Winter Diet: ശൈത്യകാലത്ത് ശരീരത്തെ ചൂടാക്കി നിലനിർത്താം... ഈ ഭക്ഷണങ്ങൾ കഴിച്ചാൽ

Best Foods To Eat In Winter: തണുത്ത കാലാവസ്ഥ ആസ്വദിക്കുന്നതിനൊപ്പം തന്നെ തണുത്ത കാലാവസ്ഥയിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടതും പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Dec 31, 2022, 12:25 PM IST
  • ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ദോഷകരമായേക്കാവുന്ന കാലാവസ്ഥയാണ് ശൈത്യം
  • ശൈത്യകാലത്ത് ബാക്ടീരിയകൾക്കും വൈറസുകൾക്കുമെതിരായ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി ദുർബലമാകുന്നു
  • ഫ്ലൂ, കോവിഡ്, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള അപകടസാധ്യത വർധിക്കുന്നു
Winter Diet: ശൈത്യകാലത്ത് ശരീരത്തെ ചൂടാക്കി നിലനിർത്താം... ഈ ഭക്ഷണങ്ങൾ കഴിച്ചാൽ

ശൈത്യകാലത്ത് രോ​ഗങ്ങൾ ശരീരത്തെ വേ​ഗത്തിൽ കീഴ്പ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ദോഷകരമായേക്കാവുന്ന കാലാവസ്ഥയാണ് ശൈത്യം. ശൈത്യകാലത്ത് ബാക്ടീരിയകൾക്കും വൈറസുകൾക്കുമെതിരായ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി ദുർബലമാകുന്നു. ഫ്ലൂ, കോവിഡ്, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള അപകടസാധ്യത വർധിക്കുന്നു.

തണുത്ത കാലാവസ്ഥ ആസ്വദിക്കുന്നതിനൊപ്പം തന്നെ തണുത്ത കാലാവസ്ഥയിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടതും പ്രധാനമാണ്. ശൈത്യകാലത്ത് ചില പ്രത്യേക ഭക്ഷണങ്ങൾ ഉപാപചയ പ്രവർത്തനങ്ങളെ വേ​ഗത്തിലാക്കുന്നതിന് സഹായിക്കുകയും ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലരായി നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ALSO READ: Ginger Health Benefits: തൊണ്ടവേദനയ്ക്കുള്ള പ്രകൃതിദത്ത പരിഹാരം; തൊണ്ടവേദന അകറ്റാൻ ഇഞ്ചി ഇങ്ങനെ ഉപയോ​ഗിക്കാം

ഉള്ളി: ഉള്ളി ശരീരതാപനില വർധിപ്പിക്കുന്ന ഭക്ഷണപദാർഥമാണ്. ഉള്ളി കഴിക്കുന്നത് വിയർപ്പ് അധികമായി ഉണ്ടാകുന്നതിന് കാരണമാകും. ശൈത്യകാലത്ത് ഉള്ളി ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നതിലൂടെ ശരീരതാപനില വർധിപ്പിക്കാൻ സാധിക്കും. ഭക്ഷണത്തിൽ ചേർത്തോ സൂപ്പായോ ഉള്ളി കഴിക്കാവുന്നതാണ്.

നെയ്യ്: ആരോഗ്യത്തിന്റെയും രുചിയുടെയും കാര്യത്തിൽ നെയ്യ് വളരെ മികച്ചതാണ്. നെയ്യിലെ കൊഴുപ്പുകൾ ദഹനത്തെ സഹായിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തെ വളരെ ഊഷ്മളമായി നിലനിർത്താൻ സാധിക്കും.

ALSO READ: Pumpkin juice: എത്ര ശ്രമിച്ചിട്ടും തടി കുറയ്ക്കാൻ സാധിക്കുന്നില്ലേ... ഈ ജ്യൂസ് കുടിച്ചുനോക്കൂ..

കടുകെണ്ണ: ആരോഗ്യകരമായ പാചക എണ്ണകളിൽ ഒന്നാണ് കടുകെണ്ണ. ശരീരതാപനില വർധിപ്പിക്കുമെന്നതിനാൽ ശൈത്യകാലത്ത് പാചകം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച എണ്ണയാണ് കടുകെണ്ണ. ശൈത്യകാലത്ത് മറ്റ് പാചക എണ്ണകൾക്ക് പകരം കടുകെണ്ണ ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നതിനൊപ്പം നിങ്ങളുടെ ശരീരതാപനില വർധിപ്പിക്കുന്നതിനും സഹായിക്കും.

ശർക്കര: ശർക്കര രക്തക്കുഴലുകളെ വികസിപ്പിക്കുകയും ശരീരത്തിന് ചൂട് നിലനിർത്താൻ ആവശ്യമായ ഊർജം നൽകുകയും ചെയ്യുന്നു. ശർക്കര കാപ്പിയിൽ ചേർത്ത് കുടിക്കുന്നത് നല്ലതാണ്. ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരം ചേർക്കാവുന്ന ആരോ​ഗ്യകരമായ ഭക്ഷണപദാർഥമാണ് ശർക്കര.

ALSO READ: Metabolism: ജീവിതശൈലിയിൽ വരുത്തുന്ന ഈ തെറ്റുകൾ നിങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളെ താളം തെറ്റിക്കും

ഇഞ്ചി: ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ കൂടാതെ, ഇഞ്ചിക്ക് ശരീരത്തിന്റെ ചൂട് വർധിപ്പിക്കാൻ സഹായിക്കുന്ന തെർമോജനിക് ഗുണങ്ങളുമുണ്ട്. നിരവധി രോ​ഗങ്ങൾക്കെതിരെ ഔഷധമായി ഉപയോ​ഗിക്കുന്ന ഒരു പ്രകൃതിദത്ത ഭക്ഷ്യവസ്തുവാണ് ഇഞ്ചി.

ധാന്യങ്ങൾ: ഉയർന്ന ഊർജ്ജമുള്ള ഭക്ഷണങ്ങളിൽ ബജ്റ, റാഗി, അമരന്ത് തുടങ്ങിയ ധാന്യങ്ങൾ ഉൾപ്പെടുന്നു. ഇവയിൽ അന്നജം വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യത്തിന് ഊർജ്ജം നൽകുന്നതിനൊപ്പം ശരീരത്തിന്റെ താപനില വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News