തിക്കുന്ന പ്രാൻഡിയൽ ഇൻസുലിനുകൾ ആഹാരത്തിന് മുൻപ് നൽകുന്നു. ഇത്തരം ഇൻസുലിനുകൾ ദിവസത്തിൽ നാലു തവണ വേണ്ടിവന്നേക്കും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ പ്രീ-മിക്‌സ്ഡ് ഇൻസുലിനുകൾ ഇപ്പോൾ ലഭ്യമാണ്. ഇവ ദിവസത്തിൽ രണ്ടുനേരം കുത്തിവെച്ചാൽ മതി. ക്രമേണ ഇൻസുലിന്റെ അളവ് ഡോക്ടർമാർ വർധിപ്പിക്കാൻ കാരണം ഇൻസുലിന്റെ പ്രവർത്തനക്ഷമത കുറയുന്നതുകൊണ്ടല്ല. ശരീരത്തിന്റെ ഇൻസുലിന്റെ ഉത്പാദനം കുറയുന്നതിനാലാണ്. ഇത് രോഗിയിൽ ഇൻസുലിന്റെ ആവശ്യകത കൂട്ടുന്നു. ഭക്ഷണക്രമം, അനുബന്ധ രോഗങ്ങൾ അവയുടെ ചികിത്സ, ഗർഭധാരണം ഉൾപ്പെടെ മറ്റ് പല ഘടകങ്ങളും ഇൻസുലിന്റെ അളവിനെ സ്വാധീനിക്കും. 

ഇൻസുലിൻ ഉപയോഗം എത്രനാൾ

ടൈപ്പ് 2 പ്രമേഹരോഗികൾക്ക് പല സന്ദർഭങ്ങളിലും ഇൻസുലിൻ ചികിത്സ വേണ്ടിവരും. രോഗാരംഭത്തിൽ തന്നെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണെങ്കിൽ, ശസ്ത്രക്രിയകൾ വേണ്ടിവരുമ്പോൾ, ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അത്യാസന്നഘട്ടങ്ങളിൽ, ഗർഭകാലം തുടങ്ങിയ സാഹചര്യങ്ങലും ഇൻസുലിൻ നിർത്താനുമാകും. ഗുളികകൾ കൊണ്ട് മാത്രം ഷുഗർനില സാധാരണനിലയിൽ എത്തിയില്ലെങ്കിൽ പിന്നീട് നിരന്തരം ഇൻസുലിൻ ചികിത്സ വേണ്ടിവരും. ശരീരഭാരം നന്നായി കുറച്ചാൽ ചിലപ്പോൾ ഇൻസുലിൻ ചികിത്സ നിർത്താൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News