Unhealthy Anxiety: ഉത്കണ്ഠ അനാരോ​ഗ്യകരമാകുന്നത് എപ്പോൾ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ഉത്കണ്ഠ നിങ്ങളുടെ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെങ്കിൽ വളരെ പ്രാധാന്യത്തോടെ അതിനെ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 06:47 PM IST
  • നിങ്ങളുടെ ഉത്കണ്ഠ നിങ്ങളെ ജോലിയിൽ പിന്നോട്ട് വലിക്കുന്നുണ്ടോ?
  • നിങ്ങളുടെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിന്നോ ജോലിയിൽ നിന്നോ ഇത് നിങ്ങളെ തടയുന്നുണ്ടോ?
  • അങ്ങനെയെങ്കിൽ ആ പ്രശ്നം പരിഹരിക്കേണ്ടത് പ്രധാനമാണ്.
Unhealthy Anxiety: ഉത്കണ്ഠ അനാരോ​ഗ്യകരമാകുന്നത് എപ്പോൾ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

നമ്മളെല്ലാവരും ദിനംപ്രതി ഓരോരോ സാഹചര്യങ്ങൾ കൊണ്ട് ഉത്കണ്ഠ അനുഭവിക്കുന്നവരാണ്. മിക്ക ആളുകളും ഉത്കണ്ഠയെ ഒരു മോശം കാര്യമായി കണക്കാക്കുമ്പോൾ, അത് ചില ഉപയോഗപ്രദമായ ഉദ്ദേശ്യങ്ങൾ കൂടി നിറവേറ്റുന്നു. അതിജീവനത്തിന്റെ കാഴ്ചപ്പാടിൽ ഇത് അനിവാര്യമാണ്. അപ്പോൾ, ഏത് ഘട്ടത്തിലാണ് ഉത്കണ്ഠ അനാരോഗ്യകരമാകുന്നത്? കൂടാതെ, ഈ പരിധി കടന്നാൽ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?

ആരോഗ്യകരവും അനാരോഗ്യകരവുമായ ഉത്കണ്ഠ

ആരോഗ്യകരവും അനാരോഗ്യകരവുമായ ഉത്കണ്ഠ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. സമ്മർദ്ദകരമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിലുള്ള പ്രതികരണമെന്നോണം ആരോഗ്യകരമായ ഉത്കണ്ഠ സ്വാഭാവികമായി സംഭവിക്കുന്നു. ഉത്കണ്ഠ നമ്മുടെ ശ്രദ്ധയും ഹൃദയമിടിപ്പും വർധിപ്പിക്കുകയും സമ്മർദപൂരിതമായ സാഹചര്യങ്ങളെ നേരിടാൻ നമ്മളെ തയ്യാറാക്കുകയും ചെയ്യുന്നു. ദീർഘകാല സമ്മർദ്ദങ്ങൾ പ്രോസസ്സ് ചെയ്യാനും നേരിടാനും ഉത്കണ്ഠ നമ്മെ സഹായിക്കും.

അതേസമയം അനാരോഗ്യകരമായ ഉത്കണ്ഠ, യുക്തിരഹിതമായ ഉറവിടങ്ങളോടുള്ള പ്രതികരണമായി ഉയർന്നേക്കാം. അത് വളരെക്കാലം നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. അത് നിങ്ങളുടെ പെരുമാറ്റത്തെ അഭികാമ്യമല്ലാത്ത രീതിയിൽ സ്വാധീനിച്ചേക്കാം. അനാരോഗ്യകരമായ ഉത്കണ്ഠയാണ് നിങ്ങളിൽ ഉള്ളതെങ്കിൽ അതിനായി ഒരു തെറാപ്പിസ്റ്റുമായി സംസാരിക്കേണ്ടത് പ്രധാനമാണ്. അതിലൂടെ പ്രശ്നം നന്നായി മനസ്സിലാക്കാനും അത് കൈകാര്യം ചെയ്യാനും നിങ്ങളെ സഹായിക്കും.

എപ്പോഴാണ് ഉത്കണ്ഠ അനാരോഗ്യകരമാകുന്നത്?

ഇനി പറയുന്ന ചില സ്വഭാവസവിശേഷതകൾ അനാരോ​ഗ്യകരമായ ഉത്കണ്ഠയെന്ന് വിശേഷിപ്പിക്കാം. 

ഉത്കണ്ഠ പതിവായി സംഭവിക്കുകയാണെങ്കിൽ അത് അനാരോഗ്യകരമായിരിക്കും. ദിവസത്തിൽ കുറച്ച് തവണ ഉത്കണ്ഠ അനുഭവപ്പെടുന്നത് സാധാരണയാണ്. എന്നാൽ നിങ്ങൾക്ക് നിരന്തരം ഉത്കണ്ഠ ഉണ്ടാവുകയാണെങ്കിൽ, അത് ദിവസങ്ങളോളം നീണ്ടുനിൽക്കുകയോ അല്ലെങ്കിൽ പതിവായി സംഭവിക്കുന്ന ഏതെങ്കിലും കാര്യത്തോട് പ്രതികരിക്കുമ്പോൾ ഉത്കണ്ഠ അനുഭവപ്പെടുകയോ ചെയ്താൽ, അത് അനാരോ​ഗ്യകരമാണ്. 

ആരോഗ്യമുള്ള ആളുകൾക്ക് സ്ഥിരമായി നേരിയ തീവ്രതയിൽ മാത്രം ഉത്കണ്ഠ അനുഭവപ്പെടുന്നു. അവർക്ക് ഉത്കണ്ഠ അനുഭവപ്പെടുമ്പോൾ അത് അത്ര പ്രശ്നമുള്ള കാര്യമാകില്ല. എന്നാൽ നിങ്ങളുടെ ഉത്കണ്ഠ നിങ്ങളുടെ പെരുമാറ്റത്തെ നിർണ്ണയിക്കുകയും നിങ്ങളുടെ മറ്റെല്ലാ വികാരങ്ങളെയും മറയ്ക്കുകയും ചെയ്യുന്ന തരത്തിൽ കഠിനമാണെങ്കിൽ മനസിലാക്കേേണ്ടത് അത് അനാരോ​ഗ്യകരമാണെന്നാണ്. 

ജോലിക്ക് വൈകുന്നതിനെക്കുറിച്ചോ ആരെങ്കിലുമായി ചില മോശം വാർത്തകൾ പങ്കിടുന്നതിനെക്കുറിച്ചോ ആകാംക്ഷ തോന്നുന്നത് തികച്ചും സാധാരണമാണ്. പക്ഷേ വിചിത്രമായ ഉറവിടങ്ങളുടെയും കാരണങ്ങളുടെയും ഫലമായി നിങ്ങളുടെ ഉത്കണ്ഠ പ്രകടമാകുകയാണെങ്കിൽ, അത് പരിഹരിക്കാൻ ശ്രമിക്കേണ്ടത് പ്രധാനമാണ്.

Also Read: Kerala Rain Update: അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാ​ഗ്രത

 

മിക്ക ആളുകൾക്കും, ഉത്കണ്ഠ ഇല്ലാതാക്കുന്നതിനോ കുറയ്ക്കുന്നതിനോ ലളിതമായ ചില കാര്യങ്ങൾ പ്രയോ​ഗിച്ചാൽ മതിയാകും. വ്യായാമം, ധ്യാനം പോലുള്ള കാര്യങ്ങൾ ചെയ്യുന്നത് ഉത്കണ്ഠ കുറയ്ക്കും. എന്നാൽ ഇവ നിങ്ങളുടെ കാര്യത്തിൽ പ്രാവർത്തികമാകുന്നില്ലെങ്കിൽ നിങ്ങളുടെ പ്രശ്നം അത്രയ്ക്ക് ആഴത്തിലുള്ളതാണെന്ന് വേണം മനസിലാക്കാൻ.  

ഉത്കണ്ഠ നിങ്ങളുടെ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ? ഉദാഹരണത്തിന്, നിങ്ങളുടെ വികാരങ്ങൾ സത്സന്ധമായി തുറന്നുപറയാൻ നിങ്ങളുടെ ഉത്കണ്ഠ നിങ്ങളെ തടയുന്നുണ്ടോ? നിങ്ങളുടെ ചുറ്റുമുള്ള ആളുകളോട് വിചിത്രമായ രീതിയിൽ പെരുമാറുന്നുണ്ടോ? എങ്കിൽ അതൊക്കെ അനാരോ​ഗ്യകരമായ ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്.

അതുപോലെ, നിങ്ങളുടെ ഉത്കണ്ഠ നിങ്ങളെ ജോലിയിൽ പിന്നോട്ട് വലിക്കുന്നുണ്ടോ? നിങ്ങളുടെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിന്നോ നിങ്ങളുടെ ജോലിയിൽ നിന്നോ ഇത് നിങ്ങളെ തടയുന്നുണ്ടോ? അങ്ങനെയെങ്കിൽ ആ പ്രശ്നം പരിഹരിക്കേണ്ടത് പ്രധാനമാണ്. 

ഉത്കണ്ഠ നിങ്ങളുടെ ഉറക്ക രീതികളെ തടസ്സപ്പെടുത്തുന്നുവെങ്കിൽ പരിഹാരം കാണേണ്ടത് പ്രധാനമാണ്. ഉത്കണ്ഠ നിങ്ങളുടെ ഉറക്കത്തെ തടയപ്പെടുത്തുന്നുവെങ്കിൽ അത് അനാരോ​ഗ്യകരമായ ഉത്കണ്ഠയാണ്. 

ഉത്കണ്ഠ നിങ്ങളിൽ മറ്റ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് അനാരോഗ്യകരമായി തരം തിരിക്കാം. ഉദാഹരണത്തിന്, ഉത്കണ്ഠ അനുഭവപ്പെടുമ്പോൾ അത് നിങ്ങളെ ക്ഷീണിതനാക്കുന്നുവെന്ന് തോന്നുന്നുണ്ടോ?തലവേദന, വയറുവേദന, മറ്റ് ശാരീരിക പ്രശ്നങ്ങൾ എന്നിവ നിരന്തരമായി ഉണ്ടാകുകയോ അതിന്റെ തീവ്രത കൂടുകയോ ചെയ്യുന്നുണ്ടോ? 

ഉത്കണ്ഠ അനാരോഗ്യകരമാകുമ്പോൾ ചെയ്യേണ്ടത്

നിങ്ങളുടെ ഉത്കണ്ഠ മനസ്സിലാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന ഒരു മാനസികാരോഗ്യ പ്രൊഫഷണലിനെ കാണുക. ഉത്കണ്ഠയുടെ ഉറവിടം കണ്ടെത്തി അതിനെ നിയന്ത്രിക്കാൻ വേണ്ട കാര്യങ്ങൾ ചിന്തിക്കുക. ഒരു ദിവസത്തെ വ്യത്യസ്ത സാഹചര്യങ്ങളോട് നിങ്ങളുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് എഴുതുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News